- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ രാജിവെക്കൽ വെറുതെ ആയിരുന്നില്ല; പാലക്കാട് നഗരസഭയിൽ രാജിവെച്ച കോൺഗ്രസ് നേതാവ് ബിജെപി ഓഫീസിൽ; പാർട്ടി ഓഫീസിലെത്തിയത് കാണാനില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ പരാതിക്കെതിരെ കൗണ്ടർ കംപ്ലയിന്റ് നൽകിയതിന് ശേഷം; പാർട്ടി വിട്ടത് കോൺഗ്രസിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയാത്തതിനാലെന്നും വിശദീകരണം
പാലക്കാട്: നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കാൻ നടത്തിയ ഇടത് വലത് മുന്നമികളുടെ നീക്കം പൊളിഞ്ഞത് കോൺഗ്രസ് അംഗമായിരുന്ന ശരവണൻ രാജിവെച്ചതോടെയാണ്. ഇതോടെ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയിൽ നിന്നും അധികാരത്തിൽ നിന്നും താഴെയിറക്കാം എന്ന മോഹമാണ് പൊളിഞ്ഞത്.നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോൺഗ്രസ് കൗൺസിലർ ബിജെപി ഓഫീസിലെത്തി. ഇന്ന് വൈകീട്ടോടെയാണ് ബിജെപി നേതാക്കൾക്കൊപ്പം കോൺഗ്രസ് കൗൺസിലറായിരുന്ന ശരവണൻ ബിജെപി ഒഫീസിലെത്തിയത്. ശരവണൻ രാജിവെച്ചതോടെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. കൽപ്പാത്തി ഡിവിഷനിലെ കൗൺസിലറായിരുന്നു ശരവണൻ. തന്നെ കാണാനില്ലെന്ന് പരാതി നൽകിയ ഡിസിസി പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി നൽകിയ ശേഷമായിരുന്നു ശരവണൻ ബിജെപി ഓഫീസിലെത്തിയത്. കോൺഗ്രസിന്റെ ഇപ്പോഴത്തെ രീതികളോട് തനിക്ക് യോജിക്കാനാകുന്നില്ല. അതുക്കൊണ്ടാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്. ബിജെപിയിൽ നിന്ന്
പാലക്കാട്: നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കാൻ നടത്തിയ ഇടത് വലത് മുന്നമികളുടെ നീക്കം പൊളിഞ്ഞത് കോൺഗ്രസ് അംഗമായിരുന്ന ശരവണൻ രാജിവെച്ചതോടെയാണ്. ഇതോടെ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയിൽ നിന്നും അധികാരത്തിൽ നിന്നും താഴെയിറക്കാം എന്ന മോഹമാണ് പൊളിഞ്ഞത്.നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോൺഗ്രസ് കൗൺസിലർ ബിജെപി ഓഫീസിലെത്തി. ഇന്ന് വൈകീട്ടോടെയാണ് ബിജെപി നേതാക്കൾക്കൊപ്പം കോൺഗ്രസ് കൗൺസിലറായിരുന്ന ശരവണൻ ബിജെപി ഒഫീസിലെത്തിയത്.
ശരവണൻ രാജിവെച്ചതോടെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. കൽപ്പാത്തി ഡിവിഷനിലെ കൗൺസിലറായിരുന്നു ശരവണൻ. തന്നെ കാണാനില്ലെന്ന് പരാതി നൽകിയ ഡിസിസി പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി നൽകിയ ശേഷമായിരുന്നു ശരവണൻ ബിജെപി ഓഫീസിലെത്തിയത്.
കോൺഗ്രസിന്റെ ഇപ്പോഴത്തെ രീതികളോട് തനിക്ക് യോജിക്കാനാകുന്നില്ല. അതുക്കൊണ്ടാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്. ബിജെപിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് താൻ രാജിവെച്ചതെന്ന ആരോപണം ഉന്നയിക്കുന്നവരോട് തന്നെ അതിനെ കുറിച്ച് ചോദിക്കണം. സാമ്പത്തികമായി ഒരു നേട്ടവും ഇതിന് പിന്നിലില്ല. ഞാൻ അഭിമാനത്തോടെ രാജിവെക്കുകയാണ് ചെയ്തത്. അല്ലാതെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുകയോ വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ലെന്നും ശരവണൻ മാധ്യമങ്ങളോട് പറഞ്ഞു.കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്താൻ വേണ്ടിയാണ് പാലക്കാട് നിന്ന് രണ്ടു ദിവസം മാറി നിന്നതെന്നും ഇപ്പോൾ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരിക്കുകായണെന്നും അദ്ദേഹം പറഞ്ഞു.