- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടി തിരികെ നൽകണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് ലീഗ്; ഡിസിസി പ്രസിഡന്റ് പരസ്യമായി അഭിപ്രായം പറയരുതായിരുന്നെന്ന് സുധീരൻ: കോഴിക്കോട്ട് ലീഗ് - കോൺഗ്രസ് പോര് മുറകുന്നു
കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുസടക്കമുള്ളവർ പരസ്യമായി രംഗത്ത്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ലീഗ് പോര് ശക്തമായി. ജയസാധ്യതയുള്ള സീറ്റ് തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് ഡി.സ
കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുസടക്കമുള്ളവർ പരസ്യമായി രംഗത്ത്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ലീഗ് പോര് ശക്തമായി. ജയസാധ്യതയുള്ള സീറ്റ് തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബു ചാനലുകളോട് പരസ്യമായി പ്രതികരിച്ചതാണ് വിവാദമായത്.
പ്രസ്താവനക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ രംഗത്തത്തെി. അഭിപ്രായപ്രകടനം അനവസരത്തിലാണെന്നും പരസ്യമായി പറയാൻ പാടില്ലാത്തതാണ് അബു പറഞ്ഞതെന്നും സുധീരൻ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റിനെയും അദ്ദേഹം അതൃപ്തി അറിയിച്ചു. ഇതോടെ, മുൻ നിലപാടിൽനിന്ന് ഡി.സി.സി പ്രസിഡന്റ് പിന്മാറി. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ വരികളാണിതെന്നും കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അബു പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് തിരുവമ്പാടി ലഭിക്കുകയെന്നത്. ജയസാധ്യതയുള്ള ഒരു സീറ്റെങ്കിലും വേണമെന്ന കാര്യം പ്രകടിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒരുതരത്തിലും തിരുവമ്പാടി സീറ്റിൽ വിട്ടുവീഴ്ചവേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.പക്ഷേ അത് അവർ പരസ്യമായി പറഞ്ഞിട്ടില്‌ളെന്നുമാത്രം. കോഴിക്കോട് ജില്ലയിൽ ആകെയുള്ള പതിനാലു സീറ്റിൽ നിലവിൽ ഒറ്റ കോൺഗ്രസ് എംഎൽഎ പോലുമില്ല.യു.ഡി.എഫ് ജയിച്ച തിരുവമ്പാടി, കൊടുവള്ളി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ മുസ്ലിംലീഗിന്റെ കൈയിലാണ്. ഈ സാഹചര്യത്തിലാണ് മുൻകാലങ്ങളിൽ കോൺഗ്രസ് ജയിച്ചിരുന്ന, മലയോര മേഖലയും ക്രിസ്ത്യൻ ഭുരിപക്ഷ പ്രദേശവുമായ തിരുവമ്പാടി വിട്ടുകിട്ടണമെന്ന് അബു ആവശ്യപ്പെട്ടത്.
ശനിയാഴ്ച ചേർന്ന ഡി.സി.സി യോഗത്തിലും തിരുവമ്പാടി സീറ്റ് ലീഗ് വിട്ടുതരണമെന്ന വികാരമാണ് ഭാരവാഹികൾ പങ്കുവച്ചത്. ജില്ലയിൽ വിജയം ഉറപ്പുള്ള ഏതെങ്കിലും ഒരു സീറ്റ് ലീഗിൽനിന്ന് ഉഭയകക്ഷി ധാരണയിൽ ഏറ്റെടുക്കണമെന്ന് ഭാരവാഹികൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കാനും ധാരണയായി.ഏറെക്കാലമായി കേരള കോൺഗ്രസ് മത്സരിച്ചു തോൽക്കുന്ന പേരാമ്പ്ര മണ്ഡലവും കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു. പകരം തെക്കൻജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റ് കേരള കോൺഗ്രസിന് നൽകണം.
അതിനിടെ, തെരഞ്ഞെടുപ്പിന് ജില്ലയിൽ യു.ഡി.എഫ് ഒരുങ്ങി. യു.ഡി.എഫിന്റെ പ്രഥമ തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് മൂന്നിന് കോഴിക്കോട്ട് ചേരാൻ ഡി.സി.സി യോഗം തീരുമാനിച്ചു. ഉച്ചക്കുശേഷം നടക്കുന്ന കൺവെൻഷനിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവർ പങ്കെടുക്കും. ബൂത്ത്‌ലെവൽ ഓഫിസർമാരായ സജീവ സിപിഐ(എം) പ്രവർത്തകരെക്കുറിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചു. പ്രസിഡന്റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം ടി. പത്മ, കെ.പി. ബാബു, കെ. രാമചന്ദ്രൻ, ഐ. മൂസ എന്നിവർ സംസാരിച്ചു.