- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വർദ്ധിച്ച് വരുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ നടപടി ശക്തമാക്കണമെന്നാവശ്യം; 67 കോൺഗ്രസ് അംഗങ്ങൾ ഒപ്പിട്ട നിവേദനം ജോൺ കെല്ലിക്ക്‌സമർപ്പിച്ചു
വാഷിങ്ടൺ ഡി സി: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾസ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യൻ- അമേരിക്കൻ യു എസ്കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ 67 അംഗങ്ങൾഒപ്പിട്ട നിവേദനം ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോൺ കെല്ലിക്ക്‌സമർപ്പിച്ചു. മെയ് ഒന്നിന് കൺഗ്രഷണൽ ഏഷ്യൻ പസഫിക് അമേരിക്കൻകോക്കസ് മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ സെക്രട്ടറിയെ വിവരങ്ങൾദരിപ്പിച്ച ശേഷമാണ് കത്ത് കൈമാറിയതെന്ന് കൃഷ്ണമൂർത്തിയുടെ ഓഫീസിൽനിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വൈറ്റ് സൂപ്രമിസ്റ്റ്, ഹേറ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ സസൂക്ഷമംനിരീക്ഷിച്ചു വരികയാ ണെന്ന സെക്രട്ടറി അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഇത്തരംസംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുന്നതിന്‌ഹോംലാന്റ് ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകിയതായും സെക്രട്ടറിഅറിയിച്ചു. പ്രത്യേക സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഹിന്ദു, മുസ്ലിം,യഹൂദർ തുടങ്ങിയ മത ന്യൂനപക്ഷാംഗങ്ങളുടെ യോഗം വിളി
വാഷിങ്ടൺ ഡി സി: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾസ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യൻ- അമേരിക്കൻ യു എസ്കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ 67 അംഗങ്ങൾഒപ്പിട്ട നിവേദനം ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോൺ കെല്ലിക്ക്‌സമർപ്പിച്ചു.
മെയ് ഒന്നിന് കൺഗ്രഷണൽ ഏഷ്യൻ പസഫിക് അമേരിക്കൻകോക്കസ് മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ സെക്രട്ടറിയെ വിവരങ്ങൾദരിപ്പിച്ച ശേഷമാണ് കത്ത് കൈമാറിയതെന്ന് കൃഷ്ണമൂർത്തിയുടെ ഓഫീസിൽനിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വൈറ്റ് സൂപ്രമിസ്റ്റ്, ഹേറ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ സസൂക്ഷമംനിരീക്ഷിച്ചു വരികയാ ണെന്ന സെക്രട്ടറി അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഇത്തരംസംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുന്നതിന്‌ഹോംലാന്റ് ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകിയതായും സെക്രട്ടറിഅറിയിച്ചു.
പ്രത്യേക സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഹിന്ദു, മുസ്ലിം,യഹൂദർ തുടങ്ങിയ മത ന്യൂനപക്ഷാംഗങ്ങളുടെ യോഗം വിളിച്ച് ചേർത്തതിന്റെഅടിസ്ഥാനത്തിലാണ് നിവേദനം സമർപ്പിച്ചതെന്നും കൃഷ്ണമൂർത്തിചൂണ്ടിക്കാട്ടി. ആഭ്യന്തര സുരക്ഷാ വകുപ്പുമായി സഹകരിച്ച് അക്രമപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന് എല്ലാവിധ സഹകരണങ്ങളുംനൽകുമെന്ന് നിവേദനത്തിൽ ഒപ്പ് വെച്ച ഇന്ത്യൻ അമേരിക്കൻ വംശജരായഎച്ച്.ഒ ഖന്ന, അമിബിറ, പ്രമീള ജയ്പാൽ എന്നിവരും പറഞ്ഞു.