- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥിയെ നിർത്താൻ മറന്ന് കോൺഗ്രസ്; പിന്തുണ ആവശ്യപ്പെട്ട് സ്വതന്ത്രനും
പുതുച്ചേരി: സ്ഥാനാർത്ഥിയെ നിർത്താൻ മറന്ന് കോൺഗ്രസ്. പുതുച്ചേരിയിലെ യാനം മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് മറന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക നൽകാൻ എത്താതിരുന്നതോടെ സ്വതന്ത്ര സ്ഥാനാർത്ഥി കോൺഗ്രസിന്റെ പിന്തണ തേടി.
കോൺഗ്രസ് മത്സരിക്കുന്ന 15 സീറ്റിൽ 14 ലും കഴിഞ്ഞ ദിവസം സ്ഥനാർഥികളെ പ്രഖ്യാപിച്ചു. യാനം മണ്ഡലം ഒഴിച്ചിട്ടിരുന്നു.ഇവിടെ മുഖ്യമന്ത്രി നാരായണ സ്വാമി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പിലും നാരായണ സാമി മത്സരിച്ചിരുന്നില്ല. പാർട്ടിക്കു ഭൂരിപക്ഷം കിട്ടിയതോടെ ഹൈക്കമാൻഡിന്റെ ഇടപെടലിൽ മുഖ്യമന്ത്രിയാകുകയായിരുന്നു. അതേസമയം, എൻആർ കോൺഗ്രസിന്റെ യാനം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി എൻ രങ്കസ്വാമി പത്രിക സമർപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