- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ നിറയെ കോൺഗ്രസിന്റെ സാധ്യതാ പട്ടികകൾ; ഇഷ്ടക്കാരെ ഉൾപ്പെടുത്തി പ്രചരിക്കപ്പെടുന്നത് രണ്ടിരട്ടിയോളം സ്ഥാനാർത്ഥികളെ; ഔദ്യോഗികമെന്ന് പറഞ്ഞ് പ്രചരിക്കുന്നത് അതിബുദ്ധിമാന്റെ സൃഷ്ടി
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കില്ലെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ ഇടപെടലാണ് ഇതിന് കാരണം. കോൺഗ്രസ് ഹൈക്കമാണ്ട് നേരിട്ട് കാര്യങ്ങൾ വിലയിരുത്തും. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസിലെ സാധ്യതാ പട്ടിക പുറത്താകുന്നത്. എവിടേയും പേര് ചർച
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കില്ലെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ ഇടപെടലാണ് ഇതിന് കാരണം. കോൺഗ്രസ് ഹൈക്കമാണ്ട് നേരിട്ട് കാര്യങ്ങൾ വിലയിരുത്തും. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസിലെ സാധ്യതാ പട്ടിക പുറത്താകുന്നത്.
എവിടേയും പേര് ചർച്ചയാവുക എന്നതാണ് ഈ പട്ടികയിലൂടെ പലരും ലക്ഷ്യമിടുന്നത്. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം ചർച്ചകൾ സജീവമാണ്. ആധികാരികമായാണ് എല്ലാം അവതരിപ്പിക്കപ്പെടുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെ്ന്നിത്തലയും മത്സര രംഗത്തുണ്ടാകുമെന്നാണ് പ്രചരണം. മിക്ക സിറ്റിങ് എംഎൽഎമാർക്കും ഇത്തരം പട്ടികകളിലുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലേക്ക് ഡി.സി.സികളുടെ കീഴിൽ രൂപീകരിച്ച മൂന്നംഗ സമിതികൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയെന്ന തരത്തിലും പ്രചരിക്കപ്പെടുന്നുണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് തന്നെ വീണ്ടും ജനവിധി തേടും. കെ. ബാബു തൃപ്പൂണിത്തുറയിൽ നിന്നു തന്നെ വീണ്ടും ജനവിധി തേടും. പഴയ മുഖങ്ങളെ തന്നെ വീണ്ടും അങ്കത്തട്ടിൽ ഇറക്കാനാണ് കോൺഗ്രസ് തീരുമാനം. അധികം പുതുമുഖങ്ങൾ പ്രാഥമിക പട്ടികയിൽ ഇടം നേടിയിട്ടില്ല.
പ്രചരിക്കുന്ന കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളും പരിഗണിക്കുന്ന സ്ഥാനാർത്ഥികളും:
ഉദുമ: സി.കെ ശ്രീധരൻ/കെ.പി കുഞ്ഞിക്കണ്ണൻ/ബാലകൃഷ്ണൻ/ടി. സിദ്ദഖ്
കാഞ്ഞങ്ങാട്: ഖാദർ മാങ്ങാട്
തൃക്കരിപ്പൂർ: സജീവ് ജോസഫ്
പയ്യന്നൂർ: എംപി മുരളീധരൻ
കല്യാശേരി: വി.എ നാരായണൻ
ഇരിക്കൂർ: കെ.സി ജോസഫ്/സതീശൻ പാച്ചേനി/വി എസ് ജോയ്
കണ്ണൂർ: കെ. സുധാകരൻ
ധർമ്മടം: മമ്പറം ദിവാകരൻ
തലശേരി: റിജിൽ മാക്കുറ്റി/സജീവ് മാറോളി
പേരാവൂർ: സണ്ണി ജോസഫ്
മാനന്തവാടി (എസ്.ടി): പി.കെ ജയലക്ഷ്മി
സുൽത്താൻ ബത്തേരി (എസ്.ടി): ഐ.സി ബാലകൃഷ്ണൻ
നാദാപുരം: വി എം ചന്ദ്രൻ/കെ.സി അബു
കൊയിലാണ്ടി: കെ.പി അനിൽകുമാർ
ബാലുശേരി (എസ്.സി): എ. ബലറാം.
