- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കോൺഗ്രസ് യൂത്ത് വിംങ്ങ് യുഎ ഇ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്: തലശ്ശേരി ഇലവൻസ് ജേതാക്കൾ
ദുബൈ: കോൺഗ്രസ് യൂത്ത് വിംങ്ങ് യു എ ഇ യുടെ കായിക വിഭാഗം സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് തലശ്ശേരി ഇലവൻസ് വിജയികളായി. ഫൈനൽ മത്സരത്തിൽ ശക്തമായ പയ്യന്നൂർ റോക്കേഴ്‌സിനെ പതിമൂന്ന് റൺസിനു പരാജയപ്പെടുത്തി. ദുബായിലെ സെവൻസ് എമിറേറ്റ്‌സ് ക്രിക്കറ്റ് മൈതാനിയിൽ നടന്ന മത്സരം കോൺഗ്രസ് യൂത്ത് വിംങ്ങ് യു എ ഇ പ്രസിഡണ്ട് ഹൈദർ തട്ടത്
ദുബൈ: കോൺഗ്രസ് യൂത്ത് വിംങ്ങ് യു എ ഇ യുടെ കായിക വിഭാഗം സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് തലശ്ശേരി ഇലവൻസ് വിജയികളായി. ഫൈനൽ മത്സരത്തിൽ ശക്തമായ പയ്യന്നൂർ റോക്കേഴ്‌സിനെ പതിമൂന്ന് റൺസിനു പരാജയപ്പെടുത്തി. ദുബായിലെ സെവൻസ് എമിറേറ്റ്‌സ് ക്രിക്കറ്റ് മൈതാനിയിൽ നടന്ന മത്സരം കോൺഗ്രസ് യൂത്ത് വിംങ്ങ് യു എ ഇ പ്രസിഡണ്ട് ഹൈദർ തട്ടത്താഴത്ത് ഉത്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ് ബാബു, യുവ വ്യവസായ പ്രമുഖൻ അൻവർ സാദത്ത് എന്നിവർ ചേർന്ന് സമ്മാനിച്ചു. ടൂർണമെന്റിലെ ജേതാക്കളായ ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും സാൻ മാർക്കോസ് ഗ്രൂപ്പോസ് കമ്പനിയും റണ്ണേർസ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും സൂര്യ മാധവം ഗുരുവായൂർ ഗ്രൂപ്പും നൽകി.
ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾക്ക് പുരസ്‌ക്കാരങ്ങളും നല്കി. മത്സരങ്ങൾക്ക് യുഎഇ യൂത്ത് വിംങ്ങ് ഭാരവാഹികളായ ജോഫി, സനീഷ് കുമാർ, നിഷാൻ, എപി ഫൈസൽ, മുഹമ്മദലി, ജറീഷ്, മിർഷാദ് നുള്ളിപ്പടി, ജിജോ, ഷഫീക്ക് ഏഷ്യാഡ്, ഷഫീക്ക് ചാലിശ്ശേരി, നസറുദ്ധീൻ, ഫവാസ്, രാജൻ, ഷൗഫീക്ക്, റജുൽ തുടങ്ങിയവർ നേതൃത്വം നല്കി. നജീദ് മുത്തേടത്ത് നന്ദിയും പറഞ്ഞു .