- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കോൺഗ്രസ് എംപിമാർക്കു രാജ്യതാൽപര്യം ഇല്ലെന്നു സുമിത്ര മഹാജൻ; ലോക്‌സഭാ സ്പീക്കറുടെ വിമർശനം ജെയ്റ്റ്‌ലിക്കെതിരായ അഴിമതി ആരോപണത്തിൽ എംപിമാരുടെ പ്രതിഷേധം നടക്കുമ്പോൾ
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരായ അഴിമതിക്കേസിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജന്റെ പരാമർശം. കോൺഗ്രസ് എംപിമാർക്കു രാജ്യതാൽപര്യമില്ലെന്നാണു സുമിത്ര മഹാജൻ പറഞ്ഞത്. പാർലമെന്റിൽ ബഹളമുണ്ടാക്കി പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർക്ക് രാജ്യതാൽപര്യം ഇല്ല. അവർക്ക് സ്ഥാപിത താൽപര
ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരായ അഴിമതിക്കേസിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജന്റെ പരാമർശം. കോൺഗ്രസ് എംപിമാർക്കു രാജ്യതാൽപര്യമില്ലെന്നാണു സുമിത്ര മഹാജൻ പറഞ്ഞത്.
പാർലമെന്റിൽ ബഹളമുണ്ടാക്കി പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർക്ക് രാജ്യതാൽപര്യം ഇല്ല. അവർക്ക് സ്ഥാപിത താൽപര്യങ്ങളാണ് ഉള്ളതെന്നും സുമിത്ര മഹാജൻ പറഞ്ഞു.
ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കവെയാണു രൂക്ഷവിമർശനം. സഭ തുടങ്ങിയ ഉടൻതന്നെ കോൺഗ്രസ് എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന് നൽകിയ പത്തോളം നോട്ടീസുകൾക്കുള്ള അനുമതി സ്പീക്കർ തള്ളി. ഇതിനിടെ ബിജു ജനതാദൾ എംപി ബൈജയന്ത് പാൻഡെയാണ് കോൺഗ്രസ് എംപിമാർക്കെതിരെ രംഗത്തെത്തിയത്. കോൺഗ്രസ് എംപിമാർ പ്രതിഷേധം നിർത്തണമെന്നും രാജ്യതാൽപര്യവുമായി ബന്ധപ്പെട്ട് സുരക്ഷയുടെ ഒരു ചോദ്യമാണ് തനിക്ക് ഉന്നയിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് കോൺഗ്രസ് എംപിമാർക്കു രാജ്യതാൽപര്യം ഇല്ലെന്നും സ്ഥാപിത താൽപര്യം മാത്രമാണെന്നുമുള്ള സുമിത്ര മഹാജന്റെ വാക്കുകൾ.
സഭാ നടപടികൾ അലങ്കോലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. നേരത്തെ ലോക്‌സഭയിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസ് എംപിമാരുടെ പേരെഴുതിയെടുക്കാൻ ഉദ്യോഗസ്ഥരോട് സ്പീക്കർ ആവശ്യപ്പെട്ടിരുന്നു.