കോഴിക്കോട് നോർത്ത്: കെ.സി അബു/കെ.പി അനിൽ കുമാർ
ബേപ്പൂർ: എംപി ആദം മുൽസി
നിലമ്പൂർ: വി.വി പ്രകാശൻ/ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്.സി): എ.പി അനിൽകുമാർ
തവനൂർ: മുഹമ്മദ് കുഞ്ഞി (തവനൂരിന് വേണ്ടി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അന്തിമ പട്ടികയിൽ മാറ്റം വരാനിടയുണ്ട്)
പൊന്നാനി: പി.ടി അജയ്‌മോഹൻ
തൃത്താല: വി.ടി ബൽറാം
പട്ടാമ്പി: സി.പി മുഹമ്മദ്
ഷൊർണൂർ: ശാന്താ ജയറാം
ഒറ്റപ്പാലം: തങ്കപ്പൻ
കോങ്ങാട് (എസ്.സി): പ്രൊഫ. കെ.എ തുളസി
മലമ്പുഴ: സി. ചന്ദ്രൻ
പാലക്കാട്: ഷാഫി പറമ്പിൽ
നെന്മാറ: രാമസ്വാമി/സി.വി ബാലചന്ദ്രൻ
ചിറ്റൂർ: കെ. അച്യുതൻ
ചേലക്കര (എസ്.സി): കെ.ബി ശശികുമാർ
മണലൂർ: വി എം സുധീരൻ/ടി.എൻ പ്രതാപൻ
വടക്കാഞ്ചേരി: പി.എ മാധവൻ/സി.ബി ഗീത/വി ബലറാം
ഒല്ലൂർ: എംപി വിൻസെന്റ്/ഡോ. മിജി ജസ്റ്റിൻ
തൃശൂർ: പത്മജ വേണുഗോപാൽ
പുതുക്കാട്: വിൻസെന്റ് കാട്ടൂക്കാരൻ
ചാലക്കുടി: പി.ടി തോമസ്/എംപി ജാക്‌സൺ/കെ.ടി ബെന്നി
കൊടുങ്ങല്ലൂർ: കെ.പി ധനപാലൻ/അബ്ദുൾ സലാം
പെരുമ്പാവൂർ: വി.ജെ പൗലോസ്
ആലുവ: അൻവർ സാദത്ത്
പറവൂർ: വി.ഡി സതീശൻ
അങ്കമാലി: എംപി ജോസഫ്/അവനീഷ് കോയിക്കര
വൈപ്പിൻ: എം.വി പോൾ/സുഭാഷ്
കൊച്ചി: ഡൊമനിക് പ്രസന്റേഷൻ/ലാലി വിൻസെന്റ്/ടോണി ചമ്മിണി
തൃപ്പൂണിത്തുറ: കെ. ബാബു
എറണാകുളം: ഹൈബി ഈഡൻ
തൃക്കാക്കര: ബെന്നി ബെഹനാൻ/പൗലോസ് കല്ലറയ്ക്കൽ
കുന്നത്തുനാട് (എസ്.സി): വി.പി സജീന്ദ്രൻ
മുവാറ്റുപുഴ: ജോസഫ് വാഴയ്ക്കൻ
ദേവികുളം (എസ്.സി): എ.കെ മണി
ഉടുമ്പൻചോല: ഡീൻ കുര്യാക്കോസ്
പീരുമേട്: ഇ.എം അഗസ്തി/റോയ് കെ. പൗലോസ്/പി.എ ജോസഫ്
വൈക്കം (എസ്.സി): സതീഷ് കുമാർ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി: ഉമ്മൻ ചാണ്ടി
പൂഞ്ഞാർ: ടോമി കല്ലാനി
അരൂർ: ഷാനി മോൾ ഉസ്മാൻ/എം. ലിജു
ആലപ്പുഴ: പി.ജെ മാത്യു/ജോൺസൺ ഏബ്രഹാം
അമ്പലപ്പുഴ: എം.ലിജു/എ.എ ഷുക്കൂർ
ചേർത്തല: ഷാജി മോഹൻ
ഹരിപ്പാട്: രമേശ് ചെന്നിത്തല
കുട്ടനാട്: ജോൺസൺ ഏബ്രഹാം
കായംകുളം: ജയപ്രകാശ്
ചെങ്ങന്നൂർ: പി.സി വിഷ്ണുനാഥ്/എം. മുരളി/ശോഭന ജോർജ്
റാന്നി: എബി കുര്യാക്കോസ്/റിങ്കു ചെറിയാൻ
ആറന്മുള: കെ. ശിവദാസൻ നായർ/ഡോ. മാത്യു കുഴൽനാടൻ
കോന്നി: അടൂർ പ്രകാശ്/ഡോ. മാത്യു കുഴൽനാടൻ
അടൂർ എസ്.സി: പന്തളം പ്രതാപൻ
കുന്നത്തുർ (എസ്.സി): പി.കെ രവി
ചടയമംഗലം: ഷാഹിദ കമാൽ/എം.എം നസീർ
കുണ്ടറ: രാജ്‌മോഹൻ ഉണ്ണിത്താൻ
കൊല്ലം: സൂരജ് രവി/മോഹൻ ശങ്കർ
പത്തനാപുരം: ബാബു ജോർജ്/ആർ ചന്ദ്രശേഖരൻ
വർക്കല: വർക്കല കഹാർ/പി.എം ബഷീർ
ആറ്റിങ്ങൽ (എസ്.സി): തങ്കമണി ദിവാകരൻ/ലീന
ചിറയിൻകീഴ് (എസ്.സി): പന്തളം സുധാകരൻ/ഡോ.കെ.എസ് ഗോപകുമാർ
നെടുമങ്ങാട്: പാലോട് രവി
വാമനപുരം: ശരത്ചന്ദ്രപ്രസാദ്
കഴക്കൂട്ടം: എം.എ വാഹിദ്
വട്ടിയൂർക്കാവ്: കെ. മുരളീധരൻ
തിരുവനന്തപുരം: വി എസ് ശിവകുമാർ
അരുവിക്കര: കെ.എസ് ശബരീനാഥൻ
നെയ്യാറ്റിൻകര: വി.ഡി സെൽവരാജ്
പാറശാല: നെയ്യാറ്റിൻകര സനൽ
കാട്ടാക്കട: എൻ. ശക്തൻ
കോവളം: ജോർജ് മേഴ്‌സിയർ/എം. വിൻസന്റ്