- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
രാജ്യപുരോഗതിക്ക് എല്ലാ സർക്കാരുകളും പങ്കുവഹിച്ചിട്ടുണ്ട്; ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണം: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യപുരോഗമിക്ക് മുൻസർക്കാറുകളും മുൻ പ്രധാനമന്ത്രിമാരും പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നിവയുടെ ധർമ്മം എടുത്തു കാണിക്കുക മാത്രമല്ല അവയെ നിയന്ത്രിക്കുക കൂടിയാണ് ഭരണഘടന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ഭരണഘടന സംബന്ധിച്ച ചർച്ചയിൽ സംസാരിക
ന്യൂഡൽഹി: രാജ്യപുരോഗമിക്ക് മുൻസർക്കാറുകളും മുൻ പ്രധാനമന്ത്രിമാരും പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നിവയുടെ ധർമ്മം എടുത്തു കാണിക്കുക മാത്രമല്ല അവയെ നിയന്ത്രിക്കുക കൂടിയാണ് ഭരണഘടന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ഭരണഘടന സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് മോദി പറഞ്ഞു.
ഒരു സാധാരണ ദളിത് കുടുംബത്തിൽ ജനിച്ച ഡോ.അംബേദ്കറാണ് ഇന്ത്യയുടെ ഭരണഘടനയുണ്ടാക്കാൻ നേതൃത്വം നൽകിയതെന്നത് മഹത്തായ കാര്യമാണ്. അംബേദ്കറുടെ ദീർഘവീക്ഷണം, ധിഷണ, ആശയവ്യക്തത ഇതെല്ലാം അതുല്യമാണെന്ന് മോദി പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികളും അംബേദ്കറെ ഉദ്ധരിക്കുന്നു. നല്ല ഭരണഘടന ആരാണ് നടപ്പാക്കുന്നത് എന്നതിന് അനുസരിച്ചായിരിക്കും അതിന്റെ നന്മയും തിന്മയുമെന്ന അംബേദ്കറിന്റെ ഉദ്ധരണി നരേന്ദ്ര മോദിയും ആവർത്തിച്ചു. നേരത്തെ സോണിയ ഗാന്ധിയും ഭരണപക്ഷത്തിനെതിരായ വിമർശനത്തിന്റെ ഭാഗമായി ഇത് ലോക്‌സഭയിൽ പറഞ്ഞിരുന്നു. എല്ലാ പ്രധാനമന്ത്രിമാരും രാജ്യ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
ദരിദ്രരും കർഷകരും ഉൾപ്പെട്ട ജനകോടികളാണ് രാഷ്ട്രനിർമ്മാതാക്കളെന്നും മോദി പറഞ്ഞു. ഭരണഘടനയെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാനാത്വത്തിലെ ഏകത്വത്തിലേക്ക് നയിക്കാൻ ഭരണഘടനയ്ക്ക് കഴിയും. ഭരണഘടനയുടെ രൂപകർത്താക്കളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അംബേദ്ക്കറുടെ സംഭാവനകളെ ഒരിക്കലും വിസ്മരിക്കാനാവില്ല. നാനാത്വം നിറഞ്ഞ ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് ഭരണഘടന നിർമ്മിക്കുകയെന്നത് ചെറിയ കാര്യമല്ല, മറിച്ച് വലിയ കാര്യമാണെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തെ കരുത്തുറ്റതാക്കണമെങ്കിൽ ഭരണഘടനയുടെ ശക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ അവബോധരാക്കണം. ഭരണഘടനയുടെ പരിശുദ്ധി എല്ലാവരും കാത്തുസൂക്ഷിക്കണം. അംബേദ്ക്കറുടെ ചിന്തകളും ഉപദേശങ്ങളും വിലയേറിയതും സത്യവുമാണ്. എല്ലാ തലമുറകൾക്കും ഇതു പിന്തുടരാവുന്നതാണ്. അംബേദ്ക്കറിന് ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ കയ്‌പേറിയ ആ അനുഭവങ്ങളൊന്നും ഭരണഘടനയിൽ പ്രതിഫലിച്ചില്ല- മോദി വ്യക്തമാക്കി.