- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുദിവസത്തെ സ്പെഷൽ അസംബ്ലി നിർണായകം; ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അധികം വിട്ടുകൊടുക്കില്ല; ഡൽഹി അഭിമുഖീകരിക്കുന്നത് ഭരണഘടനാ പ്രതിസന്ധി; പ്രസിഡന്റിൽ പ്രതീക്ഷ അർപ്പിച്ച് കെജരീവാൾ
കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഡൽഹി സർക്കാർ. വൻ ഭൂരിക്ഷവുമായി അധികാരത്തിലേറിയിട്ടും ഉദ്ദേശിച്ച പോലെ ഭരണം നടത്താനാവാത്തതിന്റെ നിരാശയിലാണ് അരവിന്ദ് കെജരീവാളിന്റെ ആം ആദ്മി സർക്കാർ. ലെഫ്റ്റനന്റ് ഗവർണറുമായുള്ള അധികാരത്തർക്കങ്ങളിൽ കുടുങ്ങി ഭരണസ്തംഭനത്തിലേക്ക് നീങ്ങുകയാണ് ഡൽഹി സർക്കാർ. ഇതിനിടെ, കെജ

കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഡൽഹി സർക്കാർ. വൻ ഭൂരിക്ഷവുമായി അധികാരത്തിലേറിയിട്ടും ഉദ്ദേശിച്ച പോലെ ഭരണം നടത്താനാവാത്തതിന്റെ നിരാശയിലാണ് അരവിന്ദ് കെജരീവാളിന്റെ ആം ആദ്മി സർക്കാർ. ലെഫ്റ്റനന്റ് ഗവർണറുമായുള്ള അധികാരത്തർക്കങ്ങളിൽ കുടുങ്ങി ഭരണസ്തംഭനത്തിലേക്ക് നീങ്ങുകയാണ് ഡൽഹി സർക്കാർ.
ഇതിനിടെ, കെജരീവാൾ വിളിച്ചുചേർത്തിരിക്കുന്ന രണ്ടുദിവസത്തെ പ്രത്യേക നിയമസഭായോഗം നിർണായകമാകും. നാളെയാരംഭിക്കുന്ന നിയമസഭാ സമ്മേളനം ലെഫ്റ്റനന്റ് ഗവർണറുമായുള്ള യുദ്ധപ്രഖ്യാപനമായി മാറുമെന്ന് കരുതുന്നവരേറെയാണ്. ഭൂരിപക്ഷമുള്ള സർക്കാരിനെ ഭരിക്കാൻ അനുവദിക്കാത്ത ലെഫ്റ്റനന്റ് ഗവർണറുടെ കാര്യത്തിൽ പ്രസിഡന്റ് പ്രണബ് മുഖർജി ഉചിതമായ തീരുമാനെമെടുക്കുമെന്ന പ്രതീക്ഷയിലാണ് കെജരീവാളും സംഘവും.
പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സർക്കാർ രണ്ട് പ്രമേയങ്ങൾ പാസ്സാക്കുമെന്നാണ് സൂചന. അതിലൊന്ന് ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെടുന്നതായിരിക്കും. മറ്റൊന്ന് അടുത്തിടെ നടന്ന ഉദ്യോഗസ്ഥ നിയമനങ്ങളുമായി ബന്ധപ്പെട്ടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ സ്ഥലംമാറ്റ പട്ടിക പൂർണമായി നടപ്പാക്കാനും സാധ്യതയില്ല.
കേന്ദ്രം നൽകിയ പട്ടിക അംഗീകരിക്കാൻ കെജരീവാൾ സർക്കാർ തയ്യാറായില്ലെങ്കിൽ, അതിൽ പ്രസിഡന്റിന് ഇടപെടാം. അങ്ങനെ സംഭവിച്ചാൽ അത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിക്ക് വഴിയൊരുക്കും. ഡൽഹി ആര് ഭരിക്കണമെന്നത് സംബന്ധിച്ച് പ്രസിഡന്റിന് ഉചിതമായ തീരുമാനമെടുക്കാൻ അത് വഴിയൊരുക്കും. ലെഫ്റ്റനന്റ് ഗവർണർ പ്രസിഡന്റിന്റെ പ്രതിനിധിയാണ്. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമേൽ ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ നിർണായകമാകാൻ പോകുന്നത്.
എന്നാൽ, ഭരണഘടനാപരമായ അവകാശങ്ങൾക്കുവേണ്ടി ഡൽഹി സർക്കാരിന് കോടതിയെ സമീപിക്കാനാവും. കോടതിയിൽനിന്നുള്ള വ്യാഖ്യാനങ്ങളാകും നിർണായകമാവുക.ഇന്നലെ ചേർന്ന ആം ആദ്മി എംഎൽഎമാരുടെ യോഗം അത്തരമൊരു സൂചനയാണ് തരുന്നത്. കോടതിയിൽപ്പോകണമെന്നാണ് സമ്മേളനം തീരുമാനിക്കുന്നതെങ്കിൽ കോടതിയിൽ പോവുക തന്നെ ചെയ്യുമെന്ന് എംഎൽഎ അൽക ലാംബ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഒരു ലെഫ്റ്റ്‌നന്റ് ഗവർണറെ ഉപയോഗിച്ച് പിൻവാതിലിലൂടെ ഭരിക്കാമെന്ന് ആരും കരുതേണ്ടെന്നും അവർ പറഞ്ഞു.

