- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കണക്ടിക്കട്ട് ഗവർണർ: മത്സര രംഗത്ത് രണ്ട് ഇന്ത്യക്കാർ
കണക്ക്റ്റിക്കട്ട്: കണക്ക്റ്റിക്കട്ട് ഡമോക്രാറ്റിക്ക് പാർട്ടി വൈസ് ചെയറും, മുൻ വാൾ സ്ട്രീറ്റ് ബാങ്കറുമായ മുദിത ഭാർഗവ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഗവർണ്ണർ സ്ഥാനത്തേക്ക് ഇതിനകം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മലയാളിയായായ ഡോപ്രസാദ് ശ്രീനിവാസൻ രംഗത്തുണ്ട്. അസംബ്ലി അംഗമാണു ഡോ. ശ്രീനിവാസൻ. രണ്ടു പാർട്ടിയിൽ നിന്നാണെങ്കിലും രണ്ട് ഇന്ത്യാക്കർ ഗവർണർ സ്ഥാനത്തേക്കു ശ്രമിക്കുന്നത് അപൂർവമായാണ്. പ്രൈമറിയിൽ ആരു രക്ഷപ്പെടുമെന്നാണു ഇനി അറിയേണ്ടത്. രണ്ടു പതിറ്റാണ്ടിലേറെയായി സാമ്പത്തിക മേഖലയിൽ പ്രവർത്തിച്ചു കഴിവു തെളിയിച്ച ഭാർഗവ, പൂർണ്ണമായും ഒരു രാഷ്ട്രീയക്കാരിയാണെന്ന് പറയുവാൻ തയ്യാറല്ല ഞാൻ രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്നതിനേക്കാൾ വ്യവസായ അനുകൂലിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ പറയുന്നു. കണക്ക്റ്റിക്കട്ടിലെ ജനസംഖ്യയിൽ മൂന്നു ശതമാനത്തിലേറെ ഏഷ്യൻ വംശജരാണ്. ഞാനൊരു ഇന്ത്യൻ അമേരിക്കനാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. കൂടുതൽ വ്യവസായങ്ങൾ സം
കണക്ക്റ്റിക്കട്ട്: കണക്ക്റ്റിക്കട്ട് ഡമോക്രാറ്റിക്ക് പാർട്ടി വൈസ് ചെയറും, മുൻ വാൾ സ്ട്രീറ്റ് ബാങ്കറുമായ മുദിത ഭാർഗവ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഗവർണ്ണർ സ്ഥാനത്തേക്ക് ഇതിനകം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മലയാളിയായായ ഡോപ്രസാദ് ശ്രീനിവാസൻ രംഗത്തുണ്ട്. അസംബ്ലി അംഗമാണു ഡോ. ശ്രീനിവാസൻ.
രണ്ടു പാർട്ടിയിൽ നിന്നാണെങ്കിലും രണ്ട് ഇന്ത്യാക്കർ ഗവർണർ സ്ഥാനത്തേക്കു ശ്രമിക്കുന്നത് അപൂർവമായാണ്. പ്രൈമറിയിൽ ആരു രക്ഷപ്പെടുമെന്നാണു ഇനി അറിയേണ്ടത്.
രണ്ടു പതിറ്റാണ്ടിലേറെയായി സാമ്പത്തിക മേഖലയിൽ പ്രവർത്തിച്ചു കഴിവു തെളിയിച്ച ഭാർഗവ, പൂർണ്ണമായും ഒരു രാഷ്ട്രീയക്കാരിയാണെന്ന് പറയുവാൻ തയ്യാറല്ല ഞാൻ രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്നതിനേക്കാൾ വ്യവസായ അനുകൂലിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ പറയുന്നു.
കണക്ക്റ്റിക്കട്ടിലെ ജനസംഖ്യയിൽ മൂന്നു ശതമാനത്തിലേറെ ഏഷ്യൻ വംശജരാണ്. ഞാനൊരു ഇന്ത്യൻ അമേരിക്കനാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. കൂടുതൽ വ്യവസായങ്ങൾ സംസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിനും, അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് ഞാൻ മുൻഗണന നൽകുന്നത് ഭാർഗവ പറഞ്ഞു.
ഇന്ത്യൻ മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച മകളാണ് ഭാർഗവ. 2004 ൽ അമേരിക്കൻ പൗരത്വം എടുത്ത 2007 മുതൽ കണക്ക്റ്റിക്കട്ടിലാണ് ഭർത്താവിനോടും, ആര്യ, കല്യാൺ എന്നീ രണ്ടു മക്കളോടൊപ്പം താമസിക്കുന്നത്.