കാലിഫോർണിയ: കാലിഫോർണിയായിൽ നിന്നുള്ള യു.എസ്. കോൺഗ്രസ്മാൻഅമിബെറയുടെ പിതാവ് ബാബുലാൽ ബെറെയെ(80) ശിക്ഷാ കാലാവധിപൂർത്തിയാക്കുന്നതിനു മുമ്പ് ജയിൽ വിമോചിതനാക്കി.മകൻ അമി ബെറയുടെ തിരഞ്ഞെടുപ്പ് ചെലവിന് പണം കണ്ടെത്തുന്നതിന് അനധികൃതപണപിരിവ് നടത്തിയെന്നതായിരുന്നു ബാബുലാലിന്റെ പേരിൽ ചുമത്തിയിരുന്നകുറ്റം.

വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷംഒരു വർഷവും ഒരു ദിവസവും ജയിൽ ശിക്ഷ വിധിച്ചു. കാലിഫോർണിയ സാൻപെഡ്രൊയിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ബാബുലാലിനെപത്തുമാസം പൂർത്തിയായതോടെ സെപ്റ്റംബർ അവസാന വാരംമോചിപ്പിക്കുകയായിരുന്നു. ശിക്ഷാ കാലയളവിൽ 80 വയസ്സു കഴിഞ്ഞ പ്രതിയുടെനല്ല പെരുമാറ്റം കണക്കിലെടുത്താണ് രണ്ടു മാസം മുമ്പു തന്നെമോചിപ്പിച്ചത്.

പലവിധ അസുഖങ്ങൾ ഉള്ള ബാബുലാലിനെ മോചിപ്പിച്ചുവെങ്കിലും മൂന്നുവർഷത്തെ പ്രൊബേഷനും, 1,00000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്.പിതാവിന്റെ മോചനത്തിന് ശ്രമിച്ച എല്ലാവർക്കും മകൻ അമിബെറ നന്ദിരേഖപ്പെടുത്തി.ഭാര്യ കാന്ത ബെറെയുടേയും, മകൻ അലിബെറയുടേയും പേരിൽകേസ്സെടുക്കുന്നതിന് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട്
ഉപേക്ഷിക്കുകയായിരുന്നു.