- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ റിപ്പബ്ലിക് ടിവിക്ക് ബദലായി രാഹുലിന്റെ ഹാർവെസ്റ്റ് ടി വി വരുന്നു; കപിൽ സിബലും പി ചിദംബരവും പ്രധാന നിക്ഷേപകർ; ഡി കെ ശിവകുമാറും നവീൻ ജിൻഡാലും ഒപ്പം നിൽക്കും; ബർക്ക ദത്തിനെയും രാജ് ദീപ് സർദേശായിയെയും മുഖമാക്കി മാറ്റാൻ തിരക്കിട്ട നീക്കം; ഇംഗ്ലീഷിൽ തുടങ്ങന്ന എച്ച്ടിവി തെരഞ്ഞെടുപ്പിന് മുമ്പേ ഹിന്ദിയിലും പിന്നാലെ മറ്റു ഭാഷകളിലും ചാനലുകൾ തുടങ്ങും: പരാജയപ്പെട്ടു പോയ തെഹൽക്ക പരീക്ഷണത്തിന് ശേഷം കോൺഗ്രസ് വീണ്ടും പരീക്ഷണത്തിന്
ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാറെന്നാണ് മോദി സർക്കാറിനെതിരെയുള്ള പ്രധാന വിമർശനം. കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഭരണാധികാരിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമ ലോകത്ത് പലപ്പോഴും രാഹുലിന്റെ വാക്കുകൾക്ക് വലിയ വില കൽപ്പിക്കാറില്ല. വിവാദമായ പല ഇടപാടുകളിലും രാഹുൽ നടത്തിയ ഇടപെടലുകൾ വേണ്ട വിധത്തിൽ വിജയിക്കാതെ പോയത് ദേശീയ ചാനലുകൾ പൂർണമായും മോദി അനുകൂലമായി മാറിയതാണ്. അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി പൂർണമായും മോദി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് മൂന്നിടത്ത് വിജയം നേടിയെങ്കിലും ദേശീയ ചാനലുകൾ ഇപ്പോഴും മോദി അനുകൂല നിലപാടുകളാണ് ഈ സ്വീകരിക്കുന്നത്. മോദിക്കെതിരെ നിലപാട് സ്വീകരിക്കാൻ മാധ്യമങ്ങൾ ധൈര്യം കാണിക്കണമെന്ന് രാഹുൽ ഗാന്ധി തന്നെ അടുത്തിടെ എടുത്തു പറയേണ്ടി വന്നിരുന്നു. ഈ സാഹചര്യം വിരൽചൂണ്ടുന്നത് ദേശീയ തല
ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാറെന്നാണ് മോദി സർക്കാറിനെതിരെയുള്ള പ്രധാന വിമർശനം. കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഭരണാധികാരിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമ ലോകത്ത് പലപ്പോഴും രാഹുലിന്റെ വാക്കുകൾക്ക് വലിയ വില കൽപ്പിക്കാറില്ല. വിവാദമായ പല ഇടപാടുകളിലും രാഹുൽ നടത്തിയ ഇടപെടലുകൾ വേണ്ട വിധത്തിൽ വിജയിക്കാതെ പോയത് ദേശീയ ചാനലുകൾ പൂർണമായും മോദി അനുകൂലമായി മാറിയതാണ്.
അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി പൂർണമായും മോദി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് മൂന്നിടത്ത് വിജയം നേടിയെങ്കിലും ദേശീയ ചാനലുകൾ ഇപ്പോഴും മോദി അനുകൂല നിലപാടുകളാണ് ഈ സ്വീകരിക്കുന്നത്. മോദിക്കെതിരെ നിലപാട് സ്വീകരിക്കാൻ മാധ്യമങ്ങൾ ധൈര്യം കാണിക്കണമെന്ന് രാഹുൽ ഗാന്ധി തന്നെ അടുത്തിടെ എടുത്തു പറയേണ്ടി വന്നിരുന്നു. ഈ സാഹചര്യം വിരൽചൂണ്ടുന്നത് ദേശീയ തലത്തിലെ മാധ്യമ ചേരി കൂടുതൽ ബിജെപി അനുകൂലമാണെന്നും തന്നെയാണ്.
