30 സിറ്റിങ്ങ് സീറ്റുകൾ നഷ്ടമായി തിരിച്ചടി നേരിട്ടിട്ടും മൂന്ന് ഇടത് സീറ്റുകൾ പിടിച്ചെടുത്ത് യുവതുർക്കികൾ; മുന്നണി മാറിയാലും തോൽപ്പിക്കാനാവില്ലെന്ന് തെളിയിച്ച് പിസി ജോർജും ഗണേശ് കുമാറും; നാടാർ വോട്ട് ബാങ്ക് നഷ്ടമായ വേദനയിൽ കോൺഗ്രസ്; തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ അവസാനിക്കുമ്പോൾ തെളിയുന്നത്
തിരുവനന്തപുരം: ഭരണ തുടർച്ച ലക്ഷ്യമിട്ടെത്തിയ കോൺഗ്രസിന്റെ കണക്കൂ കൂട്ടലുകൾ പാടെ പാളി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയാണ് ഇതിന് കാരണം. മൂന്നിടത്ത് അട്ടിമറി വിജയം നേടിയ യുവാക്കളാണ് തോൽവിക്കിടയിലും തിളങ്ങുന്ന നക്ഷത്രം. പ്രവർത്തനം മികവും മികച്ച ഇമേജിനുമൊപ്പം യുവത്വത്തിന്റെ ചുറുചുറുക്കുമുണ്ടെങ്കിൽ വിജയം നേടാമെന്ന് ഈ യുവ തുർക്കികൾ കോൺഗ്രസ് നേതൃത്വത്തെ കാണിച്ചു കൊടുത്തു. അങ്കമാലിയിൽ റോജി എം ജോൺ, കോവളത്ത് എം വിൻസന്റ്, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളി എന്നിവരാണ് ഈ തിളങ്ങുന്ന നക്ഷത്രങ്ങൾ. വീറുറ്റ പോരാട്ടത്തിൽ വടക്കാഞ്ചേരി നിലനിർത്തി അനിൽ അക്കരയും തൃശൂരിൽ ഇടത് തരംഗത്തിനിടെയിലും ജയിച്ചു കയറി. കോഴിക്കോട്ടെ കുറ്റ്യാടിയിൽ സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആയിരുന്ന കെകെ ലതികയെ തോൽപ്പിച്ച് മുസ്ലിം ലീഗിനായി പാറക്കൽ അബ്ദുള്ളയും നിയമസഭയിലെത്തി. അങ്ങനെ നാല് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. എന്നാൽ യു.ഡി.എഫിന്റെ 28 സിറ്റിങ് സീറ്റുകളാണ് എൽ.ഡി.എഫ് കൈക്കലാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമുള്ള മുന്നണിമാറ്റം കൂടി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഭരണ തുടർച്ച ലക്ഷ്യമിട്ടെത്തിയ കോൺഗ്രസിന്റെ കണക്കൂ കൂട്ടലുകൾ പാടെ പാളി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയാണ് ഇതിന് കാരണം. മൂന്നിടത്ത് അട്ടിമറി വിജയം നേടിയ യുവാക്കളാണ് തോൽവിക്കിടയിലും തിളങ്ങുന്ന നക്ഷത്രം. പ്രവർത്തനം മികവും മികച്ച ഇമേജിനുമൊപ്പം യുവത്വത്തിന്റെ ചുറുചുറുക്കുമുണ്ടെങ്കിൽ വിജയം നേടാമെന്ന് ഈ യുവ തുർക്കികൾ കോൺഗ്രസ് നേതൃത്വത്തെ കാണിച്ചു കൊടുത്തു. അങ്കമാലിയിൽ റോജി എം ജോൺ, കോവളത്ത് എം വിൻസന്റ്, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളി എന്നിവരാണ് ഈ തിളങ്ങുന്ന നക്ഷത്രങ്ങൾ. വീറുറ്റ പോരാട്ടത്തിൽ വടക്കാഞ്ചേരി നിലനിർത്തി അനിൽ അക്കരയും തൃശൂരിൽ ഇടത് തരംഗത്തിനിടെയിലും ജയിച്ചു കയറി. കോഴിക്കോട്ടെ കുറ്റ്യാടിയിൽ സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആയിരുന്ന കെകെ ലതികയെ തോൽപ്പിച്ച് മുസ്ലിം ലീഗിനായി പാറക്കൽ അബ്ദുള്ളയും നിയമസഭയിലെത്തി. അങ്ങനെ നാല് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.
