- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കടകൾക്ക് മുന്നിൽ സാധനം പ്രദർശിപ്പിക്കുന്നതും ബോർഡ് വയ്ക്കാത്തതും കുറ്റം; ഒരേ ഉല്പന്നതിന് പല വിലകൾ ഈടാക്കുന്നവരും കുടുങ്ങും; ദോഹയിലെ കടകളിൽ കർശന പരിശോധനയുമായി ധന വാണിജ്യ മന്ത്രാലയം
ദോഹ: രാജ്യത്തെ കടകളിൽ കർശന പരിശോധനകളുമായ ധന - വാണിജ്യ മന്ത്രാലയം രംഗത്തെത്തി. കഴിഞ്ഞ മാസങ്ങളിൽ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. ലൈസൻസില്ലാതെ വാണിജ്യസ്ഥാപനം നടത്തുക, കടകളിൽ താമസം അനുവദിക്കുക, കടകൾക്കു മുന്നിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക, കടകളുടെ ബോർഡ് ഇ
ദോഹ: രാജ്യത്തെ കടകളിൽ കർശന പരിശോധനകളുമായ ധന - വാണിജ്യ മന്ത്രാലയം രംഗത്തെത്തി. കഴിഞ്ഞ മാസങ്ങളിൽ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
ലൈസൻസില്ലാതെ വാണിജ്യസ്ഥാപനം നടത്തുക, കടകളിൽ താമസം അനുവദിക്കുക, കടകൾക്കു മുന്നിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക, കടകളുടെ ബോർഡ് ഇല്ലാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളിലാണ് കൂടുതൽ പേർ പിടിയിലായത്. വക്ര, ബിൻ മഹ്മൂദ്, അസീസിയ എന്നിവിടങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിൽ 39 ഓളം ക്രമക്കേടുകളാണ് മന്ത്രാലയം ഇതുവരെ കണ്ടെത്തിയത്.
ഒരേ ഉൽപന്നത്തിനു പല കടകളിലും പല വില ഈടാക്കുന്നതു സംബന്ധിച്ചു മന്ത്രാലയത്തിന് ഒട്ടേറെ പരാതികൾ ലഭിച്ചു. ഇത്തരത്തിൽ വില്പന നടത്തുന്നവരും പിടിയിൽ വീഴും. ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളുടെ വിൽപനാനന്തരസേവനം കാര്യക്ഷമമല്ലെന്ന പരാതിയും കിട്ടി. ഉൽപന്നങ്ങളോ വിൽപനാനന്തര സേവനം സംബന്ധിച്ചോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇമെയിലിനു പുറമേ 8005000 എന്ന ടോൾ ഫ്രീ നമ്പരിലും അറിയിക്കാം.