- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ പൊട്ടിത്തെറി; നിലമ്പൂരിൽ സിദ്ദിഖ് വേണ്ട; കാസർകോട്ടും ഇടുക്കിയിലും പ്രതിഷേധം; രാജിഭീഷണിയുമായി ഡിസിസി പ്രസിഡന്റുമാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പുതന്നെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി. കാസർകോട്ടും നിലമ്പൂരും ഇടുക്കിയിലുമാണ് കോൺഗ്രസിൽ ഭിന്നത മറനീക്കി പുറത്തുവന്നത്. കാസർകോട്ട് ഡിസിസി പ്രസിഡന്റ് ഉൾപ്പടെ പത്ത് പേർ രാജിസന്നദ്ധത അറിയിച്ചതാണ് റിപ്പോർട്ടുകൾ. തൃക്കരിപ്പൂർ മണ്ഡലം പിജെ ജോസഫിന് നൽകിയതിലും ഉദുമ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലുമാണ് പ്രതിഷേധം.
നിലമ്പൂരിൽ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തുവന്നത്. അവസാന നിമിഷം വരെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വിവി പ്രകാശിനെ മാറ്റിയതിനെതിരെയാണ് പ്രതിഷേധം. മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് വിവി പ്രകാശും രാജിഭീഷണി മുഴക്കിയിട്ടുണ്ട്.
ഡിസിസി മുൻ പ്രസിഡന്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിലാണ് ഇടുക്കിയിൽ പ്രമുഖർ ഉൾപ്പെടെ കോൺഗ്രസുകാർ രംഗത്തുവന്നത്. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിഭീഷണി മുഴക്കിയത്. റോയ് കെ പൗലോസിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തിന്റെ വസതിയിൽ രഹസ്യയോഗം ചേർന്നു. 5 ബ്ലോക്ക് പ്രസിഡന്റുമാർ, 40 മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികൾ, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ രാജിവയ്ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