- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ചാവക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസോൾ കൂട്ടായ്മ അബുദാബിയിൽ രൂപവത്കരിച്ചു
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകുകയും അനുബന്ധ ചികിത്സയും ബോധവത്കരണ ക്ലാസ്സുകളും നൽകി വരുന്ന ചാവക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസോൾ എന്ന കൂട്ടായ്മ യുടെ അബുദാബി ഘടകം രൂപവത്കരിച്ചു. കഴിഞ്ഞ ഏഴു വർഷമായി ജാതി മത ഭേതമന്യേ നിർദ്ധന രായ രോഗികൾക്ക് ആശ്വാസം പകർന്നു കൊണ്ട് പ്രവർത്തി ക്കുന്ന കൺസോൾ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്തതായും സംഘാടകർ അറിയിച്ചു. ചാവക്കാട് താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന കൺസോളിന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടുകാരായ പൊതു പ്രവർത്തകർ ചേർന്ന് 'കൺസോൾ അബുദാബി ഘടക' ത്തിന് രൂപം നല്കി യത്. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ, കൺസോൾ മാനേജിങ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർമാനുമായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളിന്റെ പ്രവർത്തന ങ്ങളെക്കുറിച്ച് വിശദീകരിച്ചു. പി.വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകുകയും അനുബന്ധ ചികിത്സയും ബോധവത്കരണ ക്ലാസ്സുകളും നൽകി വരുന്ന ചാവക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസോൾ എന്ന കൂട്ടായ്മ യുടെ അബുദാബി ഘടകം രൂപവത്കരിച്ചു.
കഴിഞ്ഞ ഏഴു വർഷമായി ജാതി മത ഭേതമന്യേ നിർദ്ധന രായ രോഗികൾക്ക് ആശ്വാസം പകർന്നു കൊണ്ട് പ്രവർത്തി ക്കുന്ന കൺസോൾ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്തതായും സംഘാടകർ അറിയിച്ചു.
ചാവക്കാട് താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന കൺസോളിന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടുകാരായ പൊതു പ്രവർത്തകർ ചേർന്ന് 'കൺസോൾ അബുദാബി ഘടക' ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ, കൺസോൾ മാനേജിങ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർമാനുമായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളിന്റെ പ്രവർത്തന ങ്ങളെക്കുറിച്ച് വിശദീകരിച്ചു. പി.വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളി യേക്കൽ തുടങ്ങിയവർ സംസാരിച്ചു.ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145