- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്; മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ശിവസേനയുടെ വിസ വേണോ? പ്രധാനമന്ത്രി ഉത്തരം പറയണമെന്നു കോൺഗ്രസ്
ന്യൂഡൽഹി: ശിവസേനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ ഭാഗമായ മഹാരാഷ്ട്ര എന്ന സംസ്ഥാനത്തു കയറണമെങ്കിൽ ശിവസേനയുടെ വിസ വേണോ എന്ന് കോൺഗ്രസ് ചോദിച്ചു. നരേന്ദ്ര മോദി ഇക്കാര്യത്തിൽ എന്തിനാണു മൗനം പാലിക്കുന്നതെന്നും കോൺഗ്രസ് ചോദിച്ചു. പാക്കിസ്ഥാനികൾക്കെതിരെ ശിവസേന നടത്തുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയാണ്. ഇക്കാര്യ

ന്യൂഡൽഹി: ശിവസേനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ ഭാഗമായ മഹാരാഷ്ട്ര എന്ന സംസ്ഥാനത്തു കയറണമെങ്കിൽ ശിവസേനയുടെ വിസ വേണോ എന്ന് കോൺഗ്രസ് ചോദിച്ചു. നരേന്ദ്ര മോദി ഇക്കാര്യത്തിൽ എന്തിനാണു മൗനം പാലിക്കുന്നതെന്നും കോൺഗ്രസ് ചോദിച്ചു.
പാക്കിസ്ഥാനികൾക്കെതിരെ ശിവസേന നടത്തുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയാണ്. ഇക്കാര്യത്തിനു തടയിടാൻ ഒരു കാര്യവും കേന്ദ്രസർക്കാരോ മഹാരാഷ്ട്ര സർക്കാരോ ചെയ്യുന്നില്ല.
ഇന്ത്യയുടെ ഭാഗമായ മഹാരാഷ്ട്രയിൽ പ്രവേശിക്കാൻ എന്തിനാണ് ശിവസേനയുടെ വിലക്ക്. രാജ്യത്തു പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ അത് എവിടെ വേണമെങ്കിലും പോകാനുള്ള അനുമതിയല്ലേ. എന്തിനാണ് മഹാരാഷ്ട്രയിൽ ഇത്തരത്തിൽ വിലക്കുകൾ സൃഷ്ടിക്കുന്നത്.
പ്രധാനമന്ത്രിയാണ് ഇതിന് ഉത്തരം പറയണം. രാജ്യത്തെത്തുന്ന പാക്കിസ്ഥാൻ പൗരന്മാരെ സംബന്ധിച്ചുള്ള നയമെന്താണോ അതു കർശനമായി പാലിക്കപ്പെടണം. കേന്ദ്രമാണ് ഇന്ത്യയിൽ പ്രവേശിക്കാനുള്ള വീസ ഒരാൾക്കു നൽകുന്നത്. പിന്നെ ബലമായി അയാളെ തടയാനുള്ള അധികാരം ആർക്കുമില്ലെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു.
കഴിഞ്ഞ ദിവസം ബിസിസിഐ ഓഫിസിൽ ശിവസേനക്കാർ പ്രതിഷേധവുമായി എത്തി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള നിർണായക യോഗം നടക്കാൻ പോകുന്നതിനിടെയായിരുന്നു ഇത്. പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മൽസരത്തിൽ നിന്ന് പാക്ക് അംപയർ അലീം ദാറിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിൻവലിക്കുകയും ചെയ്തു. ക്രിക്കറ്റ് കളിക്കു ദൃക്‌സാക്ഷി വിവരണം നടത്തുന്ന പാക്കിസ്ഥാനിൽ നിന്നുള്ള കമന്റേറ്റർമാർ പ്രതിഷേധ സൂചകമായി മുംബൈ ഏകദിനത്തിൽ നിന്നു വിട്ടുനിൽക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് പാക് ഗായകൻ ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദു ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ഡൽഹിയിൽ നടത്താനിരുന്ന സംഗീത പരിപാടിയും ഉപേക്ഷിച്ചു.

