- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചിലതൊക്കെ മറന്നു; ഉമ്മൻ ചാണ്ടിക്കും സുധാകരനും പ്രായമായില്ലേ; തിങ്കളാഴ്ച മാധ്യമങ്ങളെ കാണും'; ഡിസിസി പ്രസിഡന്റ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എ വി ഗോപിനാഥ്
പാലക്കാട്: ഡിസിസി പ്രസിഡന്റ് തീരുമാനത്തിൽ അതൃപ്തി തുറന്നുപ്രകടിപ്പിച്ച് പാലക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉമ്മൻ ചാണ്ടിക്കും കെ. സുധാകരനും പ്രായമായില്ലേയെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ എന്തെന്ന് പറയാനാവില്ല. വാതിൽ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇല്ലെങ്കിൽ ശ്വാസം മുട്ടില്ലേ. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമങ്ങളെ കണ്ട് നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഉറച്ചു നിൽക്കുവോളം പാർട്ടി പറയുന്നത് കേൾക്കും. നാളത്തെ കാര്യം പ്രവചിക്കാൻ ഞാൻ ജ്യോതിഷി അല്ല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞിരുന്നു. തുടർന്ന് ഉമ്മൻ ചാണ്ടിയും കെ സുധാകരനും അനുനയിച്ചാണ് അദ്ദേഹത്തെ പാർട്ടിയിൽ സജീവമാക്കിയത്. എ വി ഗോപിനാഥിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.
ന്യൂസ് ഡെസ്ക്