ന്യൂഡൽഹി: ബിഹാറിലേതു പോലെ യുപിയിൽ മഹാസഖ്യത്തിനില്ലെന്നു കോൺഗ്രസ്. ഉത്തർപ്രദേശ് നിയമസഭയിലേക്ക് തനിച്ചു മത്സരിക്കാനാണ് പാർട്ടി തീരുമാനം. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിനോട് നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും വിയോജിപ്പ് രേഖപ്പെടുത്തിയതായി യോഗത്തിനുശേഷം റീത്ത ബഹുഗുണ ജോഷി മാദ്ധ്യമങ്ങളോടു പറഞ്ഞു. എന്നാൽ തനിച്ചു മത്സരിക്കാനുള്ള തീരുമാനം അവസാന വാക്കല്ലെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് മാദ്ധ്യമങ്ങളെ അറിയിച്ചു. ബിഹാറിൽ ജെഡിയുവിനും ആർജെഡിക്കുമൊപ്പം മഹാസഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റ് നേടിയിരുന്നു.