ന്യൂയോർക്ക്: കോൺസുലേറ്റ് അറ്റ് യുവർ ഡോർ സ്‌റ്റെപ്പ് (consulate at your doorstep) എന്ന പേരിൽ പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ കോൺസുലേറ്റ് (ന്യൂയോർക്ക്) 11ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, വിസ, ഒസിഐ കാർഡ് എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും തങ്ങളുടെ അപേക്ഷകളും മറ്റു രേഖകളും പ്രീ അപ്രൂവ് ചെയ്യാനുള്ള അവസരമാണിത്. അപേക്ഷകൾ അംഗീകരിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഇതുമൂലം കഴിയും. ഇന്ത്യൻ കോൺസുലേറ്റ് ഓഫ് ന്യൂയോർക്കിന്റെ വെബ് സൈറ്റിൽ www.indiacyny.org ഇതുസംബന്ധിച്ച പത്രക്കുറിപ്പും മറ്റു വിവരങ്ങളും ലഭ്യമാണ്.

11ന് നടത്തുന്ന ഈ ക്യാമ്പ് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയായിരിക്കും. ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇന്ത്യാ സെന്റർ ഓഫ് വെസ്റ്റ് ചെസ്റ്ററും മിഡ് ഹഡ്‌സൺ കേരളാ അസോസിയേഷൻ ന്യൂയോർക്കും ചേർന്നാണ്.

വിലാസം India centre of Westchester, 81 East Main Street, Elmsford, NY 10523. കൂടുതൽ വിവരങ്ങൾ ബിജു ഉമ്മൻ (പ്രസിഡന്റ്, മിഡ് ഹഡ്‌സൺ കേരള അസോസിയേഷൻ) 914 523-9501, സുരേഷ് മുണ്ടക്കൽ (സെക്രട്ടറി) 845-518-2734, അമിത് അജ്‌മെറ 917-292-8945.