- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി 500 പ്രാവശ്യം അയ്യപ്പദർശനം! 58 വർഷമായി ശബരിമലയിലേക്ക്; എല്ലാ മാസവും വിശേഷദിവസങ്ങളിലും ശബരിമലയിലെത്തുന്ന രാമചന്ദ്രൻ സ്വാമിയെ പരിചയപ്പെടാം
കൊച്ചി: പതിനൊന്നു വയസു മുതൽ തുടർച്ചയായി ശബരിമല യാത്ര ചെയ്യുന്ന രാമചന്ദ്രൻ സ്വാമി 58 വർഷമായി ഇത് തുടരുന്നു. എല്ലാ മാസവും വിശേഷ ദിവസങ്ങളിലും സ്വാമി ഇരുമുടികെട്ടുമായി അയ്യപ്പനെ കാണാൻ ശബരിമലയിൽ ഇതും. തുറന്നാൽ മുടങ്ങാതെയുള്ള ദർശനത്തിന് കാലങ്ങളുടെ പഴക്കംമുണ്ട്. മാസപൂജകളും അല്ലാതെയുള്ള വിശേഷദിവസങ്ങളിലെ ശബരിമല യാത്രകളും ഉൾപ്പെടെ ഇപ്പ
കൊച്ചി: പതിനൊന്നു വയസു മുതൽ തുടർച്ചയായി ശബരിമല യാത്ര ചെയ്യുന്ന രാമചന്ദ്രൻ സ്വാമി 58 വർഷമായി ഇത് തുടരുന്നു. എല്ലാ മാസവും വിശേഷ ദിവസങ്ങളിലും സ്വാമി ഇരുമുടികെട്ടുമായി അയ്യപ്പനെ കാണാൻ ശബരിമലയിൽ ഇതും.
തുറന്നാൽ മുടങ്ങാതെയുള്ള ദർശനത്തിന് കാലങ്ങളുടെ പഴക്കംമുണ്ട്. മാസപൂജകളും അല്ലാതെയുള്ള വിശേഷദിവസങ്ങളിലെ ശബരിമല യാത്രകളും ഉൾപ്പെടെ ഇപ്പോൾ 498 പ്രാവിശ്യം ശബരിമല ദർശനം നടത്തിക്കഴിഞ്ഞു.
മണ്ഡലം മകരവിളക്ക് സമയത്ത് ഗുരുതിവരെ നാലോ അഞ്ചോ തവണ ദർശനത്തിനായി പോകാറുള്ള സ്വാമി ഇപ്പോൾ തന്നേ ഇരുപതിനായിരത്തിലധികം കെട്ടുനിറകളും ഇരുനൂറിലേറെ അയ്യപ്പൻ വിളക്കുകളും ഇപ്പോൾ തന്നേ നടത്തിയിടുണ്ട്. ആലുവ പാതാളം ഇ.സ്.ഐ ആശുപത്രിയുടെ സമിപം ആണ് രാമചന്ദ്രൻ സ്വാമി താമസിക്കുനത്?
ഇദേഹത്തിന്റെ ശബരിമല യാത്രകളും, യാത്രക്കായി തിരഞ്ഞെടുക്കുന്ന പാതകളും വളരെ വ്യത്യസ്തമാണ്. ഓരോ മലയാത്രകളിലും മാർഗ്ഗമദ്ധ്യേയുള്ളതും അല്ലാത്തതും അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ടുകിടക്കുന്നതുമായ ക്ഷേത്രങ്ങൾ കളരികൾ, പഴയതറവാടുകൾ എന്നീ സ്ഥലങ്ങളിലെ സന്ദർശനത്തോടെയായിരിക്കും. ഇന്ത്യൻ ബിസിനെസ് രംഗത്തെ അതികായകൻ അനിൽ അബ്ബാനി ഏഴുവർഷങ്ങൾക്കു മുമ്പിൽ ശബരിമല ദർശനത്തിനായി എത്തിയപ്പോൾ അദേഹത്തിന് കെട്ടു നിറച്ചു കൊടുത്തത് രാമചന്ദ്രൻ സ്വാമി ആയിരുന്നു.
