- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ച് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ നടക്കുമ്പോൾ കാൽകീഴിലെ മണ്ണൊലിച്ച് പോയത് അറിഞ്ഞില്ല; നാഥനില്ലാത്ത ഐ ഗ്രൂപ്പിന്റെ നേതാവായി മാറി മുരളീധരൻ; വിവാദം കൊഴുത്തപ്പോൾ കരുണാകരൻ സ്റ്റഡി സെന്റർ സ്ഥാനം രാജി വച്ചെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ തകൃതിയായി; കൈയും കെട്ടി കാഴ്ച കണ്ട് എ ഗ്രൂപ്പുകാർ
തിരുവനന്തപുരം: കോൺഗ്രസിലെ വിശാല ഐ ഗ്രൂപ്പ് പിളർപ്പിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അതൃപ്തിയുള്ളവർ കെ മുരളീധരൻ പിന്നിൽ അണിനിരക്കുകയാണ്. ഇതോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് മൂർച്ഛിക്കും. കെ കരുണാകര വികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ഇരുവിഭാഗവും നീക്കം തുടങ്ങിയിട്ടുണ്ട്. കരുണാകരന്റെ മകൻ മുരളി സ്വന്തം വഴിക്കു നീങ്ങുമ്പോൾ മകൾ പത്മജാ വേണുഗോപാൽ ചെന്നിത്തലയ്‌ക്കൊപ്പമാണ്. മൃതാവസ്ഥയിലായിരുന്ന കെ. കരുണാകരൻ സ്റ്റഡി സെന്റർ കെ. മുരളീധരന്റെ നേതൃത്വത്തിൽ അടുത്തിടെ പുനഃസംഘടിപ്പിച്ചതാണ് പുതിയ പോർമുഖം തുറന്നിരിക്കുന്നത്. മുരളിക്കൊപ്പം നിരവധി ഐ ഗ്രൂപ്പുകാർ കൈകോർത്തു. ഇതോടെ പ്രതിപക്ഷ നേതാവായി കറങ്ങി നടക്കുമ്പോൾ സ്വന്തം അണികൾ കൂറുമാറിയെന്ന സത്യം ചെന്നിത്തല തിരിച്ചറിഞ്ഞു. കരുണാകരൻ സ്റ്റഡി സെന്ററിനെ സമാന്തര പാർട്ടി സംവിധാനമാക്കി മുരളീധരൻ മാറ്റിയെന്ന ആരോപണവുമായി ചെന്നിത്തല വിഭാഗം എത്തി. ഹൈക്കമാണ്ടിന് പരാതിയും നൽകി. ഇതോടെ മുരളീധരൻ സ്റ്റഡി സെന്റർ സ്ഥാനം ഒഴിഞ്ഞു. തിരിച്ചടിക്കാൻ മറ്റ് വഴികൾ നോക്ക
തിരുവനന്തപുരം: കോൺഗ്രസിലെ വിശാല ഐ ഗ്രൂപ്പ് പിളർപ്പിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അതൃപ്തിയുള്ളവർ കെ മുരളീധരൻ പിന്നിൽ അണിനിരക്കുകയാണ്. ഇതോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് മൂർച്ഛിക്കും. കെ കരുണാകര വികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ഇരുവിഭാഗവും നീക്കം തുടങ്ങിയിട്ടുണ്ട്. കരുണാകരന്റെ മകൻ മുരളി സ്വന്തം വഴിക്കു നീങ്ങുമ്പോൾ മകൾ പത്മജാ വേണുഗോപാൽ ചെന്നിത്തലയ്‌ക്കൊപ്പമാണ്.
