തിരുവനന്തപുരം: മദ്യത്തിന്റെ ഓൺലൈൻ ബുക്കിങ് സംസ്ഥാനത്ത് വ്യാപകമാക്കുന്നു. ബിവറേജസ് കോർപറേഷന് പിന്നാലെ കൺസ്യൂമർഫെഡിന്റെ വിൽപ്പനശാലകളിലും ഓൺലൈൻ ബുക്കിങ് തുടങ്ങി. ഹോം ഡെലിവറി സംവിധാനം ഉടനുണ്ടാകില്ല. തിരുവനന്തപുരം, കൊച്ചി, കോഴക്കോട് എന്നിവടങ്ങളിലെ കൺസ്യൂമർഫെഡ് വിൽപ്പനശാലകളിലാണ് ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. എന്ന വെബ്‌സൈറ്റിൽ പണമടച്ച് മദ്യം ബുക്ക് ചെയ്യാം.

കോവിഡ് വ്യാപന കാലത്ത് മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് ബെവ്‌കോ ഔട്ട്‌ലലെററുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. വെബ്‌സൈറ്റിൽ കയറി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്ത് പണമടച്ചാൽ മൊബൈലിൽ സന്ദേശം ലഭ്ക്കും.

ഔട്‌ലെറ്റിലെ പ്രത്യേക കൗണ്ടരിലെത്തി ഈ സന്ദേശം കാണിച്ചാൽ തിരക്കോ, ക്യൂവോ ഇല്ലാതെ മദ്യം വാങ്ങാം. ഈ പദ്ധതി വിജയിച്ച സാഹചര്യത്തിലാണ് കൺസ്യൂമർഫെഡും ഓൺലൈൻ മദ്യ ബുക്കിങ് തുടങ്ങിയത്.

ഉപഭോക്താക്കൾക്ക് ഇഷ്ടബ്രാൻഡ് ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് പേര് നൽകി രജിസ്റ്റർ ചെയ്യണം. 23 വയസ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ബുക്കിങ് സാദ്ധ്യമാകൂ.മദ്യവില്പനശാലയുടെ പ്രവൃത്തിസമയത്ത് എപ്പോൾ വേണമെങ്കിലും ചെന്നു മദ്യം കൈപ്പറ്റാം. ബുക്ക് ചെയ്തയുടൻ മദ്യം പാക്ക് ചെയ്തു വച്ചിരിക്കും. ഓർഡർ റെഡിയാണെന്നു കാണിച്ചുള്ള സന്ദേശവും ഉപഭോക്താവിന് ലഭിക്കും.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ലഭിക്കുന്ന സുരക്ഷകോഡ് വഴി ബുക്കിങ് പൂർത്തിയാക്കാം. മൈബൈലിൽ ലഭിക്കുന്ന സന്ദേശവുമായി കൺസ്യൂമർഫെഡ് ഔട്‌ലെററിൽ എത്തിയാൽ പാക്ക് ചെയ്ത് വച്ചമദ്യം തിരക്കില്ലാതെ വാങ്ങാം. 36 വിദേശമദ്യ ഔട്‌ലെറ്റുകളും മൂന്ന്ബിയർ വിൽപ്പനശാലകളുമാണ് കൺസ്യൂമർ ഫെഡിനുള്ളത്. ഓൺലൈൻ മദ്യ ബുക്കിങ് വിജയിച്ചാൽ എല്ലാ ഔട്‌ലെറ്റുകലിലേക്ക് വ്യാപിപ്പിക്കുമെന്ന് കൺസ്യൂമർഫെഡ് അറിയിച്ചു.

ബവ്‌കോയുടെ 27 വിൽപ്പനശാലകലിലാണ് നിലവിൽ ഓൺലൈൻ ബുക്കിങ് സംവിധാനമുള്ളത്. 75 ഔട്‌ലെറ്റുകളിലേക്ക് ഉടൻ വ്യാപിപ്പിക്കും. ഹോം ഡെലിവറി സംവിധാനം ആലോചിച്ചിരുന്നെങ്കിലും നിയമ ഭേദഗതിയടക്കമുള്ള സാങ്കേതിക തടസ്സങ്ങളും ഏതിർപ്പും കണക്കിലെടുത്ത് തത്ക്കാലം വേണ്ടെന്ന് വക്കുകയായിരുന്നു.

വിൽപ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂവിന് പരിഹാരം കണ്ട് ഉപഭോക്താക്കൾക്ക് മദ്യം എളുപ്പം ലഭ്യമാക്കുകയുമാണ് ഓൺലൈൻ ബുക്കിംഗിലൂടെ കൺസ്യൂമർ ഫെഡ് ലക്ഷ്യമാക്കുന്നതെന്ന് ചെയർമാൻ എം. മെഹബൂബ്, മാനേജിങ് ഡയറക്ടർ ഡോ. സനിൽ എസ്.കെ. എന്നിവർ അറിയിച്ചു.