ഇങ്ങനെ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ എങ്കിൽ കൂടി മാധ്യമങ്ങൾ അത് കണ്ടില്ലെന്ന് നടക്കുന്നു. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ ഇംഗ്ലീഷ് ചാനൽ തുടങ്ങാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കോൺഗ്രസ് നേരിട്ട് നയിക്കാതെ റിപ്പബ്ലിക് ടിവിയെ മാതൃകയാക്കി ചാനൽ തുടങ്ങാനാണ് നീക്കം. നിലവിലുള്ള ഹാർവെസ്റ്റ് ചാനലിൽ കോൺഗ്രസ് അനുകൂലികൾ മുതൽ മുടക്കി പുറത്തിറക്കാനാണ് നീക്കം. പ്രമുഖ അഭിഭാഷകരും കോൺഗ്രസ് നേതാക്കളുമായി കപിൽ സിബലും പി ചിദംബരവുമാണ് ചാനലിലെ പ്രധാന നിക്ഷേപകർ. ഇവർക്കൊപ്പം കോൺഗ്രസിന്റെ ക്രൈസിസ് മാനേജറും ധനാഠ്യനുമായ ഡി കെ ശിവകുമാറും നവീൻ ജിൻഡാലും ഒപ്പം നിൽക്കും. ചാനൽ ഇംഗ്ലീഷിൽ തുടങ്ങിയ ശേഷം ഹിന്ദിയിലും ചാനൽ തുടങ്ങി കോൺഗ്രസ് പ്രചരണത്തിന്റെ കുന്തമുന ആക്കാനാണ് അണിയറ നീക്കങ്ങൾ.
ജനുവരിയോടെ ഹാർവെസ്റ്റ് ടിവി എന്നി പേരിട്ടിരിക്കുന്ന ചാനൽ ജനുവരിയോടെ തുടങ്ങാനാണ് നീക്കം. ചാനലിന്റെ തലപ്പത്ത് പ്രമുഖരെ തന്നെ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി, എൻഡി ടിവിയിൽ നിന്നും രാജിവെച്ച ബർക്ക ദത്ത് എന്നിവരെ മുഖമാക്കി നിർത്താനാണ് ആലോചന. 200 കോടി രൂപയോളം മുതൽ മുടക്കിയാണ് ചാനൽ സംരംഭം തുടങ്ങുന്നത്. വീകോൺ മീഡിയ ആൻഡ് ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ചാനൽ തുടങ്ങുക. ഈ സ്ഥാപനം നിലവിൽ പി ചിദംബരത്തിന് കീഴിലാണ്.
കോൺഗ്രസുമായി ഏറ്റവും അടുപ്പം പുലർത്തുന്ന മാധ്യമപ്രവർത്തകയാണ് ബർക്ക ദത്ത്. ഇവരെ ദിവസേന ന്യൂസിന്റെ അവതാരകയാക്കി ചാനൽ മുന്നോട്ടു കൊണ്ടു പോകും. ഇവരെ കൂടാതെയാണ് രാജ് ദീപ് സർദേശായിയെയും ചിദംബരവും കൂട്ടരും നോട്ടമിടുന്നത്. വീകോണിന് നിലവിൽ തന്നെ ഹിന്ദി, ഇംഗ്ലീഷ് ചാനലുകളുടെ ലൈസൻസ് ഉണ്ട്. കൂടാതെ പ്രാദേശിക ഭാഷകളിലും ചാനൽ തുടങ്ങാനുള്ള ലൈസൻസ് ഉണ്ട്. അർണാബിന്റെ റിപ്പബ്ലിക് ചാനലിന് ബദൽ എന്ന നിലയിലാകും ഇതിന്റെ പ്രവർത്തനം. ചാനൽ കൂടാതെ ഇനിയും മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് പുതിയ നീക്കവുമായി രംഗത്തിറങ്ങിയത്.
ചിദംബവരും ഡി കെ ശിവകുമാറു നവീൻ ജിൻഡാലുമൊക്കെ ഒപ്പമുണ്ടെങ്കിലും കപിൽ സിബലാണ് ഇതിൽ പ്രധാനി. മുമ്പ് സിബലിന്റെ നേതൃത്വത്തിലായിരുന്നു തെഹൽക്ക വാരികയും വെബ്‌സൈറ്റും തുടങ്ങിയത്. പിന്നീട് കോർപ്പറേറ്റ് യുദ്ധത്തിൽ ഇത് തകിടം മറിഞ്ഞു. തരുൺ തേജ്പാലിനെ മുഖമാക്കിയ തെഹൽക്ക് മുമ്പും ബിജെപിയെയും മോദിയെയും വെട്ടിലാക്കുന്ന നിരവധി വാർത്തകൾ കൊണ്ടുവന്നിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഉണ്ടായിരിക്കുന്ന അഴിമതികളിലേക്കും കെടുകാര്യസ്ഥതകളിലേക്കും ഫോക്കസ് ചെയ്യാനാണ് ചാനൽ നീക്കം. നിലവിൽ ദേശീയ തലത്തിൽ ഇന്ത്യൻ എക്സ്‌പ്രസും എൻഡി ടിവിയും മാത്രമാണ് കുറച്ചെങ്കിലും കോൺഗ്രസിന് അനുകൂലമായി വാർത്തകൾ ചെയ്യുന്നത്. കൂടാതെ ദ വയർ പോലുള്ള ഓൺലൈനുകളും മോദിയെ പ്രതിരോധത്തിലാക്കുന്ന വാർത്തകൾ പുറത്തുവിടാറുണ്ട്.
