- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടൽ മത്സ്യബന്ധന ബോട്ട് നിർമ്മാണ രംഗത്തേയ്ക്ക് കൊച്ചിൻ ഷിപ്പ്യാർഡ്
കൊച്ചി: തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള16 ട്യൂണ ലോങ് ലൈനിങ് ഗിൽനെറ്റിങ് ബോട്ടുകളും നിർമ്മിക്കാനുള്ളധാരണാപത്രത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ഒപ്പുവെച്ചു.കേന്ദ്രസർക്കാരിന്റെയും തമിഴ്‌നാട് സർക്കാരിന്റെയും സാമ്പത്തികസഹായത്തോടെ 'നീല വിപ്ലവം'(ബ്ലൂ റെവല്യൂഷൻ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോട്ടുകളുടെ നിർമ്മാണം. ജനുവരി 29ന് നടന്ന കരാർ ഒപ്പിടൽ ചടങ്ങിലും തുടർന്ന് നടന്ന സ്റ്റീൽകട്ടിങ് സെറിമണിയിലും കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ്ഡയറക്ടറുമായ മധു എസ് നായർ, തമിഴ്‌നാട് മത്സ്യബന്ധന വകുപ്പ് അഡീഷണൽഡയറക്ടർ ഡോ. ജി സമീരൻ ഐ.എ.എസ്, തമിഴ്‌നാട് സർക്കാരിന്റെയും മത്സ്യബന്ധനവകുപ്പിന്റെയും കൊച്ചിൻ ഷിപ്പ്യാർഡിന്റെയും കേന്ദ്ര ഫിഷറീസ്‌ടെക്‌നോളജിയുടെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. 2020തോടുകൂടി പാൽക് കടലിടുക്കിലെ ട്രോളിങ്ങ് കുറച്ചു ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക എന്ന പദ്ദതി തമിഴ്‌നാട് സർക്കാർ തയ്യാറാക്കിയിരുന്നു. സമുദ്രാതി ർത്ഥിയുടെ ലംഘങ്കനത്തിന്റെ പേരിൽ പാൽക് കടലി
കൊച്ചി: തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള16 ട്യൂണ ലോങ് ലൈനിങ് ഗിൽനെറ്റിങ് ബോട്ടുകളും നിർമ്മിക്കാനുള്ളധാരണാപത്രത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ഒപ്പുവെച്ചു.കേന്ദ്രസർക്കാരിന്റെയും തമിഴ്‌നാട് സർക്കാരിന്റെയും സാമ്പത്തികസഹായത്തോടെ 'നീല വിപ്ലവം'(ബ്ലൂ റെവല്യൂഷൻ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോട്ടുകളുടെ നിർമ്മാണം.
ജനുവരി 29ന് നടന്ന കരാർ ഒപ്പിടൽ ചടങ്ങിലും തുടർന്ന് നടന്ന സ്റ്റീൽകട്ടിങ് സെറിമണിയിലും കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ്ഡയറക്ടറുമായ മധു എസ് നായർ, തമിഴ്‌നാട് മത്സ്യബന്ധന വകുപ്പ് അഡീഷണൽഡയറക്ടർ ഡോ. ജി സമീരൻ ഐ.എ.എസ്, തമിഴ്‌നാട് സർക്കാരിന്റെയും മത്സ്യബന്ധനവകുപ്പിന്റെയും കൊച്ചിൻ ഷിപ്പ്യാർഡിന്റെയും കേന്ദ്ര ഫിഷറീസ്‌ടെക്‌നോളജിയുടെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
2020തോടുകൂടി പാൽക് കടലിടുക്കിലെ ട്രോളിങ്ങ് കുറച്ചു ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക എന്ന പദ്ദതി തമിഴ്‌നാട് സർക്കാർ തയ്യാറാക്കിയിരുന്നു. സമുദ്രാതി ർത്ഥിയുടെ ലംഘങ്കനത്തിന്റെ പേരിൽ പാൽക് കടലിടുക്കിൽമത്സ്യബന്ധനത്തിന് പോകുന്ന തമിഴ്‌നാട് മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കൻനാവിക സേന തടവിലാക്കിയിട്ടുണ്ട്. പുതുതായി നിർമ്മിക്കുന്ന ആഴകടൽമത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ച് പാൽക് കടലിടുക്കിൽ നിന്നും മാറിബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുവാൻ തൊഴിലാളികൾക്ക് സഹായകരമാകുംഇതാദ്യമായാണ് മത്സ്യബന്ധന യാന നിർമ്മാണ രംഗത്തേയ്ക്ക് കൊച്ചിൻ ഷിപ്പ്യാർഡ്ചുവടുവയ്ക്കുന്നത്.
സമുദ്ര വ്യവസ്ഥിതിക്ക് വലിയ ആഘാതമേൽപ്പിക്കുന്ന ട്രോളിങ്ബോട്ടുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് 'ട്യൂണ ലോങ്‌ലൈനേഴ്‌സി'ന്റെ നിർമ്മാണം.പുതിയ മേഖലയിലേക്കുള്ള കടന്നുവരവിന് മുന്നോടിയായി പൈലറ്റ് പ്രൊജക്ടായാണ്‌കൊച്ചിൻ ഷിപ്പ്യാർഡ് 16 ബോട്ടുകൾ നിർമ്മിക്കുന്നത്. സെൻട്രൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(സിഐഎഫ്.ടി)യുമായി സഹകരിച്ചാണ്‌നിർമ്മാണം. 22 മീറ്റർ നീളമുള്ള ബോട്ടുകൾ കേന്ദ്രസംസ്ഥാന സർക്കാരിന്റെസബ്‌സിഡിയോടെയാകും ഉപഭോക്താക്കൾക്ക് നൽകുക. പരമാധവധി 56 ലക്ഷം രൂപ വരെസബ്‌സിഡിയായി ലഭിക്കും.