- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമരകത്തെ എ ഗ്രൂപ്പ് യോഗത്തിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പങ്കെടുത്തതിനെതിരേ പരാതി നൽകി; കോട്ടയത്തെ എ ഗ്രൂപ്പിന്റെ അപ്രമാദിത്വം പൊളിക്കാൻ മറ്റു കോൺഗ്രസ് ഗ്രൂപ്പുകൾ
കോട്ടയം : കുമരകത്തെ എ ഗ്രൂപ്പ് യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പങ്കെടുത്തത് പുതിയ വിവാദമായി. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെതിരെ കെപിസിസിക്ക് പരാതി നൽകുകയാണ് ഒരു വിഭാഗം. ഡിസിസി പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ വക്താവായി മാറുന്നത്് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്്്. നിഷ്പക്ഷമായി പ്രവർത്തിക്കാൻ അധ്യക്ഷപദവിയിലിരിക്കുന്ന ആൾ ബാധ്യസ്ഥനാണ്. ഗ്രൂപ്പുകളോടുള്ള വിധേയത്വം ആവശ്യമില്ല- ഡിസിസിയിലെ ഒരു നേതാവ് പറഞ്ഞു. ശനിയാഴ്ച കുമരകത്ത് സ്വകാര്യ റിസോർട്ടിലാണ് എ ഗ്രൂപ്പ്്് സമ്മേളിച്ചത്്. കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ കൂടാതെ ഡിസിസി പ്രസിഡന്റ്്് ജോഷി ഫിലിപ്പും യോഗത്തിനെത്തി. ഇതാണ് വിവാദമായത്്. അതേസമയം ജില്ലയിലെ ആന്റണിപക്ഷം വിട്ടു നിന്നു. മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗത്തിന് ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നത്. മുൻ കെപിസിസി പ്രസിഡന്റ വി എം സുധീരനോട് ഐക്യദാർഢ്യം പുലർത്തുന്ന നേതാവാണ് ടോമി കല്ലാനി. സുധീരൻ രാജിവച്ചതോടെ ഗ്രൂപ്പ് പ്രവർത്തനം ശക്ത
കോട്ടയം : കുമരകത്തെ എ ഗ്രൂപ്പ് യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പങ്കെടുത്തത് പുതിയ വിവാദമായി. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനെതിരെ കെപിസിസിക്ക് പരാതി നൽകുകയാണ് ഒരു വിഭാഗം. ഡിസിസി പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ വക്താവായി മാറുന്നത്് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്്്. നിഷ്പക്ഷമായി പ്രവർത്തിക്കാൻ അധ്യക്ഷപദവിയിലിരിക്കുന്ന ആൾ ബാധ്യസ്ഥനാണ്. ഗ്രൂപ്പുകളോടുള്ള വിധേയത്വം ആവശ്യമില്ല- ഡിസിസിയിലെ ഒരു നേതാവ് പറഞ്ഞു.
ശനിയാഴ്ച കുമരകത്ത് സ്വകാര്യ റിസോർട്ടിലാണ് എ ഗ്രൂപ്പ്്് സമ്മേളിച്ചത്്. കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ കൂടാതെ ഡിസിസി പ്രസിഡന്റ്്് ജോഷി ഫിലിപ്പും യോഗത്തിനെത്തി. ഇതാണ് വിവാദമായത്്. അതേസമയം ജില്ലയിലെ ആന്റണിപക്ഷം വിട്ടു നിന്നു. മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗത്തിന് ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നത്. മുൻ കെപിസിസി പ്രസിഡന്റ വി എം സുധീരനോട് ഐക്യദാർഢ്യം പുലർത്തുന്ന നേതാവാണ് ടോമി കല്ലാനി. സുധീരൻ രാജിവച്ചതോടെ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കാനാണ് എ ഗ്രൂപ്പ് നീക്കം. എ ഗ്രൂപ്പിന്റെ വത്തിക്കാനായ കോട്ടയത്ത്്് മാണി ഗ്രൂപ്പിന്റെ പിൻവാങ്ങലോടെയുള്ള രാഷ്ട്രീയ അന്തരീഷം പഠിക്കാനാണ് യോഗം ചേർന്നത്്.
കെ.എം മാണിയെ ഇനി വേണ്ടെന്ന തീവ്രനിലപാടിലായിരുന്നു കെ.സി ജോസഫ്്. അതേസമയം തിരുവഞ്ചൂരിനാകട്ടെ മൃദുസമീപനവും. പന്ത് മാണിയുടെ കോർട്ടിലാണെന്ന്് യോഗത്തിലും പരസ്യമായും തിരുവഞ്ചൂർ വ്യക്തമാക്കികഴിഞ്ഞു. ജില്ലയിലെ കോൺഗ്രസ് വിജയത്തിന് പിന്നിൽ മാണി ഫാക്ടർ ഉണ്ടെന്ന നിലപാടിലാണ് തിരുവഞ്ചൂർ. എന്നാൽ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നെങ്കിലും കെ. സി ജോസഫിന് ഇതിനോട് യോജിപ്പില്ല. കണ്ണൂരിലെ സുരക്ഷിത കോൺഗ്രസ് മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുന്ന ജോസഫിന് കോട്ടയത്തെ കാര്യത്തിൽ എന്തിനാണിത്ര ആവലാതിയെന്നാണ് തിരുവഞ്ചൂർ പക്ഷത്തെ നേതാക്കളുടെ ചോദ്യം.
കോട്ടയത്തെ എ ഗ്രൂപ്പിന്റെ അപ്രമാദിത്വം പൊളിക്കാൻ ഇതര കോൺഗ്രസ് ഗ്രൂപ്പുകളെല്ലാം കൈകോർത്തിരിക്കുകയാണ്. ജോഷി ഫിലിപ്പിനെതിരായ നീക്കം അതിന്റെ ഭാഗമാണ്. രണ്ടുവള്ളത്തിലും കാലുചവുട്ടിയുള്ള പോക്ക് ഇനി വേണ്ടെന്ന് ഐ ഗ്രൂപ്പിലെ നേതാവ് പറഞ്ഞു. നേരത്തെ ജോഷി ഐ ഗ്രൂപ്പുകാരനായിരുന്നു. അടുത്തിയിടെയാണ് 'ഒസി' ക്യാമ്പിലേക്ക് പൂർണമായും കൂറുമാറിയത്്്.