- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റ് പ്രതിസന്ധി രൂക്ഷമായി; കിടക്കകളുടേയും സ്റ്റാഫിന്റെയും അഭാവം ചൂണ്ടിക്കാട്ടി കൺസൾട്ടന്റുമാർ രംഗത്ത്
ഡബ്ലിൻ: രാജ്യത്തെ ഹെൽത്ത് സർവീസ് കൂടുതൽ പ്രതിസന്ധിയിലേക്ക് എന്ന് ഐറീഷ് അസോസിയേഷൻ ഓഫ് എമർജൻസി മെഡിസിൻ മുന്നറിയിപ്പു നൽകി. മതിയായ സ്റ്റാഫുകളുടേയും ബെഡ്ഡുകളുടേയും അഭാവം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. രാജ്യമെമ്പാടുമുള്ള ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നഴ്‌സുമാരുടെ അഭാവം പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കൺസൾട്ടന്റുമാരുടെ പോസ്റ്റുകൾ നികത്താൻ സാധിക്കാത്തതും എമർജൻസി ഡിപ്പാർട്ട്‌മെന്റിലെത്തുന്ന രോഗികളുടെ അവസ്ഥ മോശമാക്കാൻ ഇടയാക്കുന്നതായും അസോസിയേഷൻ വക്താവും സ്ലൈഗോ കൺസൾട്ടന്റുമായ ഫെർഗൽ ഹിക്കി വ്യക്തമാക്കി. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ മോശമായ അവസ്ഥ മൂലം മിഡ്ഡിൽ ഗ്രേഡിലുള്ള ഡോക്ടർമാർ ഇവിടെ ജോലി ചെയ്യാൻ തയാറാകുന്നില്ലെന്നും ഡോ. ഹിക്കി ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ അമിത തിരക്കും പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. സർക്കാർ തലത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ പ്രശ്‌നങ്ങൾ അടിക്കടി വർധിച്ചുവരികയാണെന്നും അസോസിയേഷൻ വെളിപ്പെടുത്തുന്നു. പ്
ഡബ്ലിൻ: രാജ്യത്തെ ഹെൽത്ത് സർവീസ് കൂടുതൽ പ്രതിസന്ധിയിലേക്ക് എന്ന് ഐറീഷ് അസോസിയേഷൻ ഓഫ് എമർജൻസി മെഡിസിൻ മുന്നറിയിപ്പു നൽകി. മതിയായ സ്റ്റാഫുകളുടേയും ബെഡ്ഡുകളുടേയും അഭാവം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. രാജ്യമെമ്പാടുമുള്ള ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നഴ്‌സുമാരുടെ അഭാവം പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കൺസൾട്ടന്റുമാരുടെ പോസ്റ്റുകൾ നികത്താൻ സാധിക്കാത്തതും എമർജൻസി ഡിപ്പാർട്ട്‌മെന്റിലെത്തുന്ന രോഗികളുടെ അവസ്ഥ മോശമാക്കാൻ ഇടയാക്കുന്നതായും അസോസിയേഷൻ വക്താവും സ്ലൈഗോ കൺസൾട്ടന്റുമായ ഫെർഗൽ ഹിക്കി വ്യക്തമാക്കി.
എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ മോശമായ അവസ്ഥ മൂലം മിഡ്ഡിൽ ഗ്രേഡിലുള്ള ഡോക്ടർമാർ ഇവിടെ ജോലി ചെയ്യാൻ തയാറാകുന്നില്ലെന്നും ഡോ. ഹിക്കി ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ അമിത തിരക്കും പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. സർക്കാർ തലത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ പ്രശ്‌നങ്ങൾ അടിക്കടി വർധിച്ചുവരികയാണെന്നും അസോസിയേഷൻ വെളിപ്പെടുത്തുന്നു. പ്രായമായവർ മണിക്കൂറുകളോളം ട്രോളിയിൽ കാത്തുകിടക്കേണ്ടി വരുന്നത് ഏറ്റവും മോശകരമായ അവസ്ഥയാണെന്നും രോഗികളെ ഇത് കൂടുതൽ വേദനിപ്പിക്കുന്നുവെന്നും ഡോ. ഹിക്കി വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം സ്ലൈഗോ റീജണൽ ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിനു മുന്നിൽ അഞ്ച് ആംബലുൻസ് ക്യൂവിൽ കിടക്കുകയായിരുന്നുവെന്നും രോഗികളെ ട്രോളിയിലേക്ക് മാറ്റുന്നതിനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായും ഡോ. ഹിക്കി പറയുന്നു. മതിയായ സ്റ്റാഫുകൾ ഇവിടെ ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ രോഗികൾക്ക് മണിക്കൂറുകളോളം ആംബുലൻസിൽ തന്നെ കഴിയേണ്ടി വരുന്നത്. രാജ്യത്തെ ആശുപത്രികളിൽ അമിത തിരക്ക് അനുഭവപ്പെട്ട മാസം മാർച്ച് ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.