കഴിഞ്ഞ കുറേ ദിവസങ്ങളായി നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ക്രിമിനൽ കുറ്റത്തിന് നമ്മൾ പ്രതി ചേർക്കപ്പെട്ടാൽ നിയമപരമായി എങ്ങനെ രക്ഷപെടാൻ സാധിക്കും എന്നാണ്. നിയമപരമായി അതിനെ ഡിഫൻസ് എന്നാണ് അതിനെകുറിച്ച് പറയുന്നത്. പല കാരണങ്ങൾ നമ്മൾ പറഞ്ഞു. നമ്മൾ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുമ്പോൾ ഡോക്ടർമാർ ഒപ്പിട്ട് മേടിക്കാറുണ്ട്. ബന്ധുക്കളോടോ രോഗികളോടോ. ഇയാൾക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദിത്വം ഇല്ലായിരിക്കും എന്ന് പറഞ്ഞാണ് ഒപ്പിട്ട് മേടിക്കുന്നത്. പ്രത്യേകിച്ച് ഓപ്പറേഷന് കയറ്റുന്നതിന് മുൻപ് നിർബന്ധമായും അങ്ങനെയൊരു സംഭവം വരുത്താറുണ്ട്.

 അങ്ങനെ ആ ഓപ്പറേഷനിടെ രോഗി മരിച്ച് പോയാൽ ആ മരണം ഡോക്ടറുടെ കൈകൊണ്ട് സംഭവിച്ച മരണം തന്നെയാണ്. അയാൾ ഓപ്പറേഷൻ നടത്തിയില്ലായിരുന്നുവെങ്കിൽ അപ്പോഴെ ചിലപ്പോൾ മരിക്കില്ലായിരുന്നു. അതിന് ഡോക്ടറെ ശിക്ഷിക്കാൻ സാധിക്കുമോ. അല്ലെങ്കിൽ രണ്ട് പേർ തമ്മിൽ കായിക മത്സരത്തിൽ ഏർപ്പെടുന്നു. ബോക്‌സിംഗിൽ ഏർപ്പെടുന്നു അല്ലെങ്കിൽ ഫെൻസിംഗിൽ ഏർപ്പെടുന്നു. ഈ ബോക്‌സിംഗിൽ ഏർപ്പെടുമ്പോൾ ഇടികൊണ്ട് ഒരാൾ മരിച്ച് പോകുന്നു. തീർച്ചയായും ഒരാളുടെ ഇടി കൊണ്ടാണ് മരിക്കുന്നത്. ആയാൾ കുറ്റക്കാരനാണോ. നിയമം എങ്ങനെയാണ് സമീപിക്കുന്നത് എന്നാണ് ഇന്ന് ലെയ്ൻസ് ലോയിലെ എപ്പിസോഡിൽ പരിശോധിക്കുന്നത്.

ഇന്ത്യൻ പീനൽ കോഡിലെ 87 മുതൽ 92 വരെയുള്ള സെക്ഷനുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇതിന് കൺസെന്റ് എന്നാണ് പറയുന്നത്. സമ്മതത്തോടു കൂടിയുള്ള മരണങ്ങൾ അല്ലെങ്കിൽ സമ്മതത്തോടു കൂടിയുള്ള കുറ്റങ്ങൾ അതിനെ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കുന്നത്. ഐപിസി 87ൽ പറയുന്നത് മൂന്ന് കണ്ടീഷൻസാണ്. ഒന്ന് ഇങ്ങനെ ഒരു പ്രവൃത്തി അയാൾ ചെയ്യുന്നത് വഴി ഒരു മരണമോ ഗ്രീവിയസ് ഹർട്ടോ, അതായത് ഗുരുതര പരുക്കോ ഉണ്ടാകുമെന്ന് അയാൾക്ക് അറിയാതിരിക്കണം അങ്ങനെ അയാൾ ആന്റിസിപ്പേറ്റ് ചെയ്യാൻ പാടില്ല. രണ്ട് ഈ ചെയ്യുന്നത് സമ്മതത്തോട് കൂടിയായിരിക്കണം. ആരുമായാണോ ഈ പ്രവൃത്തിയിൽ ഏർപ്പെടുന്നത് അവരുടെ പൂർണ സമ്മതത്തോട് കൂടിയായിരിക്കണം. മൂന്ന് ഈ സമ്മതം കൊടുക്കുന്നയാൾ 18 വയസിൽ കൂടുതലുള്ള ആളോ മാനസിക നില ശരിയായിട്ടുള്ള ആളുമായിരിക്കണം.

