- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി; കസ്റ്റംസ് കമ്മിഷണർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് സിപിഎം നീക്കം; സുമിത് കുമാറിന് എജിയുടെ നോട്ടീസ്; നടപടി കെ ജെ ജേക്കബിന്റെ പരാതിയിൽ

കൊച്ചി: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാണ് ആവശ്യം. സിപിഎം നേതാവ് കെജെ ജേക്കബിന്റെ പരാതിയിലാണ് നടപടി.
സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് വിഷയത്തിൽ സുമിത് കുമാർ അടക്കമുള്ള എതിർ കക്ഷികൾക്ക് അഡ്വക്കേറ്റ് ജനറൽ നോട്ടീസ് അയച്ചത്.
രഹസ്യമൊഴി വെളിപ്പെടുത്തിയത് കോടതി അലക്ഷ്യമെന്ന് സിപിഎം ആരോപിക്കുന്ന പശ്ചാത്തലത്തിൽ സുമിത് കുമാർ അടക്കമുള്ളവർക്ക് അഡ്വക്കേറ്റ് ജനറലിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും. അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയാൽ കോടതി അലക്ഷ്യ നടപടികളുമായി കെ.ജെ.ജേക്കബിന് മുന്നോട്ട് പോകാൻ സാധിക്കും.
രഹസ്യ മൊഴിയിൽ പറയുന്നത് പുറത്തുപറയാൻ പാടില്ലെന്നും അത് കോടതിയിൽ നിലനിൽക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രസഹ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു.
കഴിഞ്ഞദിവസം ജയിൽവകുപ്പുമായി ബന്ധപ്പെട്ട ഒരു പഴയ കേസിലാണ് കസ്റ്റംസ് കമ്മിഷണർ ഹോക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിലാണ് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പ്രസക്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു.


