ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു കോൺഗ്രസ്. രാജ്യത്തെ കർഷകരുടെ ദുരിതം കേന്ദ്രം കണ്ടില്ലെന്നു നടിക്കുകയാണ്. വരൾച്ചയും വെള്ളപ്പൊക്കവും കാരണം കൃഷി നശിച്ച കർഷകരെ അവഗണിക്കുകയാണു സർക്കാരെന്നും കോൺഗ്രസ് എംപി ജോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ ആരോപിച്ചു.

രാജ്യത്തെ 222 ലക്ഷം ഹെക്ടർ കൃഷിയാണു വരൾച്ചയും വെള്ളപ്പൊക്കവും കാരണം വിവിധ സംസ്ഥാനങ്ങളിൽ നശിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ കർഷകർക്ക് ഒരു സഹയാവും നൽകാൻ തയാറായില്ല. ഏഴു സംസ്ഥാനങ്ങൾ കൃഷിനാശം നേരിടാൻ 25,000 കോടി ആവശ്യപ്പെട്ടങ്കിലും കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്നും സിന്ധ്യ ആരോപിച്ചു.