- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലമെടുപ്പിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കയകറ്റിയില്ല; കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു; പ്രശ്നത്തിന് പരിഹാരമാകാതെ നിർമ്മാണം അനുവദിക്കില്ലെന്ന് വ്യാപാരികൾ
കൊച്ചി : കൊച്ചി മെട്രോയുടെ കാക്കനാട് ഇൻഫോപാർക്കിലേയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂണിറ്റും, മെട്രോ ആക്ഷൻ കൗൺസിൽ പ്രവർത്തകരും സംയുക്തമായാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വാഴക്കാലയിൽ തടഞ്ഞത്.
മെട്രോയ്ക്കുള്ള സ്ഥലമെടുപ്പും, നഷ്ടപരിഹാരവും സംബന്ധിച്ച് നിരവധി പരാതികൾ മെട്രോ ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, മന്ത്രിമാർ എന്നിവർക്ക് നൽകിയിട്ട് യാതൊരു മറുപടിയും നൽകിയിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് കെ.വി.വി.ഇ.എസ് വാഴക്കാല യൂണിറ്റ് പ്രസിഡന്റ് കെ.വി.ജോയി ആരോപിച്ചു. എല്ലാ വിധ ലൈസൻസും എടുത്ത് 30 വർഷത്തിലധികമായി വ്യാപാര സ്ഥാപനം നടത്തുന്നവരുടെ പ്രശ്നങ്ങൾ കേൾക്കുകയോ, പരിഹരിക്കുകയോ ചെയ്യാതെ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിന് യൂണിറ്റ് ജനറൽ സെക്രട്ടറി റാഫി ആലപ്പാട്ട്, ട്രഷറർ റിയാസ് പീടിയേക്കൽ, വൈസ് പ്രസിഡന്റ്മാരായ എ.എം.മുഹമ്മദ്, എൻ.എ.അലിയും, സി.എൻ രാജശേഖരൻ യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ഷമീർ കിത്തക്കേരി, എറണാകുളം മേഖല യൂത്ത് ജനറൽ സെക്രട്ടറി കെ.സി.മുരളീധരൻ, ആക്ഷൻ കൗൺസിൽ കൺവീനർ പാമ മജീദ്, ഫക്രൂദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