- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ എഞ്ചിനിയർ വിസയിൽ കയറി വരുന്നവരിൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് പഠിച്ചവരും; സൗദി നിർമ്മാണ മേഖലയിലേ എഞ്ചിനിയർമാർക്ക് വൈദഗ്ധ്യം തെളിയക്കുന്ന യോഗ്യത പരീക്ഷ വന്നേക്കും
രാജ്യത്തേക്ക് വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്ന എഞ്ചിനിയർമാർക്ക് യോഗ്യത പരീക്ഷ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദിയിലെ നിർമ്മാണ മേഖലയിലേക്ക് വരുന്ന എൻജിനീയർമാർ നിർമ്മാണ മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ അല്ല എന്ന പരാതിയ ഉയരുന്നതാണ് യോഗ്യത പരീക്ഷ വേണമെന്നുള്ള ആവശ്യം ശക്തമാകാൻ കാരണം. വിദേശ രാജ്യങ്ങളിൽനിന്ന് നിർമ്മാണ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ വൈദഗ്ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിർബന്ധമാക്കണം എന്ന് സൗദി കൗൻസിൽ ഓഫ് ചേമ്പർസ് ആവശ്യപ്പെട്ടുണ്ട്. വൈദഗ്ധ്യം തെളിയിക്കുന്നതിൽ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്തണമെന്നും ശുപാർശയിൽ പറയുന്നു. തൊഴിൽ വ്യവസായ മന്ത്രാലയത്തിലേക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. സിവിൽ എൻജിനിയർ വിസയിൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവ പഠിച്ചവർ കടന്ന് വരുന്നത് തീർത്തും നിർത്തലാക്കണം. ഇതിനുള്ള സംവിധാനം വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികൾ ഏർപ്പെടുത്തണം എന്നും ശുപാർശയിൽ പറയുന്നുണ്
രാജ്യത്തേക്ക് വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്ന എഞ്ചിനിയർമാർക്ക് യോഗ്യത പരീക്ഷ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദിയിലെ നിർമ്മാണ മേഖലയിലേക്ക് വരുന്ന എൻജിനീയർമാർ നിർമ്മാണ മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ അല്ല എന്ന പരാതിയ ഉയരുന്നതാണ് യോഗ്യത പരീക്ഷ വേണമെന്നുള്ള ആവശ്യം ശക്തമാകാൻ കാരണം.
വിദേശ രാജ്യങ്ങളിൽനിന്ന് നിർമ്മാണ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ വൈദഗ്ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിർബന്ധമാക്കണം എന്ന് സൗദി കൗൻസിൽ ഓഫ് ചേമ്പർസ് ആവശ്യപ്പെട്ടുണ്ട്. വൈദഗ്ധ്യം തെളിയിക്കുന്നതിൽ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്തണമെന്നും ശുപാർശയിൽ പറയുന്നു. തൊഴിൽ വ്യവസായ മന്ത്രാലയത്തിലേക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്.
സിവിൽ എൻജിനിയർ വിസയിൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവ പഠിച്ചവർ കടന്ന് വരുന്നത് തീർത്തും നിർത്തലാക്കണം. ഇതിനുള്ള സംവിധാനം വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികൾ ഏർപ്പെടുത്തണം എന്നും ശുപാർശയിൽ പറയുന്നുണ്ട്. സൗദിയിൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ എൻജിനിയർമാർ ഉള്ളത്.
കഴിഞ്ഞ ദിവസം സൗദി അരാംകോ അതിന്റെ കരാർ സഥാപനങ്ങളിലെ എഞ്ചിനീയർമാർക്ക് സംഘടിപിച്ച യോഗ്യതാ പരീക്ഷയിൽ എഴുപത് ശതമാനം പേർ പരാജയപ്പെട്ടിരിന്നു. പരാജയപ്പെട്ട എൻജിനിയർമാരെ സൗദി അരാംകോ അവരുടെ പ്രൊജെക്റ്റുകളിൽനിന്ന് മാറ്റി നിർത്തുകയാണ് ചെയ്യുക.