- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിയർ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത കൂടി; ദിവസവും ബിയർ കഴിച്ചാൽ അൽഷിമേഴ്‌സും പാർക്കിൻസൺസും ഉണ്ടാകില്ല
ബിയർകുടിക്കരുതേ... അതിന് പലവിധ ദോഷങ്ങളുണ്ടെന്നും പറഞ്ഞ് നിങ്ങളെ പലരും ഉപദേശിച്ചിരിക്കാം... അതനുസരിച്ച് നിങ്ങൾ പലവട്ടം ബിയർ കുടി നിർത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ അത്ര പ്രയാസപ്പെട്ട് ബിയർകുടി ശീലം നിർത്തേണ്ടെന്നാണ് പുതിയറിപ്പോർട്ട്. ബിയർപ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാർത്തയാണിപ്പോൾ പുറത്ത് വന
ബിയർകുടിക്കരുതേ... അതിന് പലവിധ ദോഷങ്ങളുണ്ടെന്നും പറഞ്ഞ് നിങ്ങളെ പലരും ഉപദേശിച്ചിരിക്കാം... അതനുസരിച്ച് നിങ്ങൾ പലവട്ടം ബിയർ കുടി നിർത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ അത്ര പ്രയാസപ്പെട്ട് ബിയർകുടി ശീലം നിർത്തേണ്ടെന്നാണ് പുതിയറിപ്പോർട്ട്. ബിയർപ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് ദിവസവും ബിയർ കഴിച്ചാൽ അൽഷിമേഴ്‌സും പാർക്കിൻസൺസും ഉണ്ടാകില്ലെന്നാണ് പുതിയ കണ്ടെത്തൽ..!!.
ബിയറിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവായ സാൻതോഹുമോൾ അഥവാ എക്‌സ്എൻ അൽഷിമേഴ്‌സിന്റെ ഭാഗമായി മസ്തിഷ്‌കകോശങ്ങൾ നശിക്കുന്നത് തടയതുമെന്നാണ് ലബോറട്ടറി പരീക്ഷണങ്ങളിലൂടെ വെളിവായിരിക്കുന്നത്. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ഈ രാസവസ്തുവിന് കഴിവുണ്ടെന്നാണ് സൂചന. അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രി ജേർണലിലാണീ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഡീ സംബന്ധമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിത്യേന ബിയർകഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ഈ ഗവേഷണം നിർദേശിക്കുന്നുണ്ട്.
ഹോപ് ചെടിയുടെ ഉണങ്ങിയ പെൺകുലകളിൽ നിന്നുള്ള ഹോപ്പുകൾ വ്യാപകമായി ബിയറുകളിൽ ഉപയോഗിക്കുന്നുണ്ടെന്നും വിവിധ രോഗങ്ങൾ ചികിത്സിക്കാനായി ചൈനയിലെ പരമ്പരാഗത ഔഷധങ്ങളിലും വ്യാപകമായി ഹോപ്പ്‌സ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് പ്രസ്തുത ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ജിയാതഗ്വോ ഫാൻഗ് പറയുന്നത്. ചൈനയിലെ ലാൻസൗ സർവകലാശാലയിലെ ഗവേഷകനാണിദ്ദേഹം. ആന്റിഓക്‌സിഡേഷൻ, കാർഡിയോ വാസ്‌കുലർ പ്രൊട്ടക്ഷൻ,അർബുദ പ്രതിരോധം,വൈറസ് പ്രതിരോധം, തുടങ്ങിയ നിരവധി ഗുണങ്ങൾ അടങ്ങിയ ഘടകമായതിനാലാണ് ബിയറിലെ എക്‌സ്എൻ എന്ന രാസവസ്തുവിലേക്ക് ഗവേഷകരുടെ ശ്രദ്ധ പോയത്. ഗവേഷകസംഘം ബിയറിൽ നിന്നും എക്‌സ്എൻ വേർതിരിച്ചെടുക്കുകയും ലബോറട്ടറി പരീക്ഷണപരമ്പരകളിലൂടെ അത് എലികളിലെ മസ്തിഷ്‌കകോശങ്ങളിൽ പരീക്ഷിക്കുകയുമായിരുന്നു. കോശങ്ങളിൽ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദത്തെ കുറയ്ക്കാൻ എക്‌സ്എൻ സഹായകമാകുന്നുവെന്ന് അവർ കണ്ടെത്തിയിട്ടുണ്ട്. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്ന നശീകരണ പ്രക്രിയയാണ് ഓക്‌സിഡേറ്റീവ് സമ്മർദം. ന്യൂറോണൽ കോശങ്ങൾ ഓക്‌സിഡേറ്റീവ് സമ്മർദത്തിന് എളുപ്പത്തിൽ വശംവദമാകാൻ സാധ്യതയുണ്ടെന്നും അതിലൂടെ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയേറുമെന്നുമാണ് അവർ ജേർണലിൽ എഴുതിയിരിക്കുന്നത്.
സാധാരണ നാഡീസംബന്ധമായ രോഗങ്ങളെ കുറച്ച് കൊണ്ടു വരാൻ ബിയറിന് സാധിക്കുമെന്നാണ് ഡോ. ഫാൻഗിന്റെ നേതൃത്ത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുള്ളത്. പതിവായി ബിയർ കഴിക്കുന്നവർക്ക് പ്രോസ്‌റ്റേറ്റ് അർബുദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയ 1998ലെ കനേഡിയൻ പഠനത്തെ ഡോ.ഫാൻഗിന്റെ നേതൃത്ത്വത്തിലുള്ള ഗവേഷകസംഘം ഉദ്ധരിച്ചിരുന്നു. ബിയറും അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട ഇതിനു മുമ്പുണ്ടായ പഠനങ്ങളിൽ തീർത്തും വിരുദ്ധമായ വസ്തുതകളായിരുന്നു കണ്ടെത്തിയിരുന്നത്. മധ്യവയസ്സിൽ ബിയർ കൂടുതൽ കഴിക്കുന്നത് പിൽക്കാലത്ത് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത മൂന്നിരട്ടി വർധിക്കുമെന്ന് ഇതിന് മുമ്പ് ഒരു പഠനത്തിലൂടെ തെളിഞ്ഞിരുന്നു. ആൽക്കഹോൾ അമിതമായി കഴിച്ചാൽ അത് മസ്തിഷ്‌ക കലകൾക്ക് നാശമുണ്ടാക്കുകയും അതിലൂടെ അൽഷിമേഴ്‌സ് ഉണ്ടാകുമെന്നും മുൻകാലത്ത് നടന്ന ഒരു ഗവേഷണത്തിലൂടെ വെളിവാക്കപ്പെട്ടിരുന്നു.