- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺഗ്രാജുലേഷൻ മലേറിയ! മലാലയെ മലേറിയയെന്ന് വിളിച്ച് നവോമി കാംബെൽ; സൂപ്പർമോഡലിന്റെ പിശക് ട്വിറ്ററിൽ തരംഗമായി
തിരക്കിട്ട് ട്വീറ്റ് ചെയ്യുമ്പോൾ ഇങ്ങനെയൊരു അബദ്ധം പറ്റുമെന്ന് നവോമി കാംബെൽ കരുതിയിരുന്നില്ല. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്‌സായിയെ അഭിനന്ദിക്കണമെന്നേ സൂപ്പർ മോഡൽ കരുതിയുള്ളൂ. എന്നാൽ, അത് തന്റെ സമാധാനം കളയുമെന്ന് അവർ കരുതിയില്ല. മലാലയെ മലേറിയയെന്ന് വിളിച്ച് ട്വീറ്റ് ചെയ്തതാണ് നവോമിയെ കുടുക്കിയത്. 'കൺഗ്രാജുലേഷ
തിരക്കിട്ട് ട്വീറ്റ് ചെയ്യുമ്പോൾ ഇങ്ങനെയൊരു അബദ്ധം പറ്റുമെന്ന് നവോമി കാംബെൽ കരുതിയിരുന്നില്ല. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്‌സായിയെ അഭിനന്ദിക്കണമെന്നേ സൂപ്പർ മോഡൽ കരുതിയുള്ളൂ. എന്നാൽ, അത് തന്റെ സമാധാനം കളയുമെന്ന് അവർ കരുതിയില്ല.
മലാലയെ മലേറിയയെന്ന് വിളിച്ച് ട്വീറ്റ് ചെയ്തതാണ് നവോമിയെ കുടുക്കിയത്. 'കൺഗ്രാജുലേഷൻസ് മലേറിയ ഓൺ യുവർ നൊബേൽ പ്രൈസ്' -എന്നായിരുന്നു നവോമിയുടെ ട്വീറ്റ്. മാത്രമല്ല, നൊബേലിനെ നോബ്ൾ എന്ന് തെറ്റായാണ് നവോമി എഴുതിയതും. നവോമിയുടെ പോസ്റ്റ് ഇതിനകം തന്നെ സൈബർ ലോകത്ത് തരംഗമായി മാറിക്കഴിഞ്ഞു.
നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ മോചനത്തിനുവേണ്ടി നവോമിയും മലാലയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സ്‌നേഹവും പരിചയവുമുള്ളതുകൊണ്ടാണ് മലാലയെ അഭിനന്ദിക്കാമെന്ന് നവോമി കരുതിയതും. എന്നാൽ, മൊബൈലിലെ ഓട്ടോകറക്ട് സംവിധാനം ഇത്തരമൊരു അബദ്ധമുണ്ടാക്കുമെന്ന് അവർ കരുതിയില്ല.