കായ്കനികളോ മറ്റോ ഭക്ഷിച്ചാണ് ആദ്യകാല ശബരിമല ദർശനങ്ങൾ എന്ന് സ്വാമി പറയുന്നു. അൻപതും അറുപതും പേരടങ്ങുന്ന സംഘങ്ങളായാണ് അന്ന് യാത്ര. അന്ന് മാസപൂജകൾക്കും മറ്റും നടതുറക്കുമ്പോൾ കാനന പാതയിളുടെയുള്ള യാത്ര വളരെ ദുസഹമായിരുന്നു എന്ന് സ്വാമി പറയുന്നു. ഇന്നത്തെ പമ്പയിൽ നിന്നുള്ള വഴി എല്ലാം അന്ന് ഇന്നത്തെപ്പോലെ അത്ര വിതിയുള്ളതോന്നും ആയിരുന്നില്ല അതുകൊണ്ട് വഴിതെറ്റി പോവുക അന്ന് പതിവായിരുന്നു ഒരു ദിവസം ഭക്ഷണം പോലും കിട്ടാതെ വഴിതെറ്റി കാട്ടിലെ ആദിവാസികളുടെ ഊരിൽ എത്തിപ്പെട്ട താൻ ശബരിമല ദർശനത്തിനായി എത്തിയതാണെന്ന് അറിയിച്ചപ്പോൾ അവർ അവിടെ സ്വീകരിച്ചിരുത്തി ഭക്ഷണം തന്നു വഴി കാട്ടികൾ ആയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. പക്ഷെ അന്നത്തെ ആ നല്ല ദർശന പുണ്യം ആണ് തന്നെ ഇപ്പോഴും അവിടേക്ക് അടുപ്പിക്കുന്നത്- വമി പറയുന്നു.
പുണ്യം പുക്കാവനം എന്ന് ദേവസ്വം ബോർഡ് പറയുന്ന ശബരിമല കോണ്ക്രീറ്റ് വനമായി ഇപ്പോൾ മാറിയിരിക്കുന്നത്. പ്ലാസ്റ്റിക് മുക്ത ശബരിമല എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് പൂർണമായും സത്യമല്ല. പുഷ്പം അലങ്കരിക്കാനും മറ്റും ഭംഗിക്കായി പ്ലാസ്റ്റിക് ബോൾ വയ്ക്കുന്ന രിതി ഒന്നും ശരി അല്ല. മാലിന്യം നിറഞ്ഞ നിറഞ്ഞ ശബരിമല കണ്ണുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ടെന്നും സ്വാമി പറഞ്ഞു. അതുപോലെ കേരളത്തിലെ അയ്യപ്പന്മാരുടെ ശബരിമല വ്രതങ്ങളെയും സ്വാമിക്ക് യോജിപ്പില്ല വെറും പത്തു ദിവസം നോയമ്പ് നോക്കുന്ന അയ്യപ്പന്മാർ അടുത്തുള്ള നാട്ടിലെ അയ്യപ്പന്മാരെ കണ്ടുപടിക്ക്കണം എന്നാണ് സ്വാമിയുടെ അഭിപ്രായം
കെട്ടു നിറ കൊപ്പം നാട്ടിലെ വിവാഹം, ചോറുണ്, മരണം തുടങ്ങിയ ചടങ്ങുകൾ നടത്തി കൊടുക്കുന്നത് സ്വാമി ആണ്. മകൻ രാജീവും സ്വാമിക്കൊപ്പം എല്ലാ പിന്തുണകളും സഹായവുമായി കൂടെ ഉണ്ട്? രാജീവ് സ്വാമി അച്ഛനോടൊപ്പം തുടർച്ചയായി 25 വർഷം ഇരുമുടി കെട്ടുമായി ശബരീശ്വ ദർശനം നേടി.. മലയാള മാസ നടതുറക്കലുകൾ ശബരിമലയിൽ നിത്യസാന്നിദ്ധ്യവുമാണ്. ആലങ്ങാട് യോഗത്തിന്റെയും അയപ്പഭജനസംഘത്തിന്റെയും പ്രവർത്തകനായ ഇദ്ദേഹം അച്ഛനെപ്പോലെതന്നെ ശബരീശ്വ ദർശനങ്ങളെ കഴിയാവുന്നിടത്തോളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്. തുടർച്ചയായി ശബരിമല നടചവിട്ടുന്ന രാമചന്ദ്രൻ സ്വാമികളെ തേടി മറ്റു പ്രശസ്തികൾ ഒന്നും വന്നിട്ടില്ല. ആലങ്ങാട് യോഗം പരിധിയിൽ താമസിക്കുന്ന രാമചന്ദ്രൻ സ്വാമിക്ക് സ്വാമി ദർശനങ്ങൾ തന്നിലൂടെ മറ്റുള്ളവരിലേക്ക് പകരുമ്പോൾ കിട്ടുന്ന നിർവൃതിയിൽ സംതൃപ്തൻ ആണ് എന്നും, മറ്റു പ്രശസ്തികൾ എത്തേണ്ട സമയമായിട്ടില്ലെന്നും എത്തേണ്ട സമയത്ത് അത് എത്തിക്കോളുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറയുന്നു.