എന്നാൽ യു.ഡി.എഫിന്റെ 28 സിറ്റിങ് സീറ്റുകളാണ് എൽ.ഡി.എഫ് കൈക്കലാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമുള്ള മുന്നണിമാറ്റം കൂടി പരിഗണിച്ചാൽ നെയ്യാറ്റിൻകരയിൽ സെൽവരാജിനെയും ഇരവിപുരത്ത് എ.എ അസീസിനെയും വീഴ്ത്തിയുതു കൂടി ചേർത്താൽ ഇടതുപക്ഷം തിരിച്ചുപിടിച്ച സീറ്റുകൾ 30 ആയി. യു.ഡി.എഫിന് കൈയിൽ നിന്ന് പോയ സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസിന്റേതാണ്. 40 കോൺഗ്രസ് സിറ്റിങ് എംഎൽഎമാരിൽ 22 പേരും തോറ്റു. പൂഞ്ഞാർ കൂടി ചേർത്താൽ മാണി കോൺഗ്രസിന് പോയത് മൂന്നു സിറ്റിങ് സീറ്റുകൾ. മുസ്ലിം ലീഗിന് കൈയിലുണ്ടായിരുന്ന കൊടുവള്ളിയും, തിരുവമ്പാടിയും, താനൂരും കൈയിൽ നിന്ന് പോയി. ഇതിനെല്ലാം കാരണം മത-സമൂദായ നേതാക്കൾ കൈവിട്ടതാണെന്ന് കോൺഗ്രസ് കരുതുന്നു. വലിയ വിജയം നേടി പിസി ജോർജും പൂഞ്ഞാറിലെ താരമായി. മുന്നണി മാറിയിട്ടും ജഗദീഷെന്ന സിനിമാക്കാരൻ എതിരാളിയായി എത്തിയിട്ടും ഗണേശ് കുമാർ പത്തനാപുരത്തെ ജനപ്രതിനിധിയായി തുടരുന്നു.
മൂന്ന് യുവതുർക്കികളാണ് ഇടത് സീറ്റുകൾ കോൺഗ്രസ് പക്ഷത്തേക്ക് മറിച്ചത്. ഇതിൽ കോവളത്ത് ജമീലാ പ്രകാശത്തെയാണ് എം വിൻസന്റ് തോൽപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ വിൻസന്റെ നിയമസഭയിലെത്തുന്നത് കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ കൂടി പിന്തുണയോടെയാണ്. തിരുവനന്തപുരം എം പി ശശി തരൂർ സജീവമായി പ്രവർത്തിച്ച മണ്ഡലം. ഇങ്ങനെ എല്ലാവരേയും ഒപ്പം നിർത്താൻ വിൻസന്റിനായി. എല്ലാത്തിനുമുപരി കോവളം എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റായ ടിഎൻ സുരേഷായിരുന്നു ബിഡിജെഎസ് സ്ഥാനാർത്ഥി. ഇടതുപക്ഷത്തെ ഈഴവ വോട്ടുകൾ സുരേഷ് നേടിയപ്പോൾ തീര ദേശത്തെ വോട്ടുകളിൽ വിൻസന്റ് ചോർച്ചയുണ്ടാകാതെ നോക്കി. അങ്ങനെയാണ് വിജയം നേടിയത്. യുവാവെന്ന പ്രതിച്ഛായയിൽ പരമ്പരാഗത വോട്ടുകൾ നഷ്ടമാകാതെ കാക്കാനും കഴിഞ്ഞു.
