- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതാഖാത്: നിർമ്മാണമേഖല വിദേശീയരെ തഴയുന്നു; പ്രവാസികൾക്ക് തിരിച്ചടിയാകും
ജിദ്ദ: നിതാഖാത് നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി നിർമ്മാണ മേഖല വിദേശീയരെ തഴയുന്നു. സൗദിവത്ക്കരണം നടപ്പാക്കാൻ കൂടുതൽ സ്വദേശികളെ നിർമ്മാണ മേഖലയിലേക്ക് എടുക്കാനുള്ള നടപടികളാണ് ഒട്ടുമിക്ക കൺസ്ട്രക്ഷൻ കമ്പനികളും സ്വീകരിക്കുന്നത്. സൗദി സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന നിതാഖാത് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇപ്പോൾ ന
ജിദ്ദ: നിതാഖാത് നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി നിർമ്മാണ മേഖല വിദേശീയരെ തഴയുന്നു. സൗദിവത്ക്കരണം നടപ്പാക്കാൻ കൂടുതൽ സ്വദേശികളെ നിർമ്മാണ മേഖലയിലേക്ക് എടുക്കാനുള്ള നടപടികളാണ് ഒട്ടുമിക്ക കൺസ്ട്രക്ഷൻ കമ്പനികളും സ്വീകരിക്കുന്നത്.
സൗദി സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന നിതാഖാത് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇപ്പോൾ നിർമ്മാണ മേഖലയും വിദേശീയരെ ഒഴിവാക്കി സ്വദേശീകളെ ജോലിക്കെടുക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിർമ്മാണ മേഖലയിൽ ഇന്ത്യക്കാരായ ഒട്ടേറെപ്പേരാണ് തൊഴിൽ ചെയ്യുന്നത്. സ്വദേശീവത്ക്കരണം ശക്തമായ തോതിൽ നടപ്പാക്കുന്നത് പ്രവാസി ഇന്ത്യക്കാരെ സാരമായി ബാധിക്കും.
നിലവിൽ കൺസ്ട്രക്ഷൻ കമ്പനികൾ ഏഴു ശതമാനം സൗദി സ്വദേശികളെ ജോലിക്കെടുക്കണമെന്നാണ് തൊഴിൽ മന്ത്രാലയം നിഷ്‌ക്കർഷിച്ചിരിക്കുന്നത്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ വർക്കുകൾ തടസം കൂടാതെ മുന്നോട്ടുപോകുന്നതിനാണ് സ്വദേശീവത്ക്കരണം ഏഴു ശതമാനം ആക്കി ചുരുക്കിയിരിക്കുന്നത്. ഈ ഏഴു ശതമാനം സ്വദേശീവത്കരണം സാധ്യമാക്കുന്നതിന് മിക്ക കമ്പനികളും അഡ്‌മിനിസ്‌ട്രേറ്റീവ് അല്ലെങ്കിൽ ടെക്‌നിക്കൽ മേഖലകളിലാണ് സൗദികളെ ജോലിക്കെടുക്കുന്നത്.
സൗദിവത്ക്കരണത്തിന്റെ തുടക്കമെന്ന നിലയിലാണ് ഏഴു ശതമാനം സ്വദേശികളെ കൺസ്ട്രക്ഷൻ മേഖലയിൽ എടുക്കണമെന്ന് മന്ത്രാലയം നിഷ്‌ക്കർഷിച്ചിരിക്കുന്നത്. പിന്നീട് കൂടുതൽ സ്വദേശീകളെ ഓരോ മേഖലയും ഉൾപ്പെടുത്താനാണ് നീക്കം.