- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി കോഴിക്കോട് ഡിസിസി; മുക്കത്ത് മൂന്ന് നേതാക്കളെ ആറ് വർഷത്തേക്ക് സസ്പെന്റ് ചെയതത് വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തെ എതിർത്തതിന്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കോഴിക്കോട് ജില്ലയിലെ മുക്കത്തെ മൂന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കളെയാണ് ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
ആറ് വർഷത്തേക്കാണ് മൂന്ന് പേരെയും പുറത്താക്കിയിരിക്കുന്നത്. മുനിസിപ്പൽ കമ്മറ്റി അംഗങ്ങളായിരുന്ന കെസി മൂസ, പ്രസാദ് ചേനാംതൊടിക, എൻപി ഷംസുദ്ദീൻ എന്നിവരെയാണ് കോൺഗ്രസ് ജില്ലാ കമ്മറ്റി അധ്യക്ഷന്റെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. വെൽഫയർപാർട്ടിയുമായുള്ള കോൺഗ്രസ് സഖ്യത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച നേതാക്കളെയാണ് തെരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നു.
Next Story