- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിനകത്തെ ദൃശ്യങ്ങൾ ഫേസ്ബുക്കിലിട്ടത് കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം എന്നതുപോലെ; പഞ്ചാബ് ആംആദ്മി പിടിക്കുമെന്നായപ്പോൾ ബിജെപിക്കും കോൺഗ്രസ്സിനും ഒരേ സ്വരം
ന്യൂഡൽഹി: പാർലമെന്റിന്റെ ഉൾവശത്തെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മന്നിനെ ലോക്‌സഭയിൽ നിന്നു താൽക്കാലികമായി സസ്‌പെൻഡ് ചെയ്തത് സജീവ ചർച്ചയാകുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്തുവെന്ന മട്ടിലാണ് മന്നിനെതിരെ പാർലമെന്റ് നടപടി സ്വീകരിച്ചതെന്ന വിമർശനങ്ങളാണ് ഉയരുന്നത്. മന്നിന്റെ നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ ലോക്‌സഭാ സ്പീക്കർ ഒൻപത് എംപിമാരടങ്ങുന്ന സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സമിതി റിപ്പോർട്ട് നൽകുന്നതുവരെ സഭയിൽ നിന്ന് മാറി നിൽക്കാനാണ് മന്നിന് നൽകിയ നിർദ്ദേശം. സ്പീക്കറുടെ നിർദ്ദേശത്തിന് പിന്നാലെ ആദ്യ യോഗം ചേർന്ന സമിതി മന്നിനു വിശദീകരണം നൽകാൻ 28വരെ സമയം അനുവദിച്ചു. ബിജെപി അംഗം കിരിത് സോമയ്യ അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നുള്ള എംപി കെ.സി.വേണുഗോപാലും അംഗമാണ്. അടുത്ത മാസം മൂന്നിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്കുള്ള നിർദ്ദേശം. അതേസമയം പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആംആദ്മി നടത്തുന്ന മുന്നേറ്റം ബിജെ
ന്യൂഡൽഹി: പാർലമെന്റിന്റെ ഉൾവശത്തെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി എംപി ഭഗവന്ത് മന്നിനെ ലോക്‌സഭയിൽ നിന്നു താൽക്കാലികമായി സസ്‌പെൻഡ് ചെയ്തത് സജീവ ചർച്ചയാകുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്തുവെന്ന മട്ടിലാണ് മന്നിനെതിരെ പാർലമെന്റ് നടപടി സ്വീകരിച്ചതെന്ന വിമർശനങ്ങളാണ് ഉയരുന്നത്. മന്നിന്റെ നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ ലോക്‌സഭാ സ്പീക്കർ ഒൻപത് എംപിമാരടങ്ങുന്ന സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സമിതി റിപ്പോർട്ട് നൽകുന്നതുവരെ സഭയിൽ നിന്ന് മാറി നിൽക്കാനാണ് മന്നിന് നൽകിയ നിർദ്ദേശം.
സ്പീക്കറുടെ നിർദ്ദേശത്തിന് പിന്നാലെ ആദ്യ യോഗം ചേർന്ന സമിതി മന്നിനു വിശദീകരണം നൽകാൻ 28വരെ സമയം അനുവദിച്ചു. ബിജെപി അംഗം കിരിത് സോമയ്യ അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നുള്ള എംപി കെ.സി.വേണുഗോപാലും അംഗമാണ്. അടുത്ത മാസം മൂന്നിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്കുള്ള നിർദ്ദേശം.
അതേസമയം പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആംആദ്മി നടത്തുന്ന മുന്നേറ്റം ബിജെപിയെയും മോദിയേയും ശരിക്കും വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ് മന്നിനെതിരായ നടപടിയെന്നുമാണ് ആംആദ്മി ഉയർത്തുന്ന വിമർശനം. ആംആദ്മിയുടെ വളർച്ച തടയാൻ ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണു നടപടിയെന്നു ഭഗവന്ത് മന്നും ആരോപിച്ചു. പത്താൻ കോട്ട് എയർബേസ് ഭീകരാക്രമണത്തിന് തടയിടാൻ കഴിയാതിരുന്നതിനും സെക്യൂരിറ്റി ദുർബലപ്പെടുത്തുന്ന നടപടികളെടുത്തതിനും മോദിക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹമാണ് രാജിവയ്‌ക്കേണ്ടതെന്നും മൻ പറഞ്ഞു.
ഈ മാസം 22നാണു ഭഗവന്ത് മൻ വിവാദ ദൃശ്യങ്ങൾ പകർത്തിയത്. വിജയ് ചൗക്ക് മുതൽ പാർലമെന്റിന്റെ ഉൾവശം വരെയുള്ള, സുരക്ഷാ പരിശോധനയുൾപ്പെടെ വിവരിക്കുന്ന 12 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിജെപിയും കോൺഗ്രസുമുൾപ്പെടെയുള്ള പാർട്ടികൾ മന്നിനെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ രംഗത്തെത്തിയത്. മന്നിന്റെ നടപടി പാർലമെന്റിന്റെ സുരക്ഷയെ ബാധിക്കുമെന്നതായിരുന്നു വിമർശനം. സംഭവം വിവാദമായതിനെത്തുടർന്ന് മൻ സ്പീക്കർ സുമിത്ര മഹാജനെ നേരിൽ കണ്ടു മാപ്പു പറഞ്ഞിരുന്നു. ഇന്നലെ സഭ ചേർന്നയുടൻ അന്വേഷണം പൂർത്തിയാകുന്നതുവരെ മൻ സഭയിൽ നിന്നു വിട്ടുനിൽക്കണമെന്നു സ്പീക്കർ നിർദ്ദേശിക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച ചെയ്താണു തീരുമാനമെടുത്തതെന്നും സ്പീക്കർ അറിയിച്ചു. കിരിത് സോമയ്യയ്ക്കും കെ.സി.വേണുഗോപാലിനും പുറമെ, മീനാക്ഷി ലേഖി, സത്യപാൽ സിങ് (ബിജെപി), അനന്തറാവു അദ്‌സുൽ (ശിവസേന), ബി.മെഹ്താബ് (ബിജെഡി), രത്‌നാ ഡേ (തൃണമൂൽ കോൺഗ്രസ്), ടി.നരസിംഹം (ടിഡിപി), പി.വേണുഗോപാൽ (എഐഡിഎംകെ) എന്നിവരാണ് അംഗങ്ങൾ. മന്നിന്റെ അഭ്യർത്ഥന മാനിച്ചാണു വിശദീകരണം നൽകാൻ മൂന്നു ദിവസത്തെ സമയം അനുവദിച്ചത്. വിഷയത്തിൽ പൊലീസ് കമ്മിഷണർ, പാർലമെന്റിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എന്നിവരുടെ അഭിപ്രായം തേടാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്്.
ആംആദ്മിയുടെ എംഎൽഎമാരെ വിവിധ കേസുകളിൽ കുടുക്കി അറസ്റ്റുചെയ്യുന്ന കേന്ദ്രസർക്കാർ ഇപ്പോൾ ആംആദ്മിയുടെ ശബ്ദം പാർലമെന്റിൽ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ഇതിന് കോൺഗ്രസ്സും കൂട്ടുനിൽക്കുകയാണെന്നുമാണ് ഇപ്പോൾ ആരോപണം ശക്തമാകുന്നത്.