- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശമദ്യ ഇടപാടിൽ 5 കോടി കമ്മീഷൻ വാങ്ങിയെന്ന പരാതിയിൽ മന്ത്രി സി എൻ ബാലകൃഷ്ണനെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്; കൺസ്യൂമർഫെഡ് മുൻ എംഡിക്കും ചെയർമാനുമെതിരെയും അന്വേഷണം വേണമെന്നു തൃശൂർ വിജിലൻസ് കോടതി
തൃശൂർ: വിദേശമദ്യ ഇടപാടിൽ അഞ്ചു കോടി രൂപ കമ്മീഷൻ വാങ്ങിയെന്ന പരാതിയിൽ സഹകരണമന്ത്രി സി എൻ ബാലകൃഷ്ണനെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണു മന്ത്രിക്കെതിരെ ഉത്തരവിട്ടത്. മന്ത്രി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്. കൺസ്യൂമർഫെഡ് എം.ഡി ആയിരുന്ന റജി ജി നായർ, ചെയർമാൻ ആയിരുന്ന ജോയ് തോമസ്

തൃശൂർ: വിദേശമദ്യ ഇടപാടിൽ അഞ്ചു കോടി രൂപ കമ്മീഷൻ വാങ്ങിയെന്ന പരാതിയിൽ സഹകരണമന്ത്രി സി എൻ ബാലകൃഷ്ണനെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണു മന്ത്രിക്കെതിരെ ഉത്തരവിട്ടത്.
മന്ത്രി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്. കൺസ്യൂമർഫെഡ് എം.ഡി ആയിരുന്ന റജി ജി നായർ, ചെയർമാൻ ആയിരുന്ന ജോയ് തോമസ് എന്നിവർക്ക് എതിരെയും അന്വേഷണം നടത്തണം.
ഏപ്രിൽ നാലിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണു കോടതി നിർദ്ദേശം. കൺസ്യൂമർഫെഡ് അഴിമതിക്കേസ് കോടതി പരിഗണിക്കാനിരിക്കെ പൊതുപ്രവർത്തകൻ പി ഡി ജോസഫ് സി എൻ ബാലകൃഷ്ണനെ എതിർകക്ഷിയാക്കി വീണ്ടും ഹർജി നൽകിയിരുന്നു. ഇരു കേസും പരിഗണിച്ചശേഷമാണു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കൺസ്യൂമർ ഫെഡ് അഴിമതി കേസിൽ വിജിലൻസ് കോടതിയിൽ പരാതി നൽകിയതിന് തന്റെ വീട് കോൺഗ്രസ് നേതാക്കൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും, ഇതിന് മന്ത്രിയാണ് ഒത്താശ നൽകുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് വിജിലൻസ് കോടതി പരിഗണിക്കുന്നതിന്റെ തലേദിവസം തന്റെ വീട് പ്രെടോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചുവെന്നും പൊലീസിന് പരാതി നൽകിയിട്ടും അന്വേഷണം ഇഴയുകയാണെന്നും പി ഡി ജോസഫ് കോടതിയിൽ അറിയിച്ചു.
സി എൻ ബാലകൃഷ്ണൻ, കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു എന്നിവർക്കെതിരെയാണ് പി ഡി ജോസഫിന്റെ ഹർജി നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അധികാരികൾക്കും വിജിലൻസ് ഡയറക്ടർക്കും നൽകിയ പരാതിയുടെ പകർപ്പുകൾ ഹാജരാക്കാൻ ഹർജിക്കാരനോടും പരാതിയിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് ഡയറക്ടർക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.
കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ മലയാള വേദി പ്രസിഡന്റ് കഴിഞ്ഞ ഡിസംബർ ഒമ്പതിന് നിർദ്ദേശിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് ഇക്കഴിഞ്ഞ ജനുവരി 30ന് പരിഗണിക്കാനിരുന്നതാണെങ്കിലും, 18ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൺസ്യൂമർഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും മൂന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട്. ഓപ്പറേഷൻ അന്നപൂർണ്ണയടക്കമുള്ള പരിശോധനാ വിവരങ്ങളടങ്ങിയ റിപ്പോർട്ടായിരുന്നു ഡയറക്ടർ കോടതിയിൽ സമർപ്പിച്ചത്.
2013 വരെയുള്ള അന്വേഷണങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് സമർപ്പിച്ചിട്ടുള്ളതെന്നും, 2013-14, 15 വർഷങ്ങളിലെ ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. മന്ത്രി സി എൻ ബാലകൃഷ്ണൻ എട്ടാം എതിർകക്ഷിയാക്കി, കൺസ്യൂമർഫെഡ് മുൻ എം ഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുൻ അഡീഷണൽ രജിസ്ട്രാർ വി സനിൽകുമാർ, കൺസ്യൂമർഫെഡ് മുൻ എംഡി റജി ജി നായർ, മുൻ ചീഫ് മാനേജർ ആർ ജയകുമാർ, മുൻ റീജണൽ മാനേജർ എം ഷാജി, മുൻ റീജണൽ മാനേജർ സ്വിഷ് സുകുമാരൻ, കൺസ്യൂമർഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുൻ മാനേജർ സുജിത കുമാരി എന്നിവരെ ഒന്നു മുതൽ ഏഴ് വരെയായി പ്രതി ചേർത്തുള്ളതാണ് കൺസ്യൂമർഫെഡ് അഴിമതി കേസ്.

