സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ബിജെപിക്ക് അനുകൂലമാണ് എന്ന നിരീക്ഷണം ഏറെ അത്ഭുതപ്പെടുത്തുന്നതല്ലേ? കോൺഗ്രസുമായി സഖ്യം ചേരാൻ സിപിഎം തീരുമാനിച്ചിരുന്നെങ്കിൽ അതിന്റെ നേട്ടം ബിജെപിക്ക് മാത്രം ആകുമായിരുന്നു. കേരളത്തിൽ ആണെങ്കിലും ശരി ബംഗാളിൽ ആണെങ്കിലും ശരി രണ്ടിടത്തും ഫലം ഒന്നുതന്നെ ആവുമായിരുന്നു. ഇപ്പോൾ നഷ്ടം ബിജെപിക്കും സിപിഎമ്മിനും മാത്രമാണ്. ഏറ്റവും ലാഭം കോൺഗ്രസിനും.

കേരളത്തിലെ കാര്യം എടുക്കുക. കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാൽ ഇവിടെ പ്രതിപക്ഷ പാർട്ടിയായി വരുന്നത് ബിജെപിയാണ്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായി ചിത്രീകരിച്ചു ബദൽ പാർട്ടിയായി വളരാൻ ബിജെപിക്ക് അവസരം ഒരുങ്ങുമായിരുന്നു. കോൺഗ്രസും സിപിഎമ്മും ഏറ്റുമുട്ടിയാൽ മാത്രമെ ബിജെപിക്ക് ഇവിടെ വളരാനുള്ള അവസരം നഷ്ടമാകു. അതുകൊണ്ട് തന്നെ കാരാട്ട് പക്ഷം ബിജെപിക്ക് കേരളത്തിൽ നൽകിയത് ഏറ്റവും വലിയ തിരിച്ചടിയാണ്.