ക്യുബെക്ക് പ്രദേശത്തെ നിർമ്മാണ മേഖല മുഴുവൻ സ്തംഭിഭിച്ച് തൊഴിലാളികളുടെ സമരം. ഈ മേഖലയിലെ 175,000 നിർമ്മാണ തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായത്. കൺസ്ട്രക്ഷൻ കമ്പനികളും ലേബർ ഫെഡറേഷനുകളും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിക്കാൻ തൊഴിലാളികൾ നിർബന്ധിതരായിരിക്കുന്നത്.

തങ്ങൾക്ക് കൂടുതൽ ഫിക്സഡ് വർക്ക് ഷെഡ്യൂളുകൾ വേണമെന്നാണ് നിർമ്മാണ മേഖലയിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ ശമ്പളവർധനവാണ് റെസിഡൻഷ്യൽ സെക്ടറിലെ തൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഇത് സംബന്ധിച്ച കരാറുകൾ ഇക്കഴിഞ്ഞ ഏപ്രിൽ 30ന് അവസാനിച്ചിരുന്നു.

തൊഴിലാളികൾക്ക് പുറമെ 1400 ക്യൂബെക്ക് ഗവൺമെന്റ് എൻജിനീയർമാരും അർധരാത്രി മുതൽ പണിമുടക്കാരംഭിക്കുന്നുണ്ട്.