ഹാർവെസ്റ്റ് ടിവിയുടെ ആദ്യത്തെ പേര് വീന്യൂസ് എന്നായിരുന്നു പിന്നീട് ശ്രീ എസ്7 ന്യൂസ് എന്നാകിക് മാറി. വീകോൺ മീഡിയയുടെ കീഴിലുള്ള സംരംഭത്തിന് ലൈസൻസ് നൽകിയത് 2009ൽ യുപിഎ സർക്കാർ ഭരണത്തിൽ ഇരിക്കുമ്പോഴാണ്. വീകോൺ മീഡിയയെ സമീപിച്ചാണ് കോൺഗ്രസ് അനുകൂല ചാനൽ തുടങ്ങാൻ ചിദംബരവും കപിൽ സിബലും നീക്കം നടക്കുന്നത്. യുഎസ് ആസ്ഥാനമായ മീഡിയാ പ്രെമോട്ടേഴാണ് വീകോൺ മീഡിയ. ലളിത് കുമാർ ശ്രീവാസ്തവ, ജസ്വന്ത് കുമാർ ശ്രീവാസ്തവ എന്നിവരാണ് ഡയറക്ടർമാർ. ഇവരുടെ പിന്തുണയോടെ ഹാർവെസ്റ്റ് ടിവി തുടങ്ങുന്നത്. ഇവർക്ക് ഡിഷ് ടിവിയുമായി ബന്ധപ്പെട്ടുള്ള ബിഗ് ടിവി സർവീസുായി നേരത്തെ ബന്ധമുണ്ടായിരുന്നു. അതേസമയം ചിദംബരത്തിന്റെ അടുത്ത ബന്ധമുള്ള വനിതാ സംരംഭകയ്ക്കും ഈ ചാനൽ നീക്കത്തിൽ പങ്കുണ്ട്.
ഇംഗ്ലീഷ് ചാനൽ ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ഹിന്ദി ചാനലും തുടങ്ങി കളം പിടിക്കാനാണ് നീക്കം. രാവിഷ് കുമാർ, പുന്യ പ്രസൂൺ ബാജ്‌പേയി, തുടങ്ങിയവരെയും ഹാർവെസ്റ്റ് ചാനൽ നോട്ടമിടുന്നുണ്ട്. മുൻ ആംആദ്മി പാർട്ടി നേതാവ് കൂടിയായ അശുതോഷിനെയും ബിജെപി വിരുദ്ധ ചാനൽ നീക്കത്തിന്റെ ഭാഗമാക്കാൻ നീക്കം നടക്കുന്നുണ്ട്.
വിജയിക്കുന്നത് കേരള മോഡൽ വേണമെന്ന രാഹുലിന്റെ ആവശ്യം
കേരളത്തിലെ കോൺഗ്രസിലെ സംവിധാനങ്ങളോട് പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രത്യേക താൽപ്പര്യം ഉണ്ടായിരുന്നു. ഇതിന് കാരണം പാർട്ടിക്ക് മുഖപത്രവും ചാനലുമുള്ള ഏക സംസ്ഥാനമായിരുന്നു കേരളം. ജയ് ഹിന്ദ് ടിവിയും വീക്ഷണം പത്രവും കോൺഗ്രസിന്റേതായുണ്ട്. ജയ്ഹിന്ദിനെ ദേശീയ തലത്തിലേക്ക് ഉയർത്താൻ ഇടക്ക് ആലോചന നടന്നെങ്കിലും പിന്നീട് അത് അധികം വിജയിച്ചില്ല. ഇതിന് ശേഷമാണ് ഇപ്പോൾ രാഹുൽ മനസിൽ കാണുന്നത് വിജയത്തിലേക്ക് വരുന്നത്.
ദേശീയ തലത്തിൽ നാഷണൽ ഹെറാൾഡ് പത്രം പ്രവർത്തനം തുടങ്ങിയിരുന്നു. റാഫേലുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ നാഷണൽ ഹെറാൾഡ് വഴി പുറത്തുകൊണ്ടുവന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഹാർവെസ്റ്റ് ടി വിയുമായി കോൺഗ്രസ് എത്തുന്നത്. കോൺഗ്രസ് സ്വന്തമായി ചാനൽ തുടങ്ങുമ്പോൾ മറ്റ് ചാനലുകൾ കൂടുതൽ കോൺഗ്രസ് വാർത്തകൾ പ്രസിദ്ധീകരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ സംഘപരിവാർ ചാനലുകൾ കളം പിടിക്കുമ്പോൾ ആ ചാനൽ യുദ്ധത്തെ നേരിടാൻ തന്നെയാണ് കോൺഗ്രസിന്റെ നീക്കവും. ഇത് എത്രകണ്ട് വിജയിക്കുമെന്ന് കണ്ടു തന്നെ അറിയണം.