ഹൂസ്റ്റൻ: ഏഴു മണിക്കൂർ നീണ്ടു നിന്ന അതിസങ്കീർണ്ണമായശസ്ത്രക്രിയയിലൂടെ സയാമിസ് ഇരട്ടകളായ രണ്ടു പെൺകുട്ടികളെ വിജയകരമായിവേർപിരിച്ചതായി ഹൂസ്റ്റൻ ടെക്സസ് ചിൽഡ്രൻസ് ആശുപത്രി അധികൃതർഫെബ്രുവരി 12 തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

35 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടകുട്ടികളെ 2016 ഡിസംബർ 29 നാണ്‌ സിസേറിയനിലൂടെ പുറത്തെടുത്തത്. നെഞ്ചും വയറും പരസ്പരം ഒട്ടിയിരുന്നകുട്ടികളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ട ഡയഫ്രവും ലിവറും ഹൃദയത്തിന്റെഒരു ഭാഗവും പരസ്പരം പങ്കുവയ്ക്കുന്ന സ്ഥിതിയിലായിരുന്നു ഇവരുടെ ജനനം.

ദീർഘനാളുകളായി ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന കുട്ടികളെപൂർണ്ണമായും ജനുവരി 13 നാണ് വേർതിരിച്ചതെന്ന് ആശുപത്രി അധികൃതർപറഞ്ഞു. 75 ശസ്ത്രക്രിയാ വിദഗ്ധരും അനസ്തേഷ്യോളജിസ്റ്റ്,കാർഡിയോളജിസ്റ്റ്, നഴ്സുമാർ തുടങ്ങിയവരാണ് ഏഴു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കു നേതൃത്വം നൽകിയതെന്ന് ടെക്സസ് ചിൽഡ്രൻസിലെ
ചീഫ് സർജനും പ്ലാസ്റ്റിക്ക് സർജറി വിദഗ്ധനുമായ ഡോ. ലാറി ഹോളിയർപറഞ്ഞു. രണ്ടു കുട്ടികൾക്കും പൂർണ്ണ ആരോഗ്യം ലഭിച്ച് ആശുപത്രിവിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ലാറി പറഞ്ഞു.

അന്നാ ഹോപ് കുട്ടികളുടെ മാതാവ് കഴിഞ്ഞ രണ്ടു വർഷത്തോളമായി ഞങ്ങൾപ്രാർത്ഥിക്കുക യായിരുന്നുവെന്നും ഇപ്പോൾ രണ്ടുപേർക്കും രണ്ടുബെഡിൽ കിടക്കുന്നതു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നുംഎല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു.