- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന്റെ പേരിൽ എന്തിന് കോൺഗ്രസുകാർ ഇങ്ങനെ ആഹ്ലാദിക്കുന്നു? നിരാശപ്പെടേണ്ടത് ബിജെപി മാത്രമല്ലേ? ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ബിജെപിക്ക് അനുകൂലമാണ് എന്ന നിരീക്ഷണം ഏറെ അത്ഭുതപ്പെടുത്തുന്നതല്ലേ? കോൺഗ്രസുമായി സഖ്യം ചേരാൻ സിപിഎം തീരുമാനിച്ചിരുന്നെങ്കിൽ അതിന്റെ നേട്ടം ബിജെപിക്ക് മാത്രം ആകുമായിരുന്നു. കേരളത്തിൽ ആണെങ്കിലും ശരി ബംഗാളിൽ ആണെങ്കിലും ശരി രണ്ടിടത്തും ഫലം ഒന്നുതന്നെ ആവുമായിരുന്നു. ഇപ്പോൾ നഷ്ടം ബിജെപിക്കും സിപിഎമ്മിനും മാത്രമാണ്. ഏറ്റവും ലാഭം കോൺഗ്രസിനും. കേരളത്തിലെ കാര്യം എടുക്കുക. കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാൽ ഇവിടെ പ്രതിപക്ഷ പാർട്ടിയായി വരുന്നത് ബിജെപിയാണ്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായി ചിത്രീകരിച്ചു ബദൽ പാർട്ടിയായി വളരാൻ ബിജെപിക്ക് അവസരം ഒരുങ്ങുമായിരുന്നു. കോൺഗ്രസും സിപിഎമ്മും ഏറ്റുമുട്ടിയാൽ മാത്രമെ ബിജെപിക്ക് ഇവിടെ വളരാനുള്ള അവസരം നഷ്ടമാകു. അതുകൊണ്ട് തന്നെ കാരാട്ട് പക്ഷം ബിജെപിക്ക് കേരളത്തിൽ നൽകിയത് ഏറ്റവും വലിയ തിരിച്ചടിയാണ്. ബംഗാളിലെ സ്ഥിതിയാവട്ടെ തികച്ചും വ്യത്യസ്തമാണ്. അവിടെ സഖ്യം ഉണ്ടായാൽ ആകെ നേട്ടം സിപിഎമ്മിനായിന്നു. കോൺഗ്രസ
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ബിജെപിക്ക് അനുകൂലമാണ് എന്ന നിരീക്ഷണം ഏറെ അത്ഭുതപ്പെടുത്തുന്നതല്ലേ? കോൺഗ്രസുമായി സഖ്യം ചേരാൻ സിപിഎം തീരുമാനിച്ചിരുന്നെങ്കിൽ അതിന്റെ നേട്ടം ബിജെപിക്ക് മാത്രം ആകുമായിരുന്നു. കേരളത്തിൽ ആണെങ്കിലും ശരി ബംഗാളിൽ ആണെങ്കിലും ശരി രണ്ടിടത്തും ഫലം ഒന്നുതന്നെ ആവുമായിരുന്നു. ഇപ്പോൾ നഷ്ടം ബിജെപിക്കും സിപിഎമ്മിനും മാത്രമാണ്. ഏറ്റവും ലാഭം കോൺഗ്രസിനും.
കേരളത്തിലെ കാര്യം എടുക്കുക. കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാൽ ഇവിടെ പ്രതിപക്ഷ പാർട്ടിയായി വരുന്നത് ബിജെപിയാണ്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായി ചിത്രീകരിച്ചു ബദൽ പാർട്ടിയായി വളരാൻ ബിജെപിക്ക് അവസരം ഒരുങ്ങുമായിരുന്നു. കോൺഗ്രസും സിപിഎമ്മും ഏറ്റുമുട്ടിയാൽ മാത്രമെ ബിജെപിക്ക് ഇവിടെ വളരാനുള്ള അവസരം നഷ്ടമാകു. അതുകൊണ്ട് തന്നെ കാരാട്ട് പക്ഷം ബിജെപിക്ക് കേരളത്തിൽ നൽകിയത് ഏറ്റവും വലിയ തിരിച്ചടിയാണ്.
ബംഗാളിലെ സ്ഥിതിയാവട്ടെ തികച്ചും വ്യത്യസ്തമാണ്. അവിടെ സഖ്യം ഉണ്ടായാൽ ആകെ നേട്ടം സിപിഎമ്മിനായിന്നു. കോൺഗ്രസും സിപിഎമ്മും ചേർന്നാലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കില്ലെങ്കിലും തീരെ ഒലിച്ചു പോവാതെ സിപിഎമ്മിന് പിടിച്ചു കഴിയുമായിരുന്നു. അതു പൊളിഞ്ഞതോടെ ബംഗാളിൽ സിപിഎമ്മിന്റെ അവസ്ഥ കൂടുതൽ കുഴപ്പത്തിലായിരിക്കുന്നു. എന്നാൽ കോൺഗ്രസിന് അത് ഗുണം ചെയ്യും. മോദി വിരുദ്ധ നിലപാടുള്ള മമ്ത ബാനർജിയുമായി കൂട്ടുകൂടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഒറ്റയ്ക്ക് ജയിക്കാൻ സാധിക്കുമെങ്കിലും കോൺഗ്രസുമായുള്ള ഒരു ദേശീയ കൂട്ടുകെട്ടിന്റെ ഭാഗമായി മമ്ത കോൺഗ്രസിനെ പരിഗണിക്കാതിരിക്കില്ല. ഒന്നോ രണ്ടോ സീറ്റ് വച്ച് നീട്ടിയാൽ ഒന്നും മിണ്ടാതെ കോൺഗ്രസ് അത് വാങ്ങിയാൽ ജയിക്കാവുന്നതെയുള്ളു. അവിടെ ഒന്നും കിട്ടിയില്ലെങ്കിലും കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി ബംഗാളിലെ ഏറ്റവും വലിയ പാർട്ടി വരും എന്ന സവിശേഷതയുണ്ട്.
അതുകൊണ്ട് തന്നെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ പേരിൽ ഏറ്റവും അധികം ആഹ്ലാദിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. ഏറ്റവും അധികം സങ്കടപ്പെടേണ്ടത് സിപിഎമ്മും ബിജെപിയും. ബിജെപിക്ക് ബംഗാളിലോ കേരളത്തിലോ അടുത്ത തെരഞ്ഞെടുപ്പിലും കച്ചി തൊടാൻ പറ്റുന്ന സാഹചര്യം ഈ തീരുമാനം വഴി ഒഴിവായിരിക്കുകയാണ്. അതുപോലെ മോദി വിരുദ്ധ മുന്നണിക്ക് ഒരു കരുത്തനായ നേതാവിനെ സംഭാവന ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതു മനസിലാക്കാതെയുള്ള വിമർശനമാണ് കോൺഗ്രസുകാർ ഉയർത്തുന്നത്. ആന്റണിയാണെങ്കിലും ചെന്നിത്തലയാണെങ്കിലും സിപിഎമ്മിനെ അടിക്കാൻ ഉപയോഗിക്കുന്നത് തികച്ചും തെറ്റായ ഒരു ആവശ്യത്തിന്റെ പേരിലാണ്.