- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയും മകനുമായി ഒരു ബന്ധവുമില്ലെന്നു പ്രഖ്യപിച്ചവർ മലക്കം മറിഞ്ഞോ? അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അകലമെല്ലാം കളഞ്ഞ് കോൺഗ്രസ്; മാണിയുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ നിർദ്ദേശം നല്കിയത് മാണിക്കും മകനുമെതിരേ പ്രമേയം പാസാക്കിയ ഡിസിസി
കോട്ടയം: ജില്ലാ പഞ്ചായത്തിലെ സി.പി.എം പിന്തുണയെചൊല്ലി കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിലുള്ള അകലം വർധിച്ചിരിക്കെ അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ ഇരുവരും ഒരുമിച്ചു. ഇവിടെ കോൺഗ്രസ് പിന്തുണയോടെ കേരള കോൺഗ്രസ് എമ്മിലെ അജിത ജോമോൻ വൈസ് പ്രസിഡന്റായി. കേരളാ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് ഡിസിസി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം പങ്കിടൽ സംബന്ധിച്ച് കോൺഗ്രസും കേരളാ കോൺഗ്രസുമായുള്ള ധാരണ പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കെപിസിസി തീരുമാനിച്ചിരുന്നു. ഇതെത്തുടർന്നാണ് കോട്ടയത്ത്്് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണം കോൺഗ്രസ് കേരളാ കോൺഗ്രസിനെ അനുകൂലിച്ചത്്. ഇതോടെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത ജില്ലയിലെ സംഘർഷാന്തരീഷത്തിനും തെല്ല് അയവായി. കേരളാ കോൺഗ്രസിനുള്ളിലെ ധാരണയനുസരിച്ച് ഷാലി ബെന്നി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാണി വിഭാഗത്തിലെ അജിത ജോമോൻ സ്ഥാനാർത്ഥിയായി രംഗത്തെത്തി. കോൺഗ്രസ് -4, കേരളാ കോൺഗ്രസ് -6, സിപിഐഎം -5 എ
കോട്ടയം: ജില്ലാ പഞ്ചായത്തിലെ സി.പി.എം പിന്തുണയെചൊല്ലി കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിലുള്ള അകലം വർധിച്ചിരിക്കെ അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ ഇരുവരും ഒരുമിച്ചു. ഇവിടെ കോൺഗ്രസ് പിന്തുണയോടെ കേരള കോൺഗ്രസ് എമ്മിലെ അജിത ജോമോൻ വൈസ് പ്രസിഡന്റായി. കേരളാ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് ഡിസിസി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം പങ്കിടൽ സംബന്ധിച്ച് കോൺഗ്രസും കേരളാ കോൺഗ്രസുമായുള്ള ധാരണ പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കെപിസിസി തീരുമാനിച്ചിരുന്നു. ഇതെത്തുടർന്നാണ് കോട്ടയത്ത്്് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണം കോൺഗ്രസ് കേരളാ കോൺഗ്രസിനെ അനുകൂലിച്ചത്്. ഇതോടെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത ജില്ലയിലെ സംഘർഷാന്തരീഷത്തിനും തെല്ല് അയവായി.
കേരളാ കോൺഗ്രസിനുള്ളിലെ ധാരണയനുസരിച്ച് ഷാലി ബെന്നി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാണി വിഭാഗത്തിലെ അജിത ജോമോൻ സ്ഥാനാർത്ഥിയായി രംഗത്തെത്തി. കോൺഗ്രസ് -4, കേരളാ കോൺഗ്രസ് -6, സിപിഐഎം -5 എന്നിങ്ങനെയാണ് കക്ഷി നില.
കോൺഗ്രസിന്റെ പിന്തുണയില്ലെങ്കിലും കക്ഷിനിലയിൽ മുന്നിലുള്ള കേരളാ കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പായിരുന്നു. എന്നിരുന്നാലും അകലകുന്നത്ത് കെ എം മാണിയുമായി അകലമൊന്നുമില്ലെന്ന സന്ദേശമാണ് കേരളാ കോൺഗ്രസ് എമ്മിനെ പിന്തുണച്ച് കോൺഗ്രസ് നൽകിയത്.
സിപിഐഎമ്മിലെ ഗിരിജാ രാജനായിരുന്നു എതിർസ്ഥാനാർത്ഥി. അഞ്ചിനെതിരെ 10 വോട്ടുകൾക്ക് അജിതാ ജോമോൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡിസിസി നിർദ്ദേശപ്രകാരം കോൺഗ്രസംഗങ്ങൾ മാണി വിഭാഗത്തെ പിന്തുണക്കാതെ മാറി നിന്നിരുന്നു.
കോട്ടയം ജില്ലയിൽ ഇനിയും മാണിയെ കൈവിടാൻ കോൺഗ്രസ് തയ്യാറല്ല. അകലകുന്നത്തെ പുന്നത്തുറ സഹകരണബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കാൻ കേരളാ കോൺഗ്രസും കൈകോർത്തിരുന്നു. മാണിക്കെതിരെ തുടക്കത്തിൽ സ്വീകരിച്ച കടുത്ത നിലപാട് കോട്ടയം ഡിസിസി മയപ്പെടുത്തുകയാണ്.