- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും പ്രകടനങ്ങളും മുതലക്കണ്ണീരാണെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുതലക്കണ്ണീർ രോഹിതിന്റെ ജീവൻ തിരിച്ചുനൽകില്ല. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്
ന്യൂഡൽഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും പ്രകടനങ്ങളും മുതലക്കണ്ണീരാണെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുതലക്കണ്ണീർ രോഹിതിന്റെ ജീവൻ തിരിച്ചുനൽകില്ല. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്‌നത്തിലെ ഇരകൾക്ക് നീതി ലഭിക്കാൻ ഇടപെടുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്-കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. മുതലക്കണ്ണീരിലൂടെ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എന്നിവർക്കെതിരേ പ്രതീക്ഷിച്ചിരുന്ന നടപടികൾക്കുമേൽ വെള്ളം കോരി ഒഴിച്ചിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
Next Story


