തിരുവനന്തപുരം: ദുരന്തനിവാരണരംഗത്തെ പിണറായി സർക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പിന് അഭിനന്ദനങ്ങളുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് 'രാജാവ് നഗ്നനാണെന്ന്' ചെറിയാൻ തുറന്നടിച്ചത്...ഉത്തരേന്ത്യൻ പ്രളയക്കെടുതിയിൽ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്... നെതർലൻഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങൾ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏതുകൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ടെന്നും മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം-

ദുരന്തനിവാരണരംഗത്തെ പിണറായി സർക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികൻ ശ്രീ.ചെറിയാൻ ഫിലിപ്പിന് അഭിനന്ദനങ്ങൾ... 'പരിസ്ഥിതി-കർഷക സ്നേഹത്തിന്റെ 'കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ .സഖാക്കൾക്ക് ഇല്ലാത്ത ആർജവമാണ് ചെറിയാൻ കാട്ടിയത്...പാർട്ടിക്കൂറും വ്യക്തിപൂജയും മൂലം സർക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് 'രാജാവ് നഗ്നനാണെന്ന്' ചെറിയാൻ തുറന്നടിച്ചത്... ഉത്തരേന്ത്യൻ പ്രളയക്കെടുതിയിൽ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്...

നെതർലൻഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങൾ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏതുകൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്....അല്ലെങ്കിൽ വർഷാവർഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയിൽ കുഴിച്ചുമൂടുന്നത് കാണേണ്ടി വരില്ലായിരുന്നു...യൂറോപ്യൻ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങിയാൽ യൂറോപ്യൻ മാതൃക നടപ്പാക്കാനാവില്ല..

അതിന് ദീർഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം....പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദി....