- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേരാനല്ലൂർ സിഗ്നലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേരിൽ രണ്ടുപേരുടെ നില ഗുരുതരം
കൊച്ചി: എറണാകുളം ചേരാനല്ലൂർ സിഗ്നലിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാറും കണ്ടെയ്നറും രണ്ട് ബൈക്കുകളും ഉൾപ്പെടെ സിഗ്നലിൽ കൂട്ടിയിടിക്കുകയായിരുന്നന്നാണ് വിവരം. അപകടകാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മറുനാടന് ഡെസ്ക്
Next Story