- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂപയുടെ മൂല്യത്തെ താരതമ്യം ചെയ്തത് പ്രധാനമന്ത്രിയുടെ അമ്മയുടെ പ്രായവുമായി ! പ്രചരണ റാലിയിലെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി നേതാവ് രാജ് ബബ്ബാർ; മന്മോഹൻ സിംഗിന്റെ കാലത്ത് രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ ബഹുമാനമില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് മോദിയുപയോഗിച്ചതെന്നും ബബ്ബാർ
ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പ്രായത്തോട് ഇന്ത്യൻ രൂപയുടെ മൂല്യം താരതമ്യം ചെയ്ത കോൺഗ്രസ് നേതാവിന് നേരെ വിവാദം കടുക്കുന്നു. നവതിയുടെ നിറവിൽ നിൽക്കുന്ന മോദിയുടെ അമ്മയുടെ പ്രായത്തോളമെത്തിയിരിക്കുകയാണ് രൂപയുടെ മൂല്യമെന്നായിരുന്നു നേതാവ് പ്രസംഗത്തിലൂടെ പറഞ്ഞത്. ഇൻഡോറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ബബ്ബാർ മോദിക്കെതിരെ ആഞ്ഞടിച്ചത്. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കേ രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ നിങ്ങൾ ബഹുമാനമില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിച്ചത്. എന്നിരുന്നാൽ തന്നെയും തങ്ങളുടെ പാരമ്പര്യം ഇത്തരത്തിൽ പെരുമാറാൻ അനുവദിക്കുന്നില്ല. എങ്കിലും പറയുന്നു, രൂപയുടെ മൂല്യം നിങ്ങളുടെ ബഹുമാനപ്പെട്ട അമ്മയുടെ പ്രായത്തോട് അടുത്തിരിക്കുന്നു ബബ്ബാർ പറഞ്ഞു. ബബ്ബാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ബബ്ബാറും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിഷയത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പ്രായത്തോട് ഇന്ത്യൻ രൂപയുടെ മൂല്യം താരതമ്യം ചെയ്ത കോൺഗ്രസ് നേതാവിന് നേരെ വിവാദം കടുക്കുന്നു. നവതിയുടെ നിറവിൽ നിൽക്കുന്ന മോദിയുടെ അമ്മയുടെ പ്രായത്തോളമെത്തിയിരിക്കുകയാണ് രൂപയുടെ മൂല്യമെന്നായിരുന്നു നേതാവ് പ്രസംഗത്തിലൂടെ പറഞ്ഞത്. ഇൻഡോറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ബബ്ബാർ മോദിക്കെതിരെ ആഞ്ഞടിച്ചത്.
മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കേ രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ നിങ്ങൾ ബഹുമാനമില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിച്ചത്. എന്നിരുന്നാൽ തന്നെയും തങ്ങളുടെ പാരമ്പര്യം ഇത്തരത്തിൽ പെരുമാറാൻ അനുവദിക്കുന്നില്ല.
എങ്കിലും പറയുന്നു, രൂപയുടെ മൂല്യം നിങ്ങളുടെ ബഹുമാനപ്പെട്ട അമ്മയുടെ പ്രായത്തോട് അടുത്തിരിക്കുന്നു ബബ്ബാർ പറഞ്ഞു. ബബ്ബാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ബബ്ബാറും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിഷയത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.