മൃതാവസ്ഥയിലായിരുന്ന കെ. കരുണാകരൻ സ്റ്റഡി സെന്റർ കെ. മുരളീധരന്റെ നേതൃത്വത്തിൽ അടുത്തിടെ പുനഃസംഘടിപ്പിച്ചതാണ് പുതിയ പോർമുഖം തുറന്നിരിക്കുന്നത്. മുരളിക്കൊപ്പം നിരവധി ഐ ഗ്രൂപ്പുകാർ കൈകോർത്തു. ഇതോടെ പ്രതിപക്ഷ നേതാവായി കറങ്ങി നടക്കുമ്പോൾ സ്വന്തം അണികൾ കൂറുമാറിയെന്ന സത്യം ചെന്നിത്തല തിരിച്ചറിഞ്ഞു. കരുണാകരൻ സ്റ്റഡി സെന്ററിനെ സമാന്തര പാർട്ടി സംവിധാനമാക്കി മുരളീധരൻ മാറ്റിയെന്ന ആരോപണവുമായി ചെന്നിത്തല വിഭാഗം എത്തി. ഹൈക്കമാണ്ടിന് പരാതിയും നൽകി. ഇതോടെ മുരളീധരൻ സ്റ്റഡി സെന്റർ സ്ഥാനം ഒഴിഞ്ഞു. തിരിച്ചടിക്കാൻ മറ്റ് വഴികൾ നോക്കുകയും ചെയ്തു. ഇതോടെ വിശാല ഐ ഗ്രൂപ്പ് പലവഴിക്കായി.
മുരളീധരൻ ശക്തനായാൽ ഐ ഗ്രൂപ്പ് അദ്ദേഹത്തിന്റെ കൈപ്പിടിയിലാകുമോയെന്ന് സംശയമുള്ളവരാണ് ഇതിന് പിന്നിലെന്ന നിലയിലാണ് മുരളിവിഭാഗത്തിന്റെ പ്രതികരണം. നിലവിലെ ഐ ഗ്രൂപ്പിനെ ലക്ഷ്യമാക്കിതന്നെയാണ് അവർ രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് എങ്കിലും പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നുകൊണ്ട് ഇന്നത്തെ നിലയിൽ ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പ് നാഥനില്ലാത്ത സ്ഥിതിയിലുമാണ്. ഇതാണ് മുരളി ഉപയോഗിച്ചത്. ഉമ്മൻ ചാണ്ടിയുടെ പരോക്ഷ പിന്തുണയുമുണ്ട്. എന്നാൽ ഐ ഗ്രൂപ്പിന്റെ ആഭ്യന്തര ഗ്രൂപ്പ് പ്രശ്‌നത്തിൽ ഉമ്മൻ ചാണ്ടി പ്രത്യക്ഷത്തിൽ ഇടപെടില്ല.
ബിജെപിക്കും സിപിഎമ്മിനും എതിരെ ഉരുളയ്ക്ക് ഉപ്പേരി പോലെ ആഞ്ഞടിക്കുന്നതും ബിജെപി യെ വട്ടിയൂർക്കാവിൽ എട്ടു നിലയിൽ പൊട്ടിച്ചതും മുരളീധരനാണ്. കൂടാതെ കേന്ദ്ര-കേരളസർക്കാരുകളുടെ അടിക്കടി മാറി മാറി വരുന്ന ജനദ്രോഹ നയങ്ങൾക്ക് എതിരെ ആഞ്ഞടിക്കുതും മുരളി. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് മുരളീ അനുകൂലികൾ പറയുന്നത്. എ കെ ആന്റണി പറഞ്ഞപോലെ രാത്രി സംഘിയും പകൽ കോൺഗ്രസ്സും ആകാൻ മുരളി പോകുന്നുമില്ല. അണികളിൽ കെ. കരുണാകരന്റെ സ്മരണ ഉയർത്തിവിട്ട് പാർട്ടിയെ ശക്തിപ്പെടുത്തുന്നതും മുരളീധരൻ.-ഇതൊക്കെയാണ് മുരളീ ഭക്തരുടെ സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ.
എന്നാൽ മുരളി പഴയ നിലയിലേക്ക് പോകുകയാണെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ഗ്രൂപ്പ് പ്രവർത്തനത്തിനുള്ള വഴികളായാണ് മുരളി ഇതൊക്കെ ചെയ്യുന്നതെന്നാണ് വിശാല ഐ ഗ്രൂപ്പിന്റെ നിലപാട്. ഈ വഴക്കിനിടയിൽ തലവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എംഎം ഹസനാണ് നിലവിൽ കെപിസിസി അധ്യക്ഷൻ. താമസിയാതെ തന്നെ ഹസനെ ഈ പദവിയിൽ നിന്ന് മാറ്റും. കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് വാദിക്കുന്നവർ ഏറെയുണ്ട്. എ ഗ്രൂപ്പിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷനാകാനാണ് മുരളി ചരടുവലികൾ നടത്തുന്നതെന്നാണ് സൂചന.