- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മുക്തനായ കർണാടക കോൺഗ്രസ് അധ്യക്ഷനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഡി.കെ ശിവകുമാറിന് പനിയെന്ന് വിശദീകരണം

X
ബെംഗളൂരു: കോവിഡ് മുക്തനായി കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിവിട്ട കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്നാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് മാധ്യമങ്ങളെ അറിയിച്ചു. ജയനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രിക്ക് മുന്നിലെത്തി തിക്കും തിരക്കും കൂട്ടരുതെന്ന് 58-കാരനായ കോൺഗ്രസ് നേതാവ് അനുയായികളോട് അഭ്യർഥിച്ചു. രാജാജി നഗറിലെ സുഗുണ ഹോസ്പിറ്റലിലാണ് അദ്ദേഹം കോവിഡ് ബാധിച്ച് ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്.
Next Story