ഇത് വളരെ പ്രധാനമായും ഉപയോഗിക്കുന്നത് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന സമയത്താണ്. മുൻപ് സൂചിപ്പിച്ചത് പോലെ ഫുട് ബോളിനിടയിൽ ഒരാൾ തട്ടിവീണ് മരിച്ച് പോകുന്നു. അല്ലെങ്കിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ കൊണ്ട് മരിച്ച് പോകുന്നു. അല്ലെങ്കിൽ ബോക്‌സിംഗിനിടെ മരിച്ച് പോകുന്നു. ഇവിടെ സമ്മതമുണ്ട്. പക്ഷേ അവിടെ തെറ്റായ ഒരു മൂവായിരിക്കാം പക്ഷേ ബോധപൂർവ്വും കൊല്ലാൻ വേണ്ടി ഇടിച്ചതാവാൻ പാടില്ല. ബോക്‌സിംഗിലെ ഒരു മൂവ് അല്ലെങ്കിൽ ഗുസ്തിയിലെ ഒരു മൂവ് അല്ലെങ്കിൽ കളിയിലെ ഈ മൂവ് പിഴച്ചതുകൊണ്ട് സംഭവിച്ചതുകൊണ്ട് സംഭവിച്ചതാണെങ്കിൽ അയാൾ കുറ്റക്കാരനല്ല. സെക്ഷൻ 88ൽ പറയുന്നത് ഇതിന്റെ മറ്റൊരു സംഭവമാണ്. അതിലും പറയുന്നത് ഇതാണ്. പ്രായപൂർത്തിയായിരിക്കണം സമ്മതമുണ്ടാകണം ഗുഡ് ഫെയ്‌ത്തോടു കൂടിയായിരിക്കണം.

ആർക്കു വേണ്ടിയാണോ ഈ പ്രവൃത്തി ചെയ്യുന്നത് ഇരയാകുന്ന ആൾ, അതായത് ഒരാൾ മരിക്കുന്നുവെന്ന് പറയുക. അത് ഇരയാകുന്ന ആൾക്ക് ഗുണമുണ്ടാകുമെന്ന പ്രതീക്ഷയിൽ ചെയ്തതാകാം. ഇതാണ് സാധാരണ ഡോക്ടർമാരുടെ കാര്യത്തിൽ സംഭവിക്കുന്നത്. ഒരു ഡോക്ടർ ഓപ്പറേഷൻ നടത്തുകയാണ്. ഓപ്പറേഷൻ നടത്തുന്നത് അയാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്. പക്ഷേ അയാൾ മരിച്ച് പോകുന്നു. അയാളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ചെയ്യുന്നതാണത്. അതുകൊണ്ടാണ് ഡോക്ടർ ഒപ്പിട്ട് മേടിക്കുന്നത്. സമ്മതത്തോട് കൂടിയാണ് എന്ന്. സമ്മതമെന്നത് പ്രൂവ് ചെയ്യാൻ അധികം വഴികൾ ഇല്ലാത്തതുകൊണ്ടാണ് നമ്മൽ ബന്ധുക്കളുടേയോ ഇവരുടേയോ ഒപ്പിട്ട് മേടിക്കുന്നത്. അതേ സമയം ഇതിനകത്ത് പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ ഇത് നടപടി ക്രമങ്ങൾ പാലിച്ചായിരിക്കണം.

ഡോക്ടർ ഓപ്പറേഷൻ നടത്തി രോഗി മരിച്ചു. ഡോക്ടർക്ക് യോഗ്യത ഇല്ലെങ്കിൽ കുറ്റക്കാരൻ തന്നെയാണ്. ഡോക്ടർ കൃത്യമായ ഉപകരണമല്ല, ഓപ്പറേഷൻ നടത്തേണ്ട കത്രികയ്ക്ക് പകരം ഒരു പേനാക്കത്തിയാണ് ഉപയോഗിച്ചതെങ്കിൽ നടപടിക്രമം തെറ്റിച്ചാണ്. അനസ്തീഷ്യ കൊടുക്കാൻ സമയം തെറ്റിപ്പോയെങ്കിൽ ക്രമ വിരുദ്ധമാണ്. അതായത് ഈ ഡോക്ടർ ആ നിയമം അനുശാസിക്കുന്ന രീതികളും നടപടി ക്രമങ്ങളും യോഗ്യതകളും ഒക്കെ പാലിച്ച് ചെയ്യുന്ന ഒരു പ്രവൃത്തിയുടെ ഫലമായി പ്രവർത്തിച്ചാലാണ് ഈ സെക്ഷൻ ബാധകമാകുകയുള്ളു. അല്ലെങ്കിൽ കുറ്റക്കാരനായി തന്നെ കാണപ്പെടും.