- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺസ്യൂമർ ഫെഡിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സ്‌പെഷ്യൽ സെക്രട്ടറിയോ? അഴിമതിപ്പട്ടിക നിരത്തിയപ്പോൾ അതു മുക്കിയ ശേഷം 'തെളിവുണ്ടോ' എന്ന് ചോദ്യം; ഇന്നോടെ എല്ലാം 'കോംപ്ലിമെൻസാക്കി'; തച്ചങ്കരിയും ഹാപ്പി
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ കോടിക്കണക്കിനു രൂപ വെട്ടിവിഴുങ്ങിയ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സ്‌പെഷ്യൽ സെക്രട്ടറി വേണുഗോപാലോ? കൺസ്യൂമർഫെഡിലെ മനസ്സാക്ഷി മരവിക്കുന്ന അഴിമതിയെപ്പറ്റി അക്കമിട്ടുനിരത്തി വ്യക്തമായ തെളിവുണ്ടെന്നു കാട്ടി എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും കൺസ്യൂമർഫെഡ് എംഡിയുമായ ടോമിൻ തച്ചങ്കരി സമർപ്പിച്ച രഹ
തിരുവനന്തപുരം: കൺസ്യൂമർഫെഡിലെ കോടിക്കണക്കിനു രൂപ വെട്ടിവിഴുങ്ങിയ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സ്‌പെഷ്യൽ സെക്രട്ടറി വേണുഗോപാലോ? കൺസ്യൂമർഫെഡിലെ മനസ്സാക്ഷി മരവിക്കുന്ന അഴിമതിയെപ്പറ്റി അക്കമിട്ടുനിരത്തി വ്യക്തമായ തെളിവുണ്ടെന്നു കാട്ടി എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും കൺസ്യൂമർഫെഡ് എംഡിയുമായ ടോമിൻ തച്ചങ്കരി സമർപ്പിച്ച രഹസ്യറിപ്പോർട്ട് സഹകരണവകുപ്പ് നിസാരമായങ്ങു മുക്കി. പകരം, അഴിമതിക്ക് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ വെല്ലുവിളിച്ച് തച്ചങ്കരിക്ക് സഹകരണവകുപ്പ് സെക്രട്ടറിയുടെ കത്താണു കിട്ടിയത്.
- ജോയ് തോമസ് രണ്ടു മണിക്കൂർ വിശ്രമിച്ചപ്പോൾ സർക്കാറിന് നഷ്ടം 6564 രൂപ! 16000 രൂപ മാസശമ്പളമുള്ള ഉദ്യോഗസ്ഥൻ ഒരു ദിവസം ഹോട്ടലിൽ താമസിക്കാൻ 12000 രൂപ; ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കും എങ്ങോട്ടു പോകണമെങ്കിലും വിമാനം തന്നെ വേണം
- 23 രൂപയുടെ അരി 28ന് വാങ്ങി ഖജനാവ് കൊള്ളയടിച്ചു; നാല് മാസം വെളിച്ചെണ്ണ വാങ്ങിയപ്പോൾ വെട്ടിച്ചത് എട്ട് കോടി; ഒരു കിലോ ചെറുപയർ വാങ്ങിയാൽ കമ്മീഷൻ 20 രൂപ വരെ: തച്ചങ്കരി പോലും ഞെട്ടിയ അഴിമതിക്കഥയുടെ തുടക്കം ഇങ്ങനെ
ഇന്ന്, കൺസ്യൂമർഫെഡ് എംഡിയെ മാറ്റി പകരം മറ്റൊരാളെ എംഡിയാക്കുകയും ടോമിൻ തച്ചങ്കരിയെ കൂടുതൽ ആകർഷകമായ ട്രാൻസ്‌പോർട്ട് കമ്മീഷണറാക്കുകയും ചെയ്തതോടെ ഭരണകർത്താക്കളും രാഷ്ട്രീയക്കാരും തമ്മിലുള്ള കിടമത്സരവും ഈഗോപ്രശ്‌നവും 'കോംപ്ലിമെൻസാക്കി'. നഷ്ടം ജനങ്ങൾക്ക് പാവപ്പെട്ടവന് ആശ്വാസമായിരുന്ന കൺസ്യൂമർഫെഡിനെ തകർത്തു തരിപ്പണമാക്കിയവർ നടത്തിയ പകൽക്കൊള്ളയുടെ കാര്യത്തിൽ യാതൊരു തീരുമാനവുമില്ല. സാധാരണക്കാരുടെ നികുതിപ്പണത്തിൽ കൈയിട്ടുവാരുന്ന ആനവിഴുങ്ങികൾ രക്ഷപ്പെടുകയും ചെയ്യുന്നു.
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനം അറിയിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ തച്ചങ്കരി വിഷയത്തിൽ കഴിഞ്ഞതു കഴിഞ്ഞുവെന്നു പറഞ്ഞൊഴിയുകയായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൺസ്യൂമർഫെഡിലെ അഴിമതി സംബന്ധിച്ചു 22 റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടല്ലോയെന്നു മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും എനിക്കു കിട്ടിയിട്ടില്ലെന്നു പറഞ്ഞു മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ, അഴിമതിക്കാർക്കെതിരേ യാതൊരു നടപടിയുമുണ്ടാവില്ലെന്നുറപ്പായിരിക്കുകയാണ്.
കൺസ്യൂമർഫെഡിൽ കോടികളുടെ അഴിമതി നടന്നുവെന്ന നഗ്നസത്യം കേരളത്തിലെ പൊതുജനങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും പകൽപോലെ വ്യക്തമാണെങ്കിലും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥ പ്രഭുക്കന്മാർ ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. കൺസ്യൂമർഫെഡിൽ 2011-13 കാലയളവിൽ ഫെഡ് പ്രസിഡന്റ് ജോയ് തോമസും മാനേജിങ് ഡയറക്ടർ റിജി ജി നായരും അഡീഷണൽ രജിസ്ട്രാർ സനൽകുമാറും സംയുക്തമായി നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് 'മറുനാടൻ മലയാളി ' വ്യക്തമായ രേഖകളോടെ പ്രസിദ്ധീകരിച്ചിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച് കൺസ്യൂമർഫെഡിനെ നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അവരെ സഹായിക്കാനുള്ള ശ്രമത്തിലാണ് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ.
കൺസ്യൂമർ ഫെഡിലെ പകൽക്കൊള്ളയെ കുറിച്ച് ശിവൻകുട്ടി എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമായ രേഖകൾ ഉൾപ്പെടെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാതെ 'തെളിവുണ്ടോ' എന്ന മറുചോദ്യമാണ് സ്‌പെഷ്യൽ സെക്രട്ടറി വേണുഗോപാലിനു വേണ്ടി അണ്ടർസെക്രട്ടറി സൂസൻ ജോർജ് രേഖാ മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെന്നു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തെളിവുകൾ ലഭിച്ച ശേഷം മാത്രമേ നടപടിയെടുക്കൂ എന്ന നിലപാടാണ് മേലുദ്യോഗസ്ഥന്മാർക്ക് താൽക്കാലികാടിസ്ഥാനത്തിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ രണ്ടു മാസത്തിൽ കുറഞ്ഞ കാലയളവിൽ ചുമതല വഹിച്ച വി. സനൽകുമാറിനെതിരെയുള്ള റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്-
സനൽകുമാർ അമിതമായി മദ്യപിച്ച് ഓഫീസിലെത്തുകയും ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയും ഇയാളെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെ മറികടന്ന് കൊല്ലം നീതിസ്റ്റോറിലെ ഡിസ്ട്രിബ്യൂഷൻ മാനേജർ ഷാജിക്ക് റീജണൽ മാനേജരായി പ്രൊമോഷൻ നൽകി. ഹൈക്കോടതി ഉത്തരവിനു പോലും പുല്ലുവില കൽപിച്ച് ബ്ലാക്ക് ലിസ്റ്റിൽ പെട്ട സപ്ലയർമാർക്ക് ലക്ഷക്കണക്കിനു രൂപ നൽകി. ഇതിലൂടെ അഡ്വ. ജോയ് തോമസും വി.സനിലും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്.
മാനേജിങ് ഡയറക്ടറായ വി. രതീശൻ ഐ.എ.എസ് ചുമതലയേൽക്കാൻ വന്നെങ്കിലും ഔദ്യോഗിക പദവി ഒഴിയാൻ സനൽ കുമാർ തയ്യാറായില്ല. നിലവാരം കുറഞ്ഞ സാധനങ്ങൾ കൺസ്യൂമർഫെഡിന് നൽകിയതിന്റെ പേരിൽ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്ന ഫിറോസ് ട്രേഡിങ് കമ്പനിക്ക് 70 ലക്ഷം രൂപ അനധികൃതമായി നൽകി. സീനിയോറിറ്റി മറികടന്ന് ഗുരുദേവ റൈസ് ആൻഡ് അഗ്രോ പ്രോഡക്ട്‌സിന് 30 ലക്ഷവും ബാലാജി കോർപറേഷന് 10 ലക്ഷം രൂപയും നൽകി. ഈ കമ്പനികളിൽ നിന്നെല്ലാം സനിൽകുമാറും ജോയ് തോമസും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.