- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ ചാനലുകൾ എത്തിയില്ല; നിശ്ചയിച്ച വാർത്താസമ്മേളനം നടത്താതെ ഷാനിമോൾ ഉസ്മാൻ പ്രസ് ക്ലബിൽ നിന്നും ഇറങ്ങിപ്പോയി: കാത്തു നിന്ന മാധ്യമ പ്രവർത്തകർ ഇളിഭ്യരായി തിരിച്ചു പോയി
ആലപ്പുഴ: പ്രമുഖ ചാനലുകൾ എത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ വാർത്താ സമ്മേളനം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോയി. പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മ എടുത്ത നിലപാടിനോട് പ്രതികരിക്കാൻ ആലപ്പുഴ പ്രസ്‌ക്ലബ്ബിൽ എത്തിയതായിരുന്നു ഷാനിമോൾ. എന്നാൽ മുൻ നിര മാധ്യമങ്ങൾ ഒന്നും എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ വാർത്താ സമ്മേളനം നടത്താനാവില്ലെന്ന് പറഞ്ഞ് പ്രസ് ക്ലബ്ബിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ പ്രസ് ക്ലബിൽ എത്തിയ ഷാനിമോൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പറയേണ്ട കാര്യങ്ങളെ കുറിച്ച് ഒരുക്കങ്ങൾ നടത്തിയശേഷം ആരൊക്കെ തന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടെന്ന് അന്വേഷിച്ചു. അപ്പോളാണ് പ്രമുഖ ചാനലുകൾ ഒന്നും എത്തിയിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞത്. ഉടൻ ഓഫീസ് സെക്രട്ടറിയെ വിളിച്ച് വാർത്താസമ്മേളനം റദ്ദാക്കുന്നതായി അറിയിച്ചു. കുട്ടനാട്ടിൽ പലേടത്തും മടവീണതു പരിശോധിക്കാൻ മന്ത്രി തോമസ് ചാണ്ടിയെത്തുന്നതു കവർ ചെയ്യാൻ മിക്ക ചാനല
ആലപ്പുഴ: പ്രമുഖ ചാനലുകൾ എത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ വാർത്താ സമ്മേളനം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോയി. പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മ എടുത്ത നിലപാടിനോട് പ്രതികരിക്കാൻ ആലപ്പുഴ പ്രസ്‌ക്ലബ്ബിൽ എത്തിയതായിരുന്നു ഷാനിമോൾ. എന്നാൽ മുൻ നിര മാധ്യമങ്ങൾ ഒന്നും എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ വാർത്താ സമ്മേളനം നടത്താനാവില്ലെന്ന് പറഞ്ഞ് പ്രസ് ക്ലബ്ബിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ പ്രസ് ക്ലബിൽ എത്തിയ ഷാനിമോൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പറയേണ്ട കാര്യങ്ങളെ കുറിച്ച് ഒരുക്കങ്ങൾ നടത്തിയശേഷം ആരൊക്കെ തന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടെന്ന് അന്വേഷിച്ചു. അപ്പോളാണ് പ്രമുഖ ചാനലുകൾ ഒന്നും എത്തിയിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞത്. ഉടൻ ഓഫീസ് സെക്രട്ടറിയെ വിളിച്ച് വാർത്താസമ്മേളനം റദ്ദാക്കുന്നതായി അറിയിച്ചു.
കുട്ടനാട്ടിൽ പലേടത്തും മടവീണതു പരിശോധിക്കാൻ മന്ത്രി തോമസ് ചാണ്ടിയെത്തുന്നതു കവർ ചെയ്യാൻ മിക്ക ചാനലുകളും പോയ സാഹചര്യത്തിൽ പ്രസ്‌ക്ലബിലെ പരിപാടികൾ കവർ ചെയ്യാൻ ലോക്കൽ ചാനലുകളുമായി ധാരണയുണ്ടാക്കിയിരുന്നു. ഷാനിമോളുടെ വാർത്തസമ്മേളനം പതിനൊന്നിന് നടക്കുമെന്ന് പ്രസ് ക്ലബിൽ നിന്നും അറിയിച്ചതിനെ തുടർന്ന് പ്രസ് ക്ലബ് കാബിനിൽ പതിനഞ്ചോളം മാധ്യമ പ്രവർത്തകരും കാമറയും കാത്തുനിൽപുണ്ടായിരുന്നു. എന്നാൽ ഈ സമയത്താണ് ഒന്നും മിണ്ടാതെ ഷാനിമോൾ പ്രസ് ക്ലബിന് സമീപത്തുള്ള കോടതി വളപ്പിൽ കാത്തുനിന്ന ഭർത്താവ് ഉസ്മാനോടൊപ്പം പോയത്.
ഇതിനിടെ തന്റെ വാർത്താസമ്മേളനം സംപ്രേഷണം ചെയ്യാൻ പ്രമുഖ ചാനലുകൾ എത്തിയില്ലെന്ന പരാതിയും ഷാനിമോൾ സംസ്ഥാന മാധ്യമ യൂണിയൻ പ്രസിഡന്റിനെ വിളിച്ചറിയിക്കുകയും ചെയ്തു. ഇറങ്ങിപ്പോകുന്ന പോക്കിൽ ഇപ്പോൾ പ്രസ് ക്ലബിലെത്തിയ മാധ്യമ പ്രവർത്തകരോട് താൻ അവരുടെ ഓഫീസിൽ പോയി മാപ്പ് പറഞ്ഞുകൊള്ളാമെന്നും ഷാനിമോൾ പറയുന്നുണ്ടായിരുന്നു.
കുറെ നാളുകളായി പാർട്ടിയുടെ മുഖ്യധാരയിൽനിന്നും അകന്നുമാറി ഏകാംഗ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന രീതിയാണ് ഷാനിമോൾ നടത്തുന്നത്. കഴിഞ്ഞദിവസം വിദേശ മദ്യശാല പൂട്ടിക്കാൻ സി പി എം തട്ടകമായ പുന്നപ്രയിൽ ഷാനിമോൾ പോയിരുന്നു. ഇന്ന് അമ്മയുടെ നിലപാടിനോട് പ്രതികരിക്കാൻ വന്നതും ഒറ്റയ്ക്കായിരുന്നു. ഇത് പാർട്ടിയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലായെന്നുള്ളതാണ് ഏറെ വിചിത്രമാകുന്നത്. അങ്ങനെ ഒറ്റയാൾ പോരാട്ടം നടത്തുന്നതിനിടയിലാണ് ഷാനിമോൾക്ക് ഇന്ന് മാധ്യമ പ്രവർത്തകകരും തന്നെ ഉപേക്ഷിച്ചോയെന്ന തോന്നൽ ഉണ്ടായത്.