- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയെന്ന ഗ്രൂപ്പ് നേതാവിനെ തള്ളിപ്പറഞ്ഞ ഐക്കാർ; ചെന്നിത്തലയ്ക്ക് വേണ്ടി വാദിച്ച ചാണ്ടി പക്ഷം; വിഡി സതീശനെ പ്രതിഷ്ഠിക്കാൻ കരുക്കൾ നീക്കി ഹൈക്കമാണ്ട് കരുത്തൻ കെസിയും; പിടി തോമസും സുധാകരനും നയിക്കേണ്ടവരെന്ന അണികളുടെ വികാരത്തിന് പുല്ലുവില; കോൺഗ്രസ് ഇപ്പോഴും നാണമില്ലാത്ത നെട്ടോട്ടത്തിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല വീണ്ടും എത്തുമോ എന്നതിൽ ആർക്കും ഒരു ഉറപ്പുമില്ല. ഐ ഗ്രൂപ്പിലെ പിന്തുണ പോലും ഇല്ലാത്ത ഗ്രൂപ്പ് ലീഡറായി ചെന്നിത്തല മാറിയെന്നതാണ് വസ്തുത. ചെന്നിത്തലയെ മാറ്റാൻ കരുക്കൾ നീക്കുന്നത് ഐ ഗ്രൂപ്പിലെ ഹൈക്കമാണ്ട് പ്രതിനിധിയായ കെസി വേണുഗോപാലാണെന്നതാണ് വസ്തുത. അതുകൊണ്ടാണ് ഹൈക്കമാണ്ട് തീരുമാനം എന്താകുമെന്ന് ആർക്കും ഉറപ്പില്ലാത്തത്. ഐ ഗ്രൂപ്പിനെ എല്ലാ അർത്ഥത്തിലും കെസി വേണുഗോപാൽ പിളത്തി എന്നതാണ് വസ്തുത.
സമ്പൂർണ്ണ അഴിച്ചു പണിയാണ് കോൺഗ്രസിൽ അണികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ നേതാക്കൾ പൂർണ്ണമായും അത് അംഗീകരിക്കുന്നില്ല. പിടി തോമസിനെ പ്രതിപക്ഷ നേതാവും കെ സുധാകരനെ കെപിസിസി അധ്യക്ഷനുമാക്കുന്ന വിപ്ലവകരമായ തീരുമാനമാണ് അണികളുടെ മനസ്സിൽ. എന്നാൽ ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് ഗ്രൂപ്പ് താൽപ്പര്യങ്ങൾ ചർച്ചയാക്കി ഇവരെ വെട്ടാനാണ് ചിലരുടെ താൽപ്പര്യം. തകർന്നടിയുമ്പോഴും നാണമില്ലാത്ത നെട്ടോട്ടത്തിലാണ് കോൺഗ്രസ് എന്നതാണ് വസ്തുത.
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ എംഎൽഎമാരുടെ മനസ്സു തേടി ഹൈക്കമാൻഡ് നിരീക്ഷകർ ഇന്നലെയാണ് തലസ്ഥാനത്ത് എത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികളായി എത്തിയ മല്ലികാർജുൻ ഖാർഗെയും വി.വൈത്തിലിംഗവും 21 കോൺഗ്രസ് എംഎൽഎമാരെയും പ്രത്യേകം കണ്ട് അഭിപ്രായം ചോദിച്ചു. തലസ്ഥാനത്ത് എത്തിയ എംപിമാർ, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ എന്നിവരുമായും സംസാരിച്ചു. ഇതിൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ചെന്നിത്തലയ്ക്ക വേണ്ടി സംസാരിച്ചില്ല.
രണ്ട് പേരാണ് മാറ്റി പറഞ്ഞതെന്നാണ് പുറത്തു വരുന്ന സൂചന. എന്നാൽ അതിനും അപ്പുറത്തേക്ക് എംഎൽഎമാർ ഐ ഗ്രൂപ്പിൽ നിന്ന് വിഡി സതീശന് വേണ്ടി വാദിച്ചെന്നും റിപ്പോർട്ടുണ്ട്. അങ്ങനെ വന്നാൽ ഐ ഗ്രൂപ്പിൽ ചെന്നിത്തലയുടെ പിടി അയയുകയാണ. എന്നാൽ എ ഗ്രൂപ്പിലെ എല്ലാവരും ചെന്നിത്തലയെ ആണ് പ്രതിപക്ഷ നേതാവായി ഉയർത്തി കാട്ടിയത്. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം മാനിച്ചായിരുന്നു അത്. അതുകൊണ്ട് തന്നെ ചെന്നിത്തലയ്ക്കാണ് ഭൂരിപക്ഷ പിന്തുണ കിട്ടിയത്.
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരുവരും ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകും. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷയ്ക്ക് കൈമാറിയുള്ള പ്രമേയം യോഗം പാസാക്കി. ഉമ്മൻ ചാണ്ടിയുടെ നിർദേശത്തെ രമേശ് ചെന്നിത്തല പിന്താങ്ങി. ചെന്നിത്തലയുടെയും വി.ഡി.സതീശന്റെയും പേരുകളാണ് മുഖ്യമായും ഉയർന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.തോമസ് എന്നിവരുടെ പേരുകളും വന്നതായി അറിയുന്നു. എ ഗ്രൂപ്പ് ചെന്നിത്തലയെ പിന്താങ്ങാൻ തീരുമാനിച്ചിരുന്നു. ചെന്നിത്തല മാറണമെന്ന ആവശ്യം കൂടുതലായി ഉയരുന്നത് ഐ ഗ്രൂപ്പിലാണ്. ചെന്നിത്തല യുഡിഎഫ് ചെയർമാനായി കേരള രാഷ്ട്രീയത്തിൽ തുടരട്ടേ എന്നാണ് അവരുടെ വാദം. വിഡി പ്രതിപക്ഷ നേതാവും ആകണം.
ഇതിന് പിന്നിലെ ചെന്നിത്തലയെ ഒതുക്കാനുള്ള കെസിയുടെ നീക്കമായി ചെന്നിത്തല അനുകൂലികൾക്കും അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ കാക്കുകയാണ് കോൺഗ്രസ് ഗ്രൂപ്പുകൾ.
മറുനാടന് മലയാളി ബ്യൂറോ