അങ്കമായിൽ എൻ എസ് യുവിന്റെ ദേശീയ പ്രസിഡന്റ് മത്സരത്തിനെത്തിയത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ്. ജോസ് തെറ്റയിൽ രണ്ടു തവണ തുടർച്ചയായി ജയിച്ച അങ്കമാലിയിൽ കേരളാ കോൺഗ്രസ് ജേക്കബിന് സീറ്റ് നിഷേധിച്ച യുഡിഎഫിന്റെ തന്ത്രപരമായ നീക്കത്തിന് പിന്നിലും രാഹുലായിരുന്നു. റോജി ജോണിനായി അങ്കമാലി കണ്ടെത്തി. അങ്ങനെ ഇടതിന്റെ സിറ്റിങ് സീറ്റ് വലതുപക്ഷത്ത് സാമുദായിക അടിയൊഴുക്കുകൾ അനുകൂലമാക്കി റോജി നേടി. ജോസ് തെറ്റയിൽ മത്സരിക്കാതിരുന്നതും തുണയായി. പുതുമുഖത്തെ പരീക്ഷിച്ചത് തന്നെയാണ് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാൽ സജീവമായ അങ്കമാലിയുടെ മനസ്സ് കോൺഗ്രസിന് അനുകൂലമാക്കിയത്. പെരുമ്പാവൂരിൽ ജിഷയുടെ മരണമാണ് സാജു പോൾ എന്ന സിപിഐ(എം) നേതാവിന് വിനയായത്. ജില്ലാ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിൽ തിളങ്ങിയ എൽദോസ് കുന്നപ്പള്ളിയുടെ വിജയം വ്യക്തിപരമായ മികവിന്റേത് കൂടിയാണ്. വടക്കാഞ്ചേരിയിലെ അനിൽ അക്കരയുടെ വിജയത്തേയും യുവത്വത്തിന്റെ തിളക്കമായി കാണുന്നു. ഷാഫി പറമ്പിൽ, വിടി ബൽറാം, ഹൈബി ഈഡൻ, അൻവർ സാദത്ത് തുടങ്ങിയ എംഎൽഎമാരിലെ യുവാക്കളും ഇടത് തേരോട്ടത്തിനിടയിലും സീറ്റ് നിലനിർത്തി.
കോൺഗ്രസിനെ ഞെട്ടിച്ചത് തിരുവനന്തപുരത്തെ തോൽവിയാണ്. ഇവിടെ നാലു മണ്ഡലങ്ങളിൽ നാടാർ സമുദായത്തിന് മുൻതൂക്കമുണ്ട്. ഇതിൽ കോവളം ഇടത് ചേരിക്കൊപ്പമായിരുന്നു. പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട എന്നിവടങ്ങളിൽ നാടാർ വോട്ട് ബാങ്ക് കോൺഗ്രസിനെ ചതിച്ചു. നെയ്യാറ്റിൻകരയിൽ ഇടത് സ്ഥാനാർത്ഥിയായി നാടാർ നേതാവ് ആൻസലൻ ജയിച്ചു കയറിയപ്പോൾ സെൽവരാജ് തോറ്റു. പാറശ്ശാലയിലും കാട്ടാക്കടയിലും സിപിഎമ്മും ബിജെപിയും നായർ സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. അതുകൊണ്ട് തന്നെ നാടാർ വോട്ടുകളുടെ ഏകീകരണത്തിലുടെ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചു. എന്നാൽ പാറശ്ശാലയിൽ സികെ ഹരീന്ദ്രനും കാട്ടാക്കടയിൽ ഐബി സതീഷും ജയിച്ചു. കാട്ടാക്കടയിൽ മുൻ സ്പീക്കർ എൻ ശക്തന്റെ തോൽവി കോൺഗ്രസ് തീരെ പ്രതീക്ഷിച്ചില്ല. നെടുമങ്ങാട്ട് പാലോട് രവി തോറ്റത്തിന് കാരണം ബിജെപിയുടെ വിവി രാജേഷിന്റെ വോട്ട് പിടിത്തമാണ്.
തൃശൂരിൽ അഞ്ചും സീറ്റുകളാണ് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിലേക്ക് പോയത്. തൃശൂരിൽ ഒന്നും തിരിച്ചുപിടിക്കാൻ പോലും ശേഷിയില്ലാതിരുന്ന കോൺഗ്രസും യു.ഡി.എഫും വടക്കാഞ്ചേരി 43 വോട്ടിന് നിലനിർത്താനായതിന്റെ ഏക ആശ്വാസത്തിലാണ്. അതിന്റെ ക്രെഡിറ്റ് അനിൽ അക്കരയ്ക്കും. കൊല്ലത്ത് സമ്പൂർണ തോൽവിയുണ്ടായി. പത്തനംതിട്ടയിൽ കൈവശമുണ്ടായിരുന്ന ആറന്മുളയും, ആലപ്പുഴയിലുണ്ടായിരുന്ന ചെങ്ങന്നൂരും എൽ.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളത്തുകൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, കോതമംഗലം, തൃപ്പൂണിത്തുറ സീറ്റുകൾ എൽ.ഡി.എഫ് അക്കൗണ്ടിലെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന അങ്കമാലിയും പെരുമ്പാവൂരും യു.ഡി.എഫ് തിരികെ പിടിച്ചു. പാലക്കാട് അച്യതന്റെ ചിറ്റൂരും സി.പി മുഹമ്മദിന്റെ പട്ടാമ്പിയും യു.ഡി.എഫിന് നഷ്ടമായി. മലപ്പുറത്ത് ആര്യാടന്റെ നിലമ്പൂരും രണ്ടത്താണിയുടെ താനൂരും രണ്ട് സ്വതന്ത്രരിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയിൽ ലീഗിന്റെ കൊടുവള്ളിയും, തിരുവമ്പാടിയും എൽ.ഡി.എഫിലെത്തിയപ്പോൾ കുറ്റ്യാടി തിരിച്ചുപിടിച്ചു. വയനാട്ടിൽ കഴിഞ്ഞതവണ മൂന്നിൽ മൂന്നും നേടിയ യു.ഡി.എഫിന് ഇത്തവണ വിജയം സുൽത്താൻബത്തേരിയിൽ മാത്രം. കൽപ്പറ്റയും, മാനന്തവാടിയും ഇടതിനായി. കണ്ണൂർ കടന്നപ്പള്ളിയിലൂടെ പിടിച്ചെടുത്തപ്പോൾ കൂത്തുപറമ്പിൽ മന്ത്രി കെ.പി മോഹനനെ തോൽപിച്ച് ശൈലജ ടീച്ചർ താരമായി. നേമത്ത് ബിജെപിയുടെ ഒ രാജഗോപാൽ അക്കൗണ്ട തുറന്നപ്പോൾ യുഡിഎഫിന്റെ സുരേന്ദ്രൻ പിള്ള ഏറെ പിന്നിൽ പോയി. പത്തനാപുരത്തെ തോൽവിയും കോൺഗ്രസിന് തിരിച്ചടിയാണ്. ഗണേശ് കുമാറിന്റെ തോൽവി ഉറപ്പാക്കാൻ വേണ്ടിയാണ് ജഗദീഷിനെ തന്നെ മത്സരിപ്പിച്ചത്. ഈ പരീക്ഷണം എല്ലാ അർത്ഥത്തിലും പാളി. ഉമ്മൻ ചാണ്ടി സർക്കാരിന് എല്ലാ അർത്ഥത്തിലും തലവേദനയായ പിസി ജോർജിനെ തോൽപ്പിക്കാനും കഴിഞ്ഞില്ല. എന്നാൽ ഇവിടെ കേരളാ കോൺഗ്രസ് മാണിയുടെ സ്ഥാനാർത്ഥിയായിരുന്നു വലതുമുന്നണിക്കായി മത്സരിച്ചതെന്ന ന്യായമാണ് കോൺഗ്രസിന് ആശ്വാസമായുള്ളത്.
22 എംഎൽഎമാരാണ് കോൺഗ്രസിന് നിലവിലുള്ളത്. പിണറായി വിജയന്റെ ഭരണത്തിനെതിരെ ജാഗ്രതയോടെ പ്രതികരിച്ച് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. അതിനുള്ള കരുത്ത് ജയിച്ചുവന്ന എംഎൽഎമാർക്